Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സാജന്റെ ആത്മഹത്യാ കേസിൽ അന്വേഷണ റിപ്പോർട്ടു സമർപ്പിക്കും മുമ്പേ എല്ലാം രമ്യതയിലെത്തി; ആന്തൂരിലെ പാർട്ടിയും സാജന്റെ കുടുംബവും ഇപ്പോൾ നല്ല നിലയിൽ; ആന്തൂർ നഗരസഭയുടെ കോവിഡ് പ്രാഥമിക പരിചരണ കേന്ദ്രത്തിലേക്ക് കിടക്കകളും സാധനങ്ങളും കൈമാറിയപ്പോൾ ഏറ്റുവാങ്ങിയത് പി കെ ശ്യാമള; സാജന്റെ മരണത്തിനു ശ്യാമളയെ പഴിച്ചതും പ്രതിരോധിക്കാൻ ദേശാഭിമാനി നൽകിയ അപകീർത്തി വാർത്തകളും എല്ലാം ഇനി പഴയകഥ

സാജന്റെ ആത്മഹത്യാ കേസിൽ അന്വേഷണ റിപ്പോർട്ടു സമർപ്പിക്കും മുമ്പേ എല്ലാം രമ്യതയിലെത്തി; ആന്തൂരിലെ പാർട്ടിയും സാജന്റെ കുടുംബവും ഇപ്പോൾ നല്ല നിലയിൽ; ആന്തൂർ നഗരസഭയുടെ കോവിഡ് പ്രാഥമിക പരിചരണ കേന്ദ്രത്തിലേക്ക് കിടക്കകളും സാധനങ്ങളും കൈമാറിയപ്പോൾ ഏറ്റുവാങ്ങിയത് പി കെ ശ്യാമള; സാജന്റെ മരണത്തിനു ശ്യാമളയെ പഴിച്ചതും പ്രതിരോധിക്കാൻ ദേശാഭിമാനി നൽകിയ അപകീർത്തി വാർത്തകളും എല്ലാം ഇനി പഴയകഥ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ആന്തൂർ നഗരസഭയുടെ ചുവപ്പുനാടയിൽ കുടുങ്ങി ആത്മഹത്യ ചെയ്യേണ്ടി വന്ന പ്രവാസി സരംഭകൻ സാജൻ പാറയിലിന്റെ കേസിൽ അന്വേഷണം പൂർത്തിയായി. കേസിലെ അന്വേഷണം നടക്കവേ തന്നെ ഇരുകക്ഷികളും തമ്മിൽ രമ്യമായി വിഷയം പരിഹരിക്കുകയാണ് ഉണ്ടായത്. പാർട്ടി തലത്തിൽ തന്നെയുണ്ടായ ഇടപെടലാണ് കേസിൽ നിർണായകമായത്. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ കേസിൽ റിപ്പോർട്ട് സമർപ്പിക്കും മുമ്പേ മുൻകാല ആരോപണ- പ്രത്യാരോപണങ്ങളിൽ സന്ധിചെയ്തു സാജന്റെ കുടുംബവും നഗരസഭയും രമ്യതയിലാണ്. സിപിഎം പാർട്ടി ഗ്രാമത്തെ പിടിച്ചു കുലുക്കിയ വിഷയമായിരുന്നു ഇത്. അതുകൊണ്ട് തന്നെ വിഷയത്തിൽ കണ്ണൂരിലെ സിപിഎം നേതാക്കളും രണ്ടു തട്ടിലായിരുന്നു. പി ജയരാജൻ അടക്കം ആന്തൂർ നഗസഭാ അധ്യക്ഷക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രി അടക്കമുള്ളവർ ജയരാജന്റെ നിലപാടിനെ തള്ളുകയുമുണ്ടായി.

വിവാദമായ കേസിലെ അന്വേഷണ റിപ്പോർട്ടിൽ ആർക്കെതിരേയും ഗുരുതരകുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്നു പുറത്തുവരുന്ന സൂചനകൾ. 15 കോടി മുടക്കിയ കൺവൻഷൻ സെന്ററിനു നഗരസഭയുടെ അനുമതി ലഭിക്കാത്തതിൽ മനംനൊന്ത് 2019 ജൂൺ 18 നാണ് പ്രവാസി സംരംഭകൻ സാജൻ പാറയിൽ പുതിയതെരുവിലെ വീട്ടിൽ ജീവനൊടുക്കിയത്. കേസിൽ ഒരു വർഷത്തിലേറെ നീണ്ട അന്വേഷണമാണ് പൂർത്തിയായത്.

ആത്മഹത്യയ്ക്ക് ഒന്നല്ല, പല കാരണങ്ങളുണ്ടെന്നാണു കണ്ടെത്തൽ. ആത്മഹത്യയിൽ പ്രതിക്കൂട്ടിലായ നഗരസഭാ ചെയർപഴ്സൺ പി.കെ. ശ്യാമളയ്ക്കും സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർക്കും എതിരായ പരമാർശങ്ങൾ റിപ്പോർട്ടിലില്ല. നഗരസഭാ അധികൃതർ പ്രതികാര നടപടിയെന്നോണം പെരുമാറിയിട്ടില്ല. അതേസമയം കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കുന്നതിൽ നേരിട്ട കാലതാമസം സാജനെ മാനസിക സമ്മർദത്തിലാക്കി. ഇതിനൊപ്പം സാമ്പത്തിക പ്രയാസവും ചില കുടുംബപ്രശ്നങ്ങളും സ്ഥിതി വഷളാക്കിയെന്നാണു റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണ റിപ്പോർട്ട് തളിപ്പറമ്പ് ആർ.ഡി.ഒയ്ക്കു സമർപ്പിക്കും.

റിപ്പോർട്ട് പുറത്തുവരുംമുമ്പേതന്നെ സാജന്റെ കുടുംബവുമായുള്ള ആന്തൂർ നഗരസഭയുടെയും സിപിഎമ്മിന്റെയും ഭിന്നതകൾ രമ്യമായി പരിഹരിച്ചിരുന്നു. ആന്തൂർ നഗരസഭയുടെ കോവിഡ് പ്രാഥമികപരിചരണ കേന്ദ്രത്തിലേക്കു പാർത്ഥാസ് കൺവൻഷൻ സെന്റർ വക കിടക്കകളും മറ്റു സാധനങ്ങളും കൈമാറി ഇരുപക്ഷവും സഹകരിച്ചും തുടങ്ങി. സാധനങ്ങൾ ഏറ്റുവാങ്ങിയത് സാജന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയായിരുന്നു. ചടങ്ങിൽ പാർത്ഥാസ് മാനേജർ കെ.ഷിജിൻ അടക്കമുള്ളവർ സംബന്ധിക്കുകയും ചെയ്തതു മഞ്ഞുരുകിയതിന്റെ ദൃഷ്ടാന്തമായി.

സാജന്റെ മരണത്തിനു പിന്നാലെ സിപിഎം. കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം കൂടിയായ നഗരസഭാ ചെയർപഴ്സൺ പി.കെ. ശ്യാമളയെയും ഉദ്യോഗസ്ഥരെയും പഴിച്ച് കുടുംബാംഗങ്ങൾ രംഗത്തുവന്നതോടെയാണു കേസിനു പുതിയ മാനങ്ങൾ കൈവന്നത്. ജില്ലാ കമ്മിറ്റിയംഗത്തിനെതിരായ ആരോപണം സിപിഎമ്മിനെ കൂടുതൽ സമ്മർദത്തിലാക്കി. കുടുംബത്തിനെതിരേ, പ്രത്യേകിച്ച് സാജന്റെ ഭാര്യയ്ക്കെതിരേ അപകീർത്തികരമായ ആരോപണങ്ങളുയർത്തിയാണു സിപിഎം. ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ചത്. പിന്നീട് പരസ്യമായി ആരോപണങ്ങളുന്നയിക്കുന്നതിൽനിന്ന് ഇരുപക്ഷവും പിന്മാറി. ആത്മഹത്യാ വിവാദത്തിൽ നഗരസഭാ സെക്രട്ടറിയും ടെക്നിക്കൽ എൻജിനീയറും വകുപ്പുതല നടപടി നേരിട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP