Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യയിൽ പത്ത് വയസ്സിനു മുകളിൽ പ്രായമുള്ള 15 വ്യക്തികളിൽ ഒരാൾക്കു വീതം കോവിഡ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിറോ സർവേ: കൊറോണ വൈറസ് അണുബാധയ്‌ക്കെതിരായ ആർജിത പ്രതിരോധശേഷി കൈവരിക്കുന്നതിൽ ഇന്ത്യക്കാർ ഇപ്പോഴും പിന്നിൽ

ഇന്ത്യയിൽ പത്ത് വയസ്സിനു മുകളിൽ പ്രായമുള്ള 15 വ്യക്തികളിൽ ഒരാൾക്കു വീതം കോവിഡ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിറോ സർവേ: കൊറോണ വൈറസ് അണുബാധയ്‌ക്കെതിരായ ആർജിത പ്രതിരോധശേഷി കൈവരിക്കുന്നതിൽ ഇന്ത്യക്കാർ ഇപ്പോഴും പിന്നിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യത്ത് 10 വയസ്സിനു മുകളിൽ പ്രായമുള്ള 15 വ്യക്തികളിൽ ഒരാൾക്കു വീതം കോവിഡ് ബാധിച്ചെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) റിപ്പോർട്ട്. ഐസിഎംആർ ഓഗസ്റ്റിൽ നടത്തിയ രണ്ടാമത്തെ ദേശീയ സിറോ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. ഈ പശ്ചാത്തലത്തിൽ, വരാനിരിക്കുന്ന ഉത്സവ സീസണിനും ശൈത്യകാലത്തിനും ആവശ്യമായ നിയന്ത്രണങ്ങളും തയ്യാറെടുപ്പും സംസ്ഥാനങ്ങൾ സ്വീകരിക്കണമെന്ന് ഐസിഎംആർ ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് അണുബാധയ്‌ക്കെതിരായ ആർജിത പ്രതിരോധശേഷി കൈവരിക്കുന്നതിൽ ഇന്ത്യക്കാർ ഇപ്പോഴും അകലെയാണെന്നു കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി സിറോ സർവേ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു. നഗര ചേരികളിലും, നഗര ഇതര ചേരി പ്രദേശങ്ങളിലും ഗ്രാമീണ മേഖലകളേക്കാൾ കൂടുതൽ സാർസ് കോവ്2 അണുബാധയുണ്ടെന്ന് കണ്ടെത്തിയതായി ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു. നഗര ചേരികളിൽ 15.6 ശതമാനം വൈറസ് സാന്നിധ്യം കണ്ടപ്പോൾ ചേരിയല്ലാത്ത പ്രദേശങ്ങളിൽ ഇത് 8.2 ശതമാനമായിരുന്നു. രാജ്യത്തെ മുതിർന്ന ജനസംഖ്യയുടെ 7.1 ശതമാനം പേർക്കു കോവിഡ് വന്നതിന്റെ തെളിവും സീറോ സർവേയിൽ കണ്ടെത്തി.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 70,589 പേർക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. 84,877 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. കോവിഡ് രോഗമുക്തി നിരക്ക് ചൊവ്വാഴ്ച 83 ശതമാനം പിന്നിട്ടു. രോഗമുക്തരുടെ എണ്ണം 51,01,397 ആയി. പുതുതായി രോഗമുക്തരായവരിൽ 73% പേർ മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഡൽഹി, ഒഡിഷ, കേരളം, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് എന്നീ പത്ത് സംസ്ഥാനങ്ങളിലാണ്.

സുഖം പ്രാപിച്ചവരുടെ എണ്ണം നിലവിൽ ചികിത്സയിലുള്ളവരുടേതിനേക്കാൾ 5.38 മടങ്ങ് കൂടുതലാണിപ്പോൾ. നിലവിൽ രോഗബാധിതരായവരുടെ എണ്ണം ആകെ രോഗബാധിരായവരുടെ എണ്ണത്തിന്റെ 15.42 ശതമാനം മാത്രമാണ്. 776 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 96,318 ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP