Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആംനസറ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു; പ്രവർത്തനം അവസാനിപ്പിച്ചത് സംഘടനയുടെ ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചതിന് പിന്നാലെ: സന്നദ്ധ പ്രവർത്തനം നിയമലംഘനത്തിന് മറയാക്കരുതെന്ന് കേന്ദ്രസർക്കാർ

ആംനസറ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു; പ്രവർത്തനം അവസാനിപ്പിച്ചത് സംഘടനയുടെ ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചതിന് പിന്നാലെ: സന്നദ്ധ പ്രവർത്തനം നിയമലംഘനത്തിന് മറയാക്കരുതെന്ന് കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു. സംഘടന വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിക്കവെയാണ് സംഘടന ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്. 19 ദിവസംം മുൻപ് സംഘടനയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഇന്ത്യയിലെ പ്രവർത്തനങ്ങൾ മുഴുവനായും അവസാനിപ്പിക്കുന്നുവെന്നും ജീവനക്കാരെ മുഴുവൻ പിരിച്ചുവിടുന്നെന്നുമാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്തെ നിയമങ്ങൾ ലംഘിക്കുന്നതിനായി സന്നദ്ധപ്രവർത്തനങ്ങളെ ഒഴിവുകഴിവാക്കരുതെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. മനുഷ്യാവകാശപ്രവർത്തനങ്ങളെക്കുറിച്ചുള്ള സംഘടനയുടെ വാദങ്ങൾ നിയമപരമല്ലാത്ത പ്രവർത്തനങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. സെപ്റ്റംബർ പത്തിനാണ് സംഘടനയുടെ ഇന്ത്യയിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംഘടന നടത്തിവരുന്ന നിയമവിരുദ്ധമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമംകൂടിയാണ് ആംനസ്റ്റിയുടെ പ്രസ്താവന. ആംനസ്റ്റിക്ക് ഇന്ത്യയിൽ പ്രവർത്തനങ്ങൾ തുടരാം. പലസംഘടനകളും ഇത്തരത്തിൽ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ പ്രവർത്തനം രാജ്യത്തെ നിയമങ്ങൾക്കനുസൃതമായിരിക്കണം. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്. തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ആംനസ്റ്റി നടത്തിയ പ്രസ്താവനകൾ കാര്യങ്ങളെ പെരുപ്പിച്ച് അവതരിപ്പിക്കലാണ്. വസ്തുതകളിൽ നിന്നും ഏറെ വിഭിന്നമായ കാര്യമാണ് സംഘടന പറയുന്നതെന്നും ഇത് ദൗർഭാഗ്യകരമാണെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

അതേസമയം തുടർന്ന് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത സ്ഥിതിയിലാണ് ഉള്ളതെന്നും സർക്കാർ ബോധപൂർവം ഇത്തരം മനുഷ്യാവകാശ സംഘടനകളെ ലക്ഷ്യം വെക്കുകയും വേട്ടയാടുകയും ചെയ്യുന്നുവെന്ന് സംഘടന പ്രസ്താവനയിൽ പറയുന്നു. സംഘടനയുടെ ഇന്ത്യയിലെ എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാഷ് കുമാറാണ് പ്രതികരിച്ചിരിക്കുന്നത്.

നിലവിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആംനസ്റ്റി ഇന്ത്യക്കെതിരെ നടന്നു വരികയാണ്. വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് വിദേശഫണ്ട് സ്വീകരിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം നടത്തിവരുന്നത്.

2017ൽ ആംനസ്റ്റി ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി. മരവിപ്പിച്ചിരുന്നു. എന്നാൽ കോടതിയിൽനിന്ന് ആംനസ്റ്റി ഇന്ത്യക്ക് അനുകൂല വിധി ലഭിക്കുകയായിരുന്നു. യു.കെയിൽന്ന് പത്തുകോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം സ്വീകരിച്ചു എന്നതുമായി ബന്ധപ്പെട്ട പരാതിയിൽ സിബിഐയും ആംനസ്റ്റി ഇന്ത്യക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP