Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിലെ പുത്തൻ പ്രതിഭകൾക്ക് ആഗോള വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ഹണ്ടിന്റെ ആറാം പതിപ്പ്

ഇന്ത്യയിലെ പുത്തൻ പ്രതിഭകൾക്ക് ആഗോള വേദിയൊരുക്കി ഇൻഡിവുഡ് ടാലന്റ് ഹണ്ടിന്റെ ആറാം പതിപ്പ്

സ്വന്തം ലേഖകൻ

യുവ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള രാജ്യാന്തര പോരാട്ട വേദിയായ 'ഇൻഡിവുഡ് ടാലന്റ് ഹണ്ട് ഇന്റർനാഷണൽ 2020 ' ഈ വർഷം വെർച്ച്വലായി നടത്തും. കലാമത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഓൺലൈൻ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് ഇത്രയും വിശാലമായ ആഗോളമത്സരവേദി ഒരുക്കുന്നത്.

ഇന്ത്യയിലെ രാമോജി ഫിലിം സിറ്റി, യുഎഇയിലെ വിവിധ വേദികൾ തുടങ്ങിയവയിലായിരുന്നു മത്സരങ്ങൾ ഇതുവരെ സംഘടിപ്പിച്ചിരുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധികൾ കണക്കിലെടുത്താണ് വെർച്വൽ വേദിയിലൂടെ ഈ വർഷം മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള തീരുമാനമെടുത്തത്.

ഇന്ത്യൻ ചലച്ചിത്രങ്ങളെ ആഗോളതലത്തിൽ ബ്രാൻഡുചെയ്യാനും,ഭാരതത്തെ ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സൗഹൃദ വിപണിയുടെ വേദിയായി മാറ്റാനും ലക്ഷ്യമിടുന്ന പത്ത് ബില്യൺ യുഎസ് ഡോളർ പദ്ധതിയായ 'പ്രോജക്ട് ഇൻഡിവുഡിന്റെ ' ഭാഗമാണ് 'ഇൻഡിവുഡ് ടാലന്റ് ഹണ്ട് '.

പ്രശസ്തമായ ഈ കലാമാമാങ്കത്തിന്റെ തുടർച്ചയായ ആറാം പതിപ്പിന്, പ്രതികൂല സാഹചര്യങ്ങൾക്കിടയിലും, മുടക്കം കൂടാതെ തുടക്കമിടാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് പ്രോജക്ട് ഇൻഡിവുഡിന്റെ സ്ഥാപകൻ ഡോ. സോഹൻ റോയ് പറഞ്ഞു. ' രണ്ടായിരത്തി പതിനഞ്ചിൽ ആരംഭിച്ച ഇൻഡിവുഡ് ടാലന്റ് ഹണ്ട്, അങ്ങേയറ്റം അതിശയകരമായ യാത്രയാണ് ഇതുവരെ നടത്തിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇരുപതിനായിരത്തിൽ അധികം നവ പ്രതിഭകൾ ഈ കലാമേളയിൽ പങ്കെടുത്തിട്ടുണ്ട്. ഇത് ഒരു റെക്കോർഡ് തന്നെയാണ്. ചുരുങ്ങിയത് ഇരുന്നൂറ്റി പതിനഞ്ച് പേരെയെങ്കിലും വിനോദ മേഖലയുടെ ഭാഗമാക്കി തീർക്കാനും ഈ ഉദ്യമത്തിലൂടെ സാധിച്ചിട്ടുണ്ട്. ഫാഷൻ, അഭിനയം, സംഗീതം, സംവിധാനം എന്നിങ്ങനെയുള്ള വിവിധ മേഖലകളിൽ താല്പര്യമുള്ള യുവ പ്രതിഭകളെ തിരിച്ചറിഞ്ഞ്, അവരെ ക്യാമ്പസ് / സ്‌കൂൾ തലത്തിൽത്തന്നെ അവരുടെ സ്വപ്നസാക്ഷാത്കാരത്തിനായി സഹായിക്കുക എന്നതാണ് ഈ ഇവന്റിലൂടെ ഞങ്ങൾ ഉദ്ദേശിക്കുന്നത്. ഈ മേഖലയിൽ വിപ്ലവകരമായ മാറ്റം വരുത്താൻ നാളത്തെ വാഗ്ദാനങ്ങളായ യുവാക്കൾക്ക് മാത്രമേ കഴിയൂ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ, അവർക്ക് യഥാർഥത്തിൽ അർഹതയുള്ള മേഖലകൾ തിരിച്ചറിഞ്ഞ്, അവ കൈവരിക്കാനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നുള്ളത് ഞങ്ങൾ ഒരു ധാർമിക ഉത്തരവാദിത്വം ആയി കരുതുന്നു ' അദ്ദേഹം പറഞ്ഞു.

ഈ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ചലച്ചിത്ര മേഖലയിൽ ഉള്ളവരുമായി പരിചയപ്പെടാനുള്ള മികച്ച അവസരങ്ങൾ ഇൻഡിവുഡ് വഴി ലഭ്യമാക്കിയിരുന്നു. രണ്ടായിരത്തിപ്പത്തൊൻപതിൽ നടന്ന മത്സരത്തിൽ രണ്ടായിരത്തോളം ഫൈനലിസ്റ്റുകൾ ഉണ്ടായിരുന്നു. രണ്ട് മില്ല്യണിലധികം ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ കലാപ്രകടനങ്ങൾ വീക്ഷിക്കുകയും ചെയ്തിരുന്നു.

ഈ വർഷത്തെ സാംസ്‌കാരിക കലോത്സവത്തിൽ , സംഗീതം, നൃത്തം, കല, അഭിനയം, സോഷ്യൽ മീഡിയ എന്നിവയടക്കമുള്ള മത്സര ഇനങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സംഗീത മത്സരവിഭാഗത്തിൽ വോക്കൽ, ഇൻസ്ട്രുമെന്റ് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. മത്സരാർത്ഥികൾക്ക് താല്പര്യം ഉള്ള മേഖല തിരഞ്ഞെടുത്ത് അതിൽ പങ്കെടുക്കുവാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. നൃത്ത വിഭാഗത്തെ കഥക്, ഭരതനാട്യം, നാടോടി, പടിഞ്ഞാറൻ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. സോഷ്യൽ മീഡിയ വിഭാഗത്തിലുള്ള മത്സരങ്ങളിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് പങ്കെടുക്കാം. മറ്റുള്ള മത്സരങ്ങൾ യുഎഇ കേന്ദ്രീകരിച്ചുള്ളവയായിരിക്കും.

ഓൺലൈൻ വോട്ടിംഗും യു ട്യൂബ് സ്ട്രീമിങ് റൗണ്ടും നവംബർ ഒന്ന് മുതൽ പത്ത് വരെ നടക്കും. ഈ തീയതികളിലെ പ്രാഥമിക മത്സരങ്ങളിലൂടെ നവംബർ 27, 28 തീയതികളിൽ വെർച്വൽ പ്ലാറ്റ്ഫോമുകൾ വഴി നടക്കുന്ന ഗ്രാൻഡ് ഫൈനലിലേക്കുള്ള ഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കും. രജിസ്‌ട്രേഷൻ, സബ്മിഷൻ എന്നിവയ്ക്ക് സെപ്റ്റംബർ 30 വരെ അവസരമുണ്ടാവും.

ഇൻഡിവുഡ് ടാലന്റ് ഫ്രണ്ടിനെ കുറിച്ച് :
2015 ൽ ആഗോളതലത്തിൽ ആരംഭിച്ച 'ഇൻഡിവുഡ് ടാലന്റ് ഹണ്ട് ', ഇന്ത്യക്കാരായ സർഗ്ഗാത്മക യുവ പ്രതിഭകളെ തിരിച്ചറിയുന്നതിനുള്ള വേദിയാണ്. ക്യാമ്പസ് / സ്‌കൂൾ തലത്തിൽ നിന്ന് തന്നെ അവർക്ക് ഇന്ത്യൻ ചലച്ചിത്ര വ്യവസായവുമായി സമ്പർക്കം പുലർത്തി, അതിലെ ഇഷ്ടമേഖലകളിലേക്ക് കടന്നു ചെല്ലാനുള്ള അവസരം ഇന്ത്യയുടെ പ്രീമിയർ ടാലന്റ് ഡിസ്‌കവറി പ്ലാറ്റ്ഫോമായ ഈ വേദിയിലൂടെ ലഭ്യമാണ്.

തെരഞ്ഞെടുക്കപ്പെട്ടവർക്ക് ഇൻഡിവുഡ് ഫിലിം കാർണിവലിലൂടെ ചലച്ചിത്ര വ്യവസായവുമായി അടുത്ത ബന്ധം പുലർത്താനും ചലച്ചിത്ര മേഖലയിലെ മികച്ച കലാകാരന്മാർക്ക് മുന്നിൽ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനും ഈ ഇവന്റ് അവസരമൊരുക്കുന്നു.

ഏറ്റവും മികച്ച പ്രതിഭകളെ , മറ്റ് തടസ്സങ്ങൾ ഒന്നുമില്ലാതെ ചലച്ചിത്ര മേഖലയിലേക്ക് നേരിട്ട് പ്രവേശിക്കാൻ സഹായം നൽകുന്ന ഒരു സവിശേഷ പ്ലാറ്റ്‌ഫോമാണ് ഇത്. ഡോ. സോഹൻ റോയിയുടെ 10 ബില്യൺ യുഎസ് ഡോളർ പ്രോജക്ടിന്റെ ഭാഗമാണ് ഇൻഡിവുഡ് ടാലന്റ് ഹണ്ട് എന്ന ഈ കലാമേള. താല്പര്യമുള്ള മത്സരാർഥികൾക്ക് താഴെപ്പറയുന്ന വെബ്‌സൈറ്റ് വഴി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ കഴിയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP