Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യഥാർത്ഥത്തിൽ എത്രപേർ മരിച്ചു എന്നതിന് കൃത്യമായ കണക്കില്ല; കോവിഡ് മരണ നിരക്ക് ഇന്ത്യ മറച്ചു വെക്കുന്നു; തെരഞ്ഞെടുപ്പു പ്രചരണം മുറുകുമ്പോൾ സ്വന്തം പിഴവുകൾ മറച്ചുവെക്കാൻ ഇന്ത്യയെ തെറി പറഞ്ഞ് ഡൊണാൾഡ് ട്രംപ്; ട്രംപ് നുണയൻ, ഇതുവരെ അയാൾ പറഞ്ഞുകൊണ്ടിരിക്കുന്നത് എല്ലാം കള്ളമാണ്; എല്ലാവർക്കും അറിയാം അയാൾ നുണയനാണെന്ന്; കടന്നാക്രമിച്ചു ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും; സംവാദത്തിൽ കൊമ്പുകോർത്ത് ഇരു നേതാക്കളും

യഥാർത്ഥത്തിൽ എത്രപേർ മരിച്ചു എന്നതിന് കൃത്യമായ കണക്കില്ല; കോവിഡ് മരണ നിരക്ക് ഇന്ത്യ മറച്ചു വെക്കുന്നു; തെരഞ്ഞെടുപ്പു പ്രചരണം മുറുകുമ്പോൾ സ്വന്തം പിഴവുകൾ മറച്ചുവെക്കാൻ ഇന്ത്യയെ തെറി പറഞ്ഞ് ഡൊണാൾഡ് ട്രംപ്; ട്രംപ് നുണയൻ, ഇതുവരെ അയാൾ പറഞ്ഞുകൊണ്ടിരിക്കുന്നത് എല്ലാം കള്ളമാണ്; എല്ലാവർക്കും അറിയാം അയാൾ നുണയനാണെന്ന്; കടന്നാക്രമിച്ചു ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനും; സംവാദത്തിൽ കൊമ്പുകോർത്ത് ഇരു നേതാക്കളും

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഏറ്റവും അധികം കോവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ടു ചെയ്യപ്പെട്ടത് അമേരിക്കയിലാണ്. അമേരിക്കൻ പ്രസിഡന്റ് ട്രംപ് കോവിഡിനെ നിയന്ത്രിക്കുന്നതിൽ സമ്പൂർണ പരാജയമായെന്ന ആരോപണം ശക്തമാണ്. ഇതിന്റ പേരിൽ തെരഞ്ഞെടുപ്പു തോൽവിയുടെ വക്കിലാണ് അദ്ദേഹമെന്നും ആരോപണം ഉയരുകയുണ്ടായി. ഇതോടെ സ്വന്തം കഴിവുകേടു മറയ്ക്കാൻ ഇന്ത്യക്കെതിരെ തിരിഞ്ഞിരിക്കയാണ് ട്രംപ്. കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ് രംഗത്തുവന്നു.

ഇന്ത്യ കോവിഡ് മരണ നിരക്ക് മറച്ചുവെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. യഥാർത്ഥത്തിൽ കോവിഡ് ബാധിച്ച് ഇന്ത്യയിൽ എത്രപേരാണ് മരിച്ചതെന്ന് അറിയില്ല. ഇന്ത്യയ്ക്കു പുറമേ ചൈനയും റഷ്യയും യഥാർത്ഥ മരണനിരക്ക് മറച്ചുവെക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. ക്ലീവ് ലാൻഡിലെ കേസ് വെസ്റ്റേൺ റിസർവ് സർവകലാശാലയിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തിലാണ് ട്രംപ് ഇന്ത്യയ്ക്കെതിരെ തിരിഞ്ഞത്. രണ്ടു തവണയാണ് പ്രസംഗത്തിൽ ട്രംപ് ഇന്ത്യയെ പരാമർശിച്ചത്. കൊറോണ വൈറസിന്റെ കാര്യത്തിൽ ട്രംപ് വീണ്ടും ചൈനയെ കുറ്റപ്പെടുത്തുകയും ചെയ്തു.

ചൈനയും ഇന്ത്യയും റഷ്യയും യഥാർത്ഥ കണക്കുകളല്ല പുറത്തു വിടുന്നത്. അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളിൽ യഥാർത്ഥത്തിൽ എത്രപേരാണ് വൈറസ് ബാധ മൂലം മരിച്ചതെന്ന് നമുക്ക് അറിയില്ലെന്ന് ട്രംപ് പറഞ്ഞു. കോവിഡ് ബാധിച്ച് 10 ലക്ഷത്തിലേറെ പേരാണ് ലോകത്ത് മരിച്ചതെന്നും ഇതിൽ കൂടുതൽ മരണവും അമേരിക്കയിലാണെന്നും ട്രംപ് പറഞ്ഞു.

എത്ര യു എസ് കുടുംബങ്ങൾക്കാണ് കോവിഡ് മൂലം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ പറഞ്ഞപ്പോൾ, ഇതിന് ഉത്തരവാദി ചൈനയാണെന്ന് ട്രംപ് പ്രതികരിച്ചു. കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ട്രംപ് നിരുത്തവവാദപരമായാണ് പെരുമാറിയതെന്നും, പ്രസിഡന്റ് വിഡ്ഢിയാണെന്നും ജോ ബൈഡൻ പറഞ്ഞു.

ട്രംപ് നുണയനാണെന്നും ബൈഡൻ ആരോപിച്ചു. ഇതുവരെ അയാൾ പറഞ്ഞുകൊണ്ടിരിക്കുന്നത് എല്ലാം കള്ളമാണ്. അയാളുടെ കള്ളങ്ങളെ കുറിച്ച് പറയാനല്ല താൻ ഇവിടെ വന്നത്. എല്ലാവർക്കും അറിയാം അയാൾ നുണയനാണെന്ന്- ട്രംപിനെ കടന്നാക്രമിച്ചു കൊണ്ട് ബൈഡൻ പറഞ്ഞു. കൊറോണ വൈറസ് മഹാമാരി കാരണം ബുദ്ധിമുട്ടുന്ന ചെറിയ വ്യവസായങ്ങളെ സഹായിക്കുന്നതിൽ ട്രംപ് പരാജയപ്പെട്ടുവെന്നും ബൈഡൻ ആരോപിച്ചു.

കോവിഡ് കാലത്തും വൻജനാവലി പങ്കെടുത്ത തന്റെ തെരഞ്ഞെടുപ്പ് റാലികളെ ന്യായീകരിച്ച ട്രംപ്, കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുറച്ച് ആളുകൾ മാത്രം പങ്കെടുത്ത ബൈഡന്റെ റാലികളെ വിമർശിക്കുകയും ചെയ്തു. താൻ എന്ത് പറയുന്നു എന്ന് ജനങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടെന്നായിരുന്നു വമ്പൻ റാലികളെ ട്രംപ് ന്യായീകരിച്ചത്. ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെയും ട്രംപ് വെറുതെ വിട്ടില്ല. മുൻപ് ട്രംപിന് എതിരായ ഇംപീച്ച്മെന്റ് പ്രമേയം വന്ന സമയത്ത്, പ്രതിരോധത്തിനായി ബൈഡന്റെ മകന്റെ യുക്രൈനിലെ ബിസിനസ് ഇടപാടുകൾ റിപ്പബ്ലിക്കൻ പാർട്ടി ഉപയോഗിച്ചിരുന്നു.

അതേസമയം ചർച്ചയെ വീണ്ടും കൊറോണ വൈറസ് വിഷയത്തിലേക്ക് കൊണ്ടുവരാനാണ് ബൈഡൻ ശ്രമിച്ചത്. ഇത് ഓരോ അമേരിക്കക്കാരന്റെയും കുടുംബത്തെ കുറിച്ചുള്ളതാണെന്നും അല്ലാതെ തന്റെ കുടുംബത്തെ കുറിച്ചുള്ളതല്ലെന്നും ബൈഡൻ തിരിച്ചടിച്ചു. ക്ലീവ്ലാൻഡിലെ കേസ് വെസ്റ്റേൺ റിസർവ് സർവകലാശാലയിലാണ് സംവാദം നടക്കുന്നത്. ഇരുവരും പങ്കെടുക്കുന്ന സംവാദ പരമ്പരയിലെ ആദ്യത്തേതാണ് ഇന്ന് നടന്നത്. ഇനി രണ്ട് പ്രസിഡൻഷ്യൽ ഡിബേറ്റുകൾ കൂടി നടക്കാനുണ്ട്. മാസ്‌ക് ധരിക്കാതെയാണ് ബൈഡനും ട്രംപും എത്തിയത്. 90 മിനിട്ട് നീണ്ടുനിന്ന സംവാദത്തിൽ സാമൂഹിക അകലം പാലിച്ച് കുറച്ച് ആളുകൾ മാത്രമാണ് കാഴ്ചക്കാരായി ഉണ്ടായിരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP