Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അദ്ദേഹത്തിന്റെ കയ്യിൽ മികച്ച പൊടിക്കൈകളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്; രൺവീർ സിങ് നടൻ ആയിരുന്നില്ലെങ്കിൽ സെക്‌സോളജിസ്റ്റ് ആകുമായിരുന്നെന്ന് നടി ഭൂമി പഡ്‌നേക്കർ

അദ്ദേഹത്തിന്റെ കയ്യിൽ മികച്ച പൊടിക്കൈകളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്; രൺവീർ സിങ് നടൻ ആയിരുന്നില്ലെങ്കിൽ സെക്‌സോളജിസ്റ്റ് ആകുമായിരുന്നെന്ന് നടി ഭൂമി പഡ്‌നേക്കർ

മറുനാടൻ ഡെസ്‌ക്‌

രൺവീർ സിങ് ഒരു നടൻ ആയിരുന്നില്ലെങ്കിൽ സെക്‌സോളജിസ്റ്റ് ആകുമായിരുന്നെന്ന് നടി ഭൂമി പഡ്‌നേക്കർ. സെക്‌സിന് ചികിത്സ നൽകുന്ന ഡോക്ടറായാൻ രൺവീറിന് നന്നായി തിളങ്ങാനാകും എന്നും അവർ പറഞ്ഞു. അദ്ദേഹത്തിന്റെ കയ്യിൽ മികച്ച പൊടിക്കൈകളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നേഹ ദൂഹിയയുടെ നോ ഫിൽറ്റർ നേഹയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. രൺവീർ അഭിനയ മികവിനെക്കുറിച്ച് പറയാനും ഭൂമി മറന്നില്ല.

കാസ്റ്റിങ് ഡയറക്ടറായിരുന്ന സമയത്ത് ബാൻഡ് ബാജ ഭാരതിനുവേണ്ടി രൺവീറിനെ ഓഡിഷൻ നടത്തിയതിനെക്കുറിച്ചും ഭൂമി വ്യക്തമാക്കി. മികച്ച പ്രകടനമായിരുന്നു രൺവീറിന്റേതെന്നും അദ്ദേഹത്തിന്റെ ഊർജം അമ്പരപ്പിക്കുന്നതുമായിരുന്നെന്ന് ഭൂമി വ്യക്തമാക്കി. എന്തൊരു മികച്ച നടനാണ് എന്നാണ് ചിന്തിച്ചതെന്നും താരം പറഞ്ഞു.

മികച്ച കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുന്ന താരമാണ് രൺവീർ. ബാൻഡ് ബജാ ഭാരതിലൂടെയാണ് താരം ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. ചിത്രം മികച്ച വിജയം നേടിയതോടെ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇന്ന് ബോളിവുഡിലെ മുൻനിര താരമാണ് രൺവീർ. രൺവീർ സിനിമയിലെത്തി വർഷങ്ങൾക്ക് ശേഷമാണ് ഭൂമി അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP