Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുടുംബ വഴക്കിനെ തുടർന്ന് സഹോദരിയുടെ ഭർത്താവ് മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ: മേച്ചേരി സ്വദേശി അറസ്റ്റിലായത് പിതാവിനെ മർദിച്ചു കൊന്നതെന്ന് മകൾ നൽകിയ പരാതിയെ തുടർന്ന്

കുടുംബ വഴക്കിനെ തുടർന്ന് സഹോദരിയുടെ ഭർത്താവ് മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ: മേച്ചേരി സ്വദേശി അറസ്റ്റിലായത് പിതാവിനെ മർദിച്ചു കൊന്നതെന്ന് മകൾ നൽകിയ പരാതിയെ തുടർന്ന്

സ്വന്തം ലേഖകൻ

മയ്യിൽ: കുടുംബവഴക്കിനെ തുടർന്നുണ്ടായ സംഘർഷത്തിൽ സഹോദരിയുടെ ഭർത്താവു മരിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കയരളം മേച്ചേരിയിലെ പാപ്പിനിശേരി വീട്ടിൽ ഷിബിരാജ് (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 24നു വീട്ടിൽ വച്ച്് ഇയാളുടെ മർദനമേറ്റ് സഹോദരിയുടെ ഭർത്താവ് കെ.ശശിധരനു (51) പരുക്കേൽക്കുകയും പിന്നീട് ആശുപത്രിയിൽ വെച്ച് മരണം സംഭവിക്കുകയും ആയിരുന്നു.

ഷിബിരാജിന്റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ ശശിധരനെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാൽ ഇയാൾ 28നു വൈകിട്ടു മരിച്ചു. ചെമ്പേരി സ്വദേശിയായ ഇദ്ദേഹം വർഷങ്ങളായി മേച്ചേരിയിലാണു താമസിക്കുന്നത്. ലോറി ഡ്രൈവറായ ശശിധരനെ അബോധാവസ്ഥയിൽ ബന്ധുക്കൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. വീണു പരുക്കേറ്റതായാണു ആശുപത്രിയിലും നാട്ടുകാരോടും പറഞ്ഞത്. മർദനത്തെത്തുടർന്നാണു പരുക്കേറ്റതെന്നു കാട്ടി മകൾ സ്‌നേഹ നൽകിയ പരാതിയെത്തുടർന്നാണ് കേസെടുത്തത്. മയ്യിൽ പൊലീസ് ആണ് ഷിബിരാജിനെ അറസ്റ്റ് ചെയ്തത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP