Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാബറി മസ്ജിദ് സ്വയം തകർന്നു വീഴുകയായിരുന്നു; ബാബരി വിധിയിൽ കൈകൂപ്പി സ്‌മൈലിയോടെ സ്വര ഭാസ്‌കർ; വിധിയിൽ പ്രതികരിച്ച് നിരവധി താരങ്ങളും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ വിമർശനവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കർ. ബാബറി മസ്ജിദ് സ്വയം തകർന്നു വീഴുകയായിരുന്നു എന്ന ഒറ്റ വരിയാണ് കൂപ്പു കൈ സ്മൈലിയോടെ സ്വര ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇതിനകം നിരവധി പേരാണ് കോടതി വിധിയിൽ പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നത്. പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്നും അയോധ്യയിൽ പള്ളി ഉണ്ടായിരുന്നില്ലെന്നതടക്കം വിധി വന്നേക്കാമെന്നുമാണ് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പ്രതികരിച്ചിരിക്കുന്നത്.
''അവിടെ പള്ളി ഉണ്ടായിട്ടേയില്ല.പുതിയ ഇന്ത്യയിലെ നീതി'', പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ എഴുതി.

ബാബറി മസ്ജിദ് തകർത്ത കേസിൽ ഫോട്ടോകൾ തെളിവായി അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് കേസിലെ പ്രതികളെ വെറുതെവിട്ടത്. കേസിൽ പ്രതികൾക്കെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം സിബിഐക്ക് തെളിയിക്കാൻ കഴിഞ്ഞില്ലെന്നും കോടതി കുറ്റപ്പെടുത്തി.
എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാ ഭാരതി തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കൾ ഉൾപ്പെടെ കേസിൽ പ്രതികളായിരുന്നു. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകൾ പരിശോധിച്ചിരുന്നു.

ബാബറി മസ്ജിദ് തകർത്തതിൽ ഒരു ഗൂഢാലോചനയും നടന്നില്ലെന്നും വളരെ ആകസ്മികമായാണ് മസ്ജിദ് തകർക്കപ്പെട്ടതെന്നും നിരീക്ഷിച്ച കോടതി കർസേവകർ ബാബറി മസ്ജിദ് തകർക്കുന്ന സമയത്ത് നേതാക്കൾ തടയാനാണ് ശ്രമിച്ചെതെന്നും പറഞ്ഞു. അദ്വാനിയും മുരളീ മനോഹർ ജോഷിയും പ്രകോപിതരായ ആൾക്കൂട്ടത്തെ തടഞ്ഞെന്നും കോടതി അഭിപ്രായപ്പെട്ടു.28 കൊല്ലം പഴക്കമുള്ള കേസിലാണ് ലഖ്‌നൗ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിലെ പ്രതികളിൽ ജീവിച്ചിരിക്കുന്ന 32 പേരേയും കുറ്റവിമുക്തരാക്കിക്കൊണ്ടായിരുന്നു കോടതി വിധി. പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ് ആണ് കേസിൽ വിധി പറഞ്ഞത്.

കോടതി വിധിയെ സ്വാഗതം ചെയ്ത് എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയും രംഗത്തെത്തിയിട്ടുണ്ട്. മഹത്വപൂർണ്ണമായ വിധിയാണ് ഇന്ന് വന്നിരിക്കുന്നതെന്നും ഇത് ഞങ്ങൾക്കെല്ലാവർക്കും സന്തോഷത്തിന്റെ നിമിഷങ്ങളാണെന്നും എൽ.കെ അദ്വാനി പറഞ്ഞു.
അതേസമയം ചരിത്രവിധിയാണിതെന്നായിരുന്നു മുരളി മനോഹർ ജോഷി പ്രതികരിച്ചത്. ഡിസംബർ ആറിന് ബാബറിയിൽ നടന്ന സംഭവത്തിന് പിന്നിൽ യാതൊരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും ആക്‌സ്മികമായാണ് എല്ലാം സംഭവിച്ചിതെന്നും ഈ വിധി തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽ.കെ അദ്വാനിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ സമരത്തിന്റെ ഏക ഉദ്ദേശം രാജ്യത്തെ ജനങ്ങളെ രാം മന്ദിർ നിർമ്മാണത്തെക്കുറിച്ച് ബോധവത്കരിക്കലും അതിനായുള്ള സാഹചര്യങ്ങൾ ഒരുക്കലുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അധ്യക്ഷനെന്ന നിലയിൽ താൻ ഈ സമരങ്ങളുടെ ഭാഗമാകുകയായിരുന്നെന്നും ജോഷി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP