Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാഗ്യലക്ഷ്മി പരാതിപ്പെട്ട സിനിമാക്കാരൻ ശാന്തിവിള ദിനേശ് മുൻകൂർ ജാമ്യം എടുത്തപ്പോൾ വിജയ് പി നായരെ ജയിലിൽ അടച്ചു; വധശ്രമകേസിൽ പ്രതിചേർക്കപ്പെട്ട മൂന്ന് വനിതാ ആക്ടിവിസ്ടുകളും മുൻകൂർ ജാമ്യാപേക്ഷ നൽകി കാത്തിരിക്കുന്നു; വിജയ് നായരുടെ യൂട്യൂബ് ചാനൽ പൂട്ടിയത് പൊലീസ്

ഭാഗ്യലക്ഷ്മി പരാതിപ്പെട്ട സിനിമാക്കാരൻ ശാന്തിവിള ദിനേശ് മുൻകൂർ ജാമ്യം എടുത്തപ്പോൾ വിജയ് പി നായരെ ജയിലിൽ അടച്ചു; വധശ്രമകേസിൽ പ്രതിചേർക്കപ്പെട്ട മൂന്ന് വനിതാ ആക്ടിവിസ്ടുകളും മുൻകൂർ ജാമ്യാപേക്ഷ നൽകി കാത്തിരിക്കുന്നു; വിജയ് നായരുടെ യൂട്യൂബ് ചാനൽ പൂട്ടിയത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭാഗ്യലക്ഷ്മിക്കെതിര അപകീർത്തികരമായ വീഡിയോ പോസ്റ്റ് ചെയ്ത സിനിമാക്കാരൻ ശാന്തിവിള ദിനേശ് മുൻകൂർ ജാമ്യം നേടിയപ്പോൾ യൂട്ഊബർ വെള്ളായണി സ്വദേശി വിജയ് പി നായരെ ജയിലിൽ അടച്ചു. വിജയ് പി.നായർ, സിനിമാ സംവിധായകൻ ശാന്തിവിള ദിനേശ് എന്നിവർക്കെതിരായ കേസുകൾ സൈബർ പൊലീസിനു കൈമാറി. അതേസമയം വിജയ് നായരെ ലോഡ്ജിൽ ചെന്ന് ആക്രമിച്ചെന്ന കേസിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ മുൻകൂർ ജാമ്യത്തിനു കോടതിയെ സമീപിച്ചു.

വിജയ് പി നായർക്കെതിരെ കേസെടുത്ത മ്യൂസിയം പൊലീസ് നാലു വർഷമായി വിജയ് താമസിക്കുന്ന സ്റ്റാച്യുവിലെ ലോഡ്ജിൽ ഇയാളെ എത്തിച്ചു തെളിവെടുത്തു. ക്യാമറ ട്രൈപോഡും മറ്റും കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കുക ആയിരുന്നു. തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു ജയിലിലാക്കി. പിജയ് പി നായർക്കെതിരെ പ്രധാന തെളിവുകളായ ഫോണും ലാപ്‌ടോപും ഇയാളെ കൈകാര്യം ചെയ്ത വനിതാ സംഘം കൈക്കലാക്കി തമ്പാനൂർ പൊലീസിനു കൈമാറിയിരുന്നു.

അതേസമയം വിജയ് പി നായരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വീഡിയോയിലൂടെ ഭാഗ്യലക്ഷ്മിയെ അപമാനിച്ച സിനിമാക്കാരൻ ശാന്തിവിള ദിനേശ് മജിസ്‌ട്രേട്ട് കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടി. വിജയ് നായർക്കെതിരെ ഇവർ മൂവരും ചേർന്നും ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മിയുമാണു പരാതി നൽകിയത്. അപകീർത്തികരമായ വിഡിയോ ശാന്തിവിള ദിനേശ് തന്റെ യുട്യൂബ് ചാനലിൽ നിന്നു നീക്കിയെങ്കിലും പിന്നീടു പോസ്റ്റ് ചെയ്ത വിഡിയോയിലും തന്നെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നു ഭാഗ്യലക്ഷ്മി പരാതിപ്പെട്ടു

മ്യൂസിയം പൊലീസ് പരാതിക്കാരുടെ മൊഴിയുമെടുത്തു. ഭാഗ്യലക്ഷ്മിയെ വീട്ടിൽ ചെന്നും ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരെ സ്റ്റേഷനിൽ വിളിച്ചുമാണു മൊഴിയെടുത്തത്. വിജയ് നായരെ ലോഡ്ജിൽ ചെന്ന് ആക്രമിച്ചെന്ന കേസിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ മുൻകൂർ ജാമ്യത്തിനു കോടതിയെ സമീപിച്ചു. ഇതിൽ വിധി വന്ന ശേഷമേ മറ്റു നടപടികളിലേക്കു കടക്കൂവെന്നു പൊലീസ് അറിയിച്ചു.

അതേസമയം വിജയ് പി.നായരുടെ വിവാദ യുട്യൂബ് ചാനൽ പൊതുജനങ്ങൾക്കു കാണാനാവാത്ത വിധം പൊലീസ് പൂട്ടിച്ചു. പരാതിക്ക് ഇടയാക്കിയ വിഡിയോ ഡിലീറ്റ് ചെയ്യണമെന്നു ഹൈടെക് സെൽ യുട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും 2 ദിവസം കഴിഞ്ഞും മറുപടി കിട്ടിയില്ല. തുടർന്നാണ് അക്കൗണ്ട് ഉടമയെ ഉപയോഗിച്ചു ചാനൽ തന്നെ പൂട്ടിയത്. തെളിവായും മറ്റും കേസിന് ആവശ്യമുള്ളതിനാൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യാതെ മറ്റാർക്കും കാണാനാവാത്ത വിധം പ്രൈവറ്റ് അക്കൗണ്ട് ആക്കി മാറ്റി.

വിജയ്യുടെ പാസ്വേഡ് ഉപയോഗിച്ച് അക്കൗണ്ട് തുറന്ന ശേഷം ഈ പാസ്വേഡ് മാറ്റിയാണു പ്രൈവറ്റ് അക്കൗണ്ടാക്കിയത്. പാസ്വേഡ് മാറ്റിയതിനാൽ ഇയാൾക്കും ഇനി ഇത് തുറക്കാനാവില്ല. അശ്ലീലവും അപകീർത്തികരവുമായ നിരവധി വിഡിയോകൾ ചാനലിലുണ്ടായിരുന്നു. ഇയാളെ വനിതാസംഘം കൈകാര്യം ചെയ്തതോടെ ചാനലിനെപ്പറ്റി പലരും അറിയാനിടയാവുകയും കാഴ്ചക്കാരുടെ എണ്ണം കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണു പൊലീസ് ഇടപെട്ടു പൂട്ടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP