Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബഹ്റൈൻ പ്രവാസികളുടെ യാത്രാപ്രശ്നം ഉടൻ പരിഹരിക്കണം: കെ.എം.സി.സി ബഹ്റൈൻ; ഹൈദരലി ശിഹാബ് തങ്ങൾക്കും കുഞ്ഞാലിക്കുട്ടി എംപിക്കും നിവേദനം നൽകി

ബഹ്റൈൻ പ്രവാസികളുടെ യാത്രാപ്രശ്നം ഉടൻ പരിഹരിക്കണം: കെ.എം.സി.സി ബഹ്റൈൻ; ഹൈദരലി ശിഹാബ് തങ്ങൾക്കും കുഞ്ഞാലിക്കുട്ടി എംപിക്കും നിവേദനം നൽകി

സ്വന്തം ലേഖകൻ

മലപ്പുറം: ബഹ്റൈനിലേക്കുള്ള യാത്രാപ്രശ്നം പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർതലത്തിൽ ഇടപെടണമെന്നഭ്യർത്ഥിച്ച് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾക്കും കുഞ്ഞാലിക്കുട്ടി എംപിക്കും നിവേദനം നൽകി. സംസ്ഥാന കമ്മിറ്റി ട്രഷറർ റസാഖ് മൂഴിക്കൽ, വൈസ് പ്രസിഡന്റുമാരായ ശംസുദ്ദീൻ വെള്ളികുളങ്ങര, കെ.യു ലത്തീഫ , സെക്രട്ടറി റഫീഖ് തോട്ടക്കര എന്നിവരുടെ നേതൃത്വത്തിൽ ഹൈദരലി തങ്ങളെയും കുഞ്ഞാലിക്കുട്ടി എംപിയെയും നേരിൽക്കണ്ടാണ് ബഹ്റൈൻ പ്രവാസികളുടെ പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെടുത്തി നിവേദനം നൽകിയത്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച അന്താരാഷ്ട്ര വിമാന സർവിസുകൾ ഏതാണ്ട് പുനരാരംഭിച്ചെങ്കിലും മറ്റ് ജി.സി.സി രാജ്യങ്ങളൊന്നും നേരിടാത്ത യാത്രാ ദുരിതമാണ് ബഹ്റൈനിലേക്ക് തിരിച്ചുപോകാൻ നിൽക്കുന്ന പ്രവാസികൾ അനുഭവിക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള എയർ ബബിൾ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചെങ്കിലും നാട്ടിൽനിന്ന് തിരിച്ച് ബഹ്റൈനിലേക്ക് പോവാൻ പ്രതീക്ഷയോടെ കാത്തുനിന്നവർക്ക് നിരാശ മാത്രമാണ് ലഭിച്ചത്. നാട്ടിൽനിന്ന് ബഹ്റൈനിലേക്ക് പോവാൻ കഴിയാതെ വന്നതിനാൽ പലർക്കും ജോലി നഷ്ടപ്പെട്ട അവസ്ഥയാണ്.

വിസാ കാലാവധി കഴിയാറായവർ തിരിച്ച് ജോലിയിൽ പ്രവേശിച്ച് വിസ പുതുക്കുന്നതിന് ബഹ്റൈനിൽ പോവാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ടിക്കറ്റുകളും ലഭിക്കുന്നില്ല. ടിക്കറ്റ് ലഭിക്കുന്നുണ്ടെങ്കിൽ തന്നെ അമ്പതിനായിരത്തിലധികം രൂപയാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. കൂടാതെ ബഹ്റൈൻ എയർപോർട്ടിൽ എത്തിയാൽ കോവിഡ് ടെസ്റ്റിന് 12000 രൂപ അക്കേണ്ടതായും വരുന്നു. ഇത് സാധാരണക്കാരായ പ്രവാസികളെ കടുത്തദുരിതത്തിലേക്കാണ് തള്ളിവിടുന്നത്. എയർ ബബിൾ വഴി ഇന്ത്യയിൽ നിന്ന് ചുരുക്കം വിമാന സർവിസ് നടത്താനാണ് അനുമതിയുള്ളത്. ഈ സാഹചര്യം ചൂഷണം ചെയ്താണ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ച് പാവപ്പെട്ട പ്രവാസികളെ ചൂഷണം ചെയ്യുന്നത്.

മറ്റ് ജി.സി.സി രാജ്യങ്ങൾ സുഗമമായി വിമാന സർവിസ് നടത്തുമ്പോഴാണ് ബഹ്റൈൻ പ്രവാസികൾ ഏറെ പ്രയാസമനുഭവിക്കുന്നത്. ബഹ്റൈനിൽ ജോലി ചെയ്തുവരുന്ന പ്രവാസികൾ മിക്കവരും സാധാരണ ജീവിതം നയിച്ചുവരുന്നവരാണ്. ഈ സാഹചര്യത്തിൽ വിമാന ടിക്കറ്റുകൾക്ക് ഭീമമായ തുക കൊടുത്തു യാത്ര ചെയ്യാൻ ഭൂരിപക്ഷം പേർക്കും സാധ്യമല്ല. ടിക്കറ്റിനായി വലിയൊരു ബാധ്യയുണ്ടാക്കി ബഹ്റൈനിലെത്തി ജോലി അന്വേഷിക്കുക എന്നത് സാധാരണക്കാരായ പ്രവാസികൾക്ക് കടുത്തദുരിതമാണ് സൃഷ്ടിക്കുന്നത്.

ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലുകളുമുണ്ടായിട്ടില്ല. ആയതിനാൽ എല്ലാ കാലത്തും പ്രവാസികളെ ചേർത്തുപിടിച്ച മുസ്ലിം ലീഗ് ഇക്കാര്യം സർക്കാർതലത്തിൽ ചൂണ്ടിക്കാട്ടി പ്രവാസി അനുകൂല നടപടികൾ കൈക്കൊള്ളുന്നതിനുള്ള ശ്രമങ്ങൾ നടത്തണമെന്നും കെ.എം.സി.സി ബഹ്റൈൻ നിവേദനത്തിൽ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP