Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു ദിവസം ബാബരി മസ്ജിദ് ആത്മഹത്യ ചെയ്തു, ഗാന്ധിജി ചെയ്ത പോലെ എന്ന് ആർ ഉണ്ണി; മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോയെന്ന് യെച്ചൂരി; മതനിരപേക്ഷ ഇന്ത്യയുടെ മരണമണിയെന്ന് ഡിവൈഎഫ്ഐ; ബാബറി കേസിലെ കോടതി വിധിക്കെതിരെ വ്യാപക വിമർശനം

ഒരു ദിവസം ബാബരി മസ്ജിദ് ആത്മഹത്യ ചെയ്തു, ഗാന്ധിജി ചെയ്ത പോലെ എന്ന് ആർ ഉണ്ണി; മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോയെന്ന് യെച്ചൂരി; മതനിരപേക്ഷ ഇന്ത്യയുടെ മരണമണിയെന്ന് ഡിവൈഎഫ്ഐ; ബാബറി കേസിലെ കോടതി വിധിക്കെതിരെ വ്യാപക വിമർശനം

മറുനാടൻ ഡെസ്‌ക്‌

ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നു. രാഷ്ട്രീയ-കലാ രം​ഗത്തുള്ള നിരവധി ആളുകളാണ് കോടതി വിധിയെ വിമർശിച്ച് രം​ഗത്തെത്തിയത്. 'ഒരു ദിവസം ബാബരി മസ്ജിദ് ആത്മഹത്യ ചെയ്തു. ഗാന്ധിജി ചെയ്ത പോലെ' എന്നാണ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ബാബരി മസ്ജിദ് തകർത്തുകൊണ്ട് പള്ളിക്ക് മുകളിൽ കയറി നിൽക്കുന്ന കർസേവകരുടെ ചിത്രത്തിനൊപ്പമാണ്​ ഈ കുറിപ്പ്​ ഉണ്ണി ആർ ചേർത്തിരിക്കുന്നത്.

ബാബരി മസ്ജിദ് തകർത്ത ഗൂഢാലോചന കേസിൽ പ്രതികളായ ബിജെപി-വി.എച്ച്.പി നേതാക്കളെ കുറ്റമുക്തരാക്കിയ സിബിഐ കോടതി വിധി നീതിയോടുള്ള പൂർണ പരിഹാസമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗൂഢാലോചന ചുമത്തിയ എല്ലാവരെയും വെറുതെവിട്ടിരിക്കുന്നു. ബാബരി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോയെന്നും അദ്ദേഹം ചോദിച്ചു. ബാബരി മസ്ജിദ് തകർത്തത് അങ്ങേയറ്റം നീചമായ നിയമലംഘനമാണെന്ന് മുൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇപ്പോൾ വിധി ഇങ്ങനെയാണ്. നാണക്കേട് -യെച്ചൂരി ട്വീറ്റിൽ പറഞ്ഞു.

ബാബറി മസ്ജിദ് തകർത്ത കേസിലെ കോടതി വിധി മതനിരപേക്ഷ ഇന്ത്യയുടെ മരണമണിയാണെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധമാണ് കോടതി വിധിയെന്നും ബാബറി മസ്ജിദ് തകർത്ത കേസ്
അട്ടിമറിച്ചതിൽ ഒന്നാം പ്രതി കോൺഗ്രസ്സാണെന്നും ഡിവൈഎഫ്ഐ പറഞ്ഞു. പള്ളി പൊളിക്കാനും കേസിലെ പ്രതികളെ രക്ഷിക്കാനും കൂട്ടു നിന്നത് കോൺഗ്രസ്സാണെന്നും ബിജെപിക്കും കോൺഗ്രസ്സിനും മാപ്പില്ല എന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.

ബാബറി മസ്ജിദ് തകർത്ത കേസിൽ മുഴുവൻ പ്രതികളേയും വെറുതേവിട്ട സിബിഐ പ്രത്യേക കോടതിവിധിക്കെതിരെ നേരത്തെ പ്രശാന്ത് ഭൂഷനും രംഗത്തെത്തിയിരുന്നു. പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അയോധ്യയിൽ പള്ളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നുമാണ് പ്രശാന്ത് ഭൂഷൺ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP