Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജസ്റ്റിസ് ലളിതിന്റെ മൂന്നംഗ ബഞ്ചിന്റെ സമയം നിശ്ചയിച്ചിരുന്നത് ബുധനാഴ്ച 1 മണി വരെ മാത്രം; പതിനാലാമത്തെ കേസ് പരിഗണിച്ചപ്പോൾ തന്നെ ഒന്നേകാൽ മണി; വാദത്തിന്റെ അവസാനം ബെഞ്ച് എണീക്കാൻ തുടങ്ങിയപ്പോൾ കേസിൽ ഹാജരായ തുഷാർ മേത്തയുടെ ചടുലനീക്കം; ഇരുപത്തിമൂന്നാമത്തെ കേസായ ലാവ്‌ലിനിലും അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യം; അടുത്ത വ്യാഴാഴ്ച കേൾക്കാമെന്ന് ജസ്റ്റിസ് ലളിത്

ജസ്റ്റിസ് ലളിതിന്റെ മൂന്നംഗ ബഞ്ചിന്റെ സമയം നിശ്ചയിച്ചിരുന്നത് ബുധനാഴ്ച 1 മണി വരെ മാത്രം; പതിനാലാമത്തെ കേസ് പരിഗണിച്ചപ്പോൾ തന്നെ ഒന്നേകാൽ മണി; വാദത്തിന്റെ അവസാനം ബെഞ്ച് എണീക്കാൻ തുടങ്ങിയപ്പോൾ കേസിൽ ഹാജരായ തുഷാർ മേത്തയുടെ ചടുലനീക്കം; ഇരുപത്തിമൂന്നാമത്തെ കേസായ ലാവ്‌ലിനിലും അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യം; അടുത്ത വ്യാഴാഴ്ച കേൾക്കാമെന്ന് ജസ്റ്റിസ് ലളിത്

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ലാവ്ലിൻ കേസ് അന്തിമവാദത്തിനായി സുപ്രീംകോടതി അടുത്ത വ്യാഴാഴ്ച പരിഗണിക്കും. അടിയന്തര പ്രാധാന്യമുള്ള കേസാണ് ലാവ്ലിനെന്നും വേഗത്തിൽ പരിഗണിക്കണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു. 

ഇതിനെ തുടർന്നാണ് വ്യാഴാഴ്ച കേസ് പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേ്ത്തയാണ് സിബിഐക്ക് വേണ്ടി ഹാജരായത്.

ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.കേരള ഹൈക്കോടതി വിധിക്കെതിരെ സിബിഐയും കസ്തൂരിരങ്കഅയ്യർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും നൽകിയ ഹർജികളാണ് കോടതി വ്യാഴാഴ്ച പരിഗണിക്കുക. കേരളം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴാണ് എസ്.എൻ.സി ലാവ്‌ലിൻ കേസ് സുപ്രീംകോടതിയിൽ വീണ്ടും സജീവമാകുന്നത്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ ജസ്റ്റിസ് ലളിതിന്റെ മൂന്നംഗ ബെഞ്ച് ഉണ്ടായിരുന്നുള്ളൂ. ഇന്ന് കോടതി പരിഗണിക്കുന്നതിന് ലിസ്റ്റ് ചെയ്തിരുന്ന കേസുകളിൽ 23-ാമത്തേതായിരുന്നു ലാവ്ലിൻ കേസ്. എന്നാൽ പതിനാലാമത്തെ കേസ് പരിഗണിച്ചപ്പോൾ തന്നെ ഒന്നേകാൽ മണിയായി. പിന്നീട് ബെഞ്ചിലെ മറ്റുകേസുകൾ കേൾക്കാൻ ലളിത് തയ്യാറായില്ല.

14-ാമത്തെ കേസിൽ സർക്കാരിന് വേണ്ടി ഹാജരായിരുന്നത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയായിരുന്നു. വാദത്തിന്റെ അവസാനം ബെഞ്ച് എണീക്കാൻ തുടങ്ങിയപ്പോഴാണ് 23-ാമത്തെ കേസിലും താനാണ് ഹാജരാകുന്നതെന്നും അടിയന്തിരമായി വാദം കേൾക്കണമെന്നും തുഷാർ മേത്ത ആവശ്യം മുന്നോട്ടുവെച്ചത്.

തുടർന്ന് ജസ്റ്റിസ് ലളിത് ഏതുകേസിനെ കുറിച്ചാണ് സോളിസിറ്റർ ജനറൽ പറയുന്നത് എന്ന് ആരാഞ്ഞു. കേരളവുമായി ബന്ധപ്പെട്ട കേസാണെന്ന് പറഞ്ഞപ്പോഴാണ് അടുത്ത വ്യാഴാഴ്ച ഇത് കേൾക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

ജസ്റ്റിസ് യു.യു. ലളിതിന്റെ മൂന്നംഗ ബെഞ്ച് ഉച്ചവരെ മാത്രമേ ഇരിക്കുന്നുള്ളൂ എന്നതിനാൽ തന്നെ 23-ാമതായി പരിഗണിക്കേണ്ട ലാവലിൻ കേസ് എത്തുമോയെന്ന് സംശയമുണ്ടായിരുന്നു.

2017 ഒക്ടോബർ മാസത്തിൽ സുപ്രീംകോടതിയിലെത്തിയ കേസ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബെഞ്ചിലായിരുന്നു കഴിഞ്ഞ മൂന്ന് വർഷക്കാലം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ന് കേസ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് വിനീത് സരൺ എന്നിവരുൾപ്പെട്ട പുതിയ ബെഞ്ചിലേക്ക് മാറ്റി. മറ്റൊരു ബെഞ്ച് പരിഗണിക്കുന്ന കേസാണ് ഇതെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 31ന് ജസ്റ്റിസ് യു.യു ലളിത് ലാവ്‌ലിൻ കേസ് ജസ്റ്റിസ് എൻ.വി രമണയുടെ ബെഞ്ചിലേക്ക് തന്നെ തിരിച്ചയച്ചു.യു.യു ലളിതിന്റെ പുതിയ ബെഞ്ചിൽ ജസ്റ്റിസ് രവീന്ദ്ര ഭട്ടിനെ കൂടി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2017 ഓഗസ്റ്റ് മാസത്തിലാണ് പിണറായി വിജയൻ, കെ.മോഹൻ ചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

ഒപ്പം കസ്തൂരിരങ്ക അയ്യർ, ആർ.ശിവദാസൻ, കെ.ജി രാജശേഖരൻ എന്നിവർ വിചാരണ നേരിടണമെന്നും വിധിച്ചു. വ്യക്തമായ തെളിവുണ്ടായിട്ടും അത് അംഗീകരിക്കാതെയാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതെന്നാണ് സിബിഐ വാദം.ഹൈക്കോടതി വിധി വിവേചനപരമെന്ന് കസ്തൂരിരങ്ക അയ്യർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും വാദിക്കുന്നു. കേസിൽ അന്തിമവാദം കേൾക്കുന്നത് നീട്ടിവയ്ക്കണമെന്ന് പ്രതികളിലൊരാളായ ആർ.ശിവദാസൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പിന്നിയാർ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവ്ലിനുമായി ഉണ്ടാക്കിയ കരാറിൽ പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരിക്കെ ക്രമക്കേട് നടന്നുവെന്നാണ് കേസ്. പിണറായി വിജയൻ വിചാരണ നേരിടേണ്ടതുണ്ടോ എന്നതിൽ അന്തിമ തീർപ്പാണ് സുപ്രീംകോടതിയിൽ നിന്ന് വരേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP