Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭക്ഷണം ക്രമീകരിച്ചും വ്യായാമം പതിവാക്കിയും ഹൃദ്രോഗത്തെ പ്രതിരോധിക്കുക: ഡോ. അബ്ദുറഹിമാൻ കരിഞ്ചോല

ഭക്ഷണം ക്രമീകരിച്ചും വ്യായാമം പതിവാക്കിയും ഹൃദ്രോഗത്തെ പ്രതിരോധിക്കുക: ഡോ. അബ്ദുറഹിമാൻ കരിഞ്ചോല

സ്വന്തം ലേഖകൻ

ദോഹ: ഭക്ഷണം നിയന്ത്രിച്ചും വ്യായാമം പതിവാക്കിയും ഹൃദ്രോഗത്തെ പ്രതിരോധിക്കണമെന്ന് പ്രമുഖ പ്രവാസി സംരംഭകനും ഗ്രൂപ്പ് 10 മാനേജിങ് ഡയറക്ടറുമായ ഡോ. അബ്ദുറഹിമാൻ കരിഞ്ചോല അഭിപ്രായപ്പെട്ടു.

ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന പ്രത്യേക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ലോകത്തെത്തുന്ന പലരും ഭക്ഷണക്രമീകരണത്തിലും വ്യായാമം പതിവാക്കുന്നതിലും വലിയ വീഴ്ചവരുത്തുന്നതാണ് ഹൃദ്രോഗം വർദ്ധിക്കുവാനിടയാക്കുന്നതെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമം പാലിച്ചും പതിവായി വ്യായാമ മുറകൾ ശീലിച്ചും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനാകും.

ജീവനക്കാരാണ് കമ്പനിയുടെ പ്രധാന ആസ്ഥി. അതിനാൽ ജീവനക്കാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് വമ്പിച്ച പ്രാധാന്യമാണ് കമ്പനി നൽകുന്നത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ് പ്രവർത്തിക്കുകയുള്ളൂ. ഇത്തരം വിഷയങ്ങളിലെ ജാഗ്രത കുറവ് അപകടകരമായ സ്ഥിതി വിശേഷത്തിന് കാരണമാകുമെന്നതിനാൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മീഡിയ പ്ളസ് സിഇഒ. ഡോ. അമാനുല്ല വടക്കാങ്ങര മുഖ്യ പ്രഭാഷണം നടത്തി. ഹൃദയം കൊണ്ട് ഹൃദ്രോഗത്തെ പ്രതിരോധിക്കണമെന്ന പ്രമേയം ഏറെ പ്രസക്തമാണെന്നും വ്യക്തിതലത്തിലും സമൂഹതലത്തിലുമുള്ള ബോധവൽക്കരണ പരിപാടികൾ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണം, സ്ഥിരമായ വ്യായാമം, സ്ട്രസ് മാനേജ്മെന്റ് പരിപാടികൾ, മതിയായ വിശ്രമം, സുഖ നിദ്ര, വർഷത്തിലൊരിക്കൽ സ്‌ക്രീനിങ് എന്നിവയാണ് ഹൃദ്രോഗം മാനേജ് ചെയ്യുന്നതിനുള്ള പ്രധാന നിർദേശങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ മാനേജർ അൽതാഫ് സ്വാഗതവും ഷിജു ശ്രീധരൻ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP