Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആമസോണിൽ നിന്നും വാങ്ങിയ ആശുപത്രി ഉപയോഗത്തിനുള്ള സ്പിരിറ്റിൽ തേനും കളറും മറ്റും ചേർത്ത് മദ്യം നിർമ്മിച്ചത് മനോജ്; ഹോംസ്റ്റേ ഉടമ അടക്കം മൂന്ന് പേരുടെയും കാഴ്‌ച്ചശക്തി നഷ്ടമായത് കൃത്രിമമായി ഉണ്ടാക്കിയ മദ്യം കഴിച്ചതു കൊണ്ട്; കിഡ്‌നിയും തകരാറിലായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ നിലയിൽ മാറ്റമില്ല

ആമസോണിൽ നിന്നും വാങ്ങിയ ആശുപത്രി ഉപയോഗത്തിനുള്ള സ്പിരിറ്റിൽ തേനും കളറും മറ്റും ചേർത്ത് മദ്യം നിർമ്മിച്ചത് മനോജ്; ഹോംസ്റ്റേ ഉടമ അടക്കം മൂന്ന് പേരുടെയും കാഴ്‌ച്ചശക്തി നഷ്ടമായത് കൃത്രിമമായി ഉണ്ടാക്കിയ മദ്യം കഴിച്ചതു കൊണ്ട്; കിഡ്‌നിയും തകരാറിലായി കോലഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ നിലയിൽ മാറ്റമില്ല

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: ചിത്തിരപുരത്ത് ഡോബിപ്പാലത്ത് മിസ്റ്റിഹോം ഹോംസ്റ്റേ ഉടമ കൊട്ടാരത്തിൽ തങ്കപ്പൻ ( എൽഐസി തങ്കപ്പൻ),സുഹൃത്ത് തൃശ്ശൂർ സ്വദേശി മനോജ് ,തങ്കപ്പന്റെ സഹായി ജോബി എന്നിവരുടെ ശാരീരിക അസ്വസ്ഥതകൾക്ക് കാരണം മദ്യത്തിലെ വിഷാംശമെന്ന് വ്യക്തമായി. ആമസോണിൽ നിന്നും വാങ്ങിയ ആശുപത്രി ഉപയോഗത്തിനുള്ള സ്പിരിറ്റിൽ തേനും കളറും മറ്റും ചേർത്ത് മനോജ് മദ്യം നിർമ്മിക്കുകയായിരുന്നെന്നും ഈ മദ്യം കഴിച്ചതിനെത്തുടർന്നാണ് മൂവരും അവശനിലയിൽ ആയതെന്നുമാണ് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്.

തീവ്രപരിചരണ വിഭാഗത്തിൽക്കഴിയുന്ന മൂവരുടെയും കാഴ്ച 90 ശതമാനവും നഷ്ടപ്പെട്ടിട്ടുണ്ട്. കിഡ്നിയുടെ പ്രവർത്തവും ഭാഗീകമാണ്. ഇടയ്ക്കിടെ ഡയാലസീസ് നടത്തുന്നുണ്ട്. മൂവരും അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് ആശുപത്രികളിൽ നിന്നും ലഭിക്കുന്ന സൂചന. ഈ മാസം 25-നും 26-നും മൂവരും ചേർന്ന് മദ്യപിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ ലഭ്യമായ വിവരം. തങ്കപ്പനും സഹായി ജോബിയും കോലഞ്ചേരി മെഡിക്കൽ കോളേജിലും മനോജ് അങ്കമാലി അപ്പോളോ അറ്റ്ലസ് ആശുപത്രിയിലുമാണ് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

മനോജ് മൂന്നാറിലെ റിസോർട്ടുകളിലേയ്ക്കും ഹോംസ്റ്റേകളിലേയ്ക്കും വിനോദസഞ്ചാരികളെ എത്തിച്ചിരുന്നു.ഈ വഴിക്കാണ് ഇയാൾ തങ്കപ്പനുമായി പരിചയപ്പെട്ടതെന്നാണ് പൊലീസ് അനുമാനം.25 -ാംതീയതി കുടംബസഹിതമാണ് മനോജ് മൂന്നാറിലെത്തുന്നത്.ചുറ്റിക്കറങ്ങിയ ശേഷം അന്ന് ചിത്തിരപുരത്തെ തന്നെ വിന്റർകഫേ റിസോർട്ടിൽ ഇവർ തങ്ങി.

അന്ന് ഇവിടെ മനോജ് തങ്കപ്പനും ജോബിയും ഒത്തുകൂടിയിരുന്നെന്നും മദ്യപാനമുണ്ടായെന്നും മറ്റുമാണ് പൊലീസിന്റെ പ്രാഥമീക നിഗമനം.26-ന് കുടംബത്തെ വിന്റർകഫേയിൽ ആക്കിയ ശേഷം മനോജ് തങ്കപ്പന്റെ ഹോംസ്റ്റേയിൽ എത്തുകയും ഇവവിടെ വച്ചും ഇവർ മൂവരും മദ്യപിക്കുകയും ചെയ്തുവെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.27-ന് രാവിലെ മനോജും കുടംബവും തിരിച്ചുപോയി.

28-ാം രാവിലെ എഴുന്നേറ്റപ്പോൾ മനോജിന് കാഴ്ചയ്ക്ക് മങ്ങലുള്ളതായി അനുഭവപ്പെടുകയും താമസിയാതെ അങ്കമാലിക്കടുത്ത് അപ്പോളോ അറ്റ്ലസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.തിങ്കളാഴ്ച രാവിലെയാണ് 72 കാരനായ തങ്കപ്പന് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.തുടർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിലവഷളായതിനെത്തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.അന്ന് തന്നെ 11 മണിയോടെ ജോബിക്കും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുകയും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP