Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പരസ്യത്തിന് വേണ്ടി ദുർഗാദേവിയുടെ വേഷമിട്ടു; സിനിമാ നടിയും തൃണമൂൽ എംപിയുമായ നുസ്രത്ത് ജഹാന് വധഭീഷണി: താരത്തിനെ കൊല്ലുമെന്ന ഭീഷണി വന്നത് ദുർഗാദേവിയുടെ വേഷമിട്ട ഫോട്ടോയും വീഡിയോയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ

പരസ്യത്തിന് വേണ്ടി ദുർഗാദേവിയുടെ വേഷമിട്ടു; സിനിമാ നടിയും തൃണമൂൽ എംപിയുമായ നുസ്രത്ത് ജഹാന് വധഭീഷണി: താരത്തിനെ കൊല്ലുമെന്ന ഭീഷണി വന്നത് ദുർഗാദേവിയുടെ വേഷമിട്ട ഫോട്ടോയും വീഡിയോയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ

സ്വന്തം ലേഖകൻ

കൊൽക്കത്ത: പരസ്യത്തിൽ അഭിനയിക്കാൻ ദുർഗാദേവിയായി വേഷമിട്ട തൃണമൂൽ കോൺഗ്രസ് എംപിയും സിനിമാതാരവുമായ നുസ്രത്ത് ജഹാനു വധഭീഷണി. സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമാണ് താരത്തിന് വധഭീഷണി വന്നുകൊണ്ടിരിക്കുന്നത്. ദുർഗാദേവിയുടെ വേഷമിട്ട് സെപ്റ്റംബർ 16, 19 തീയതികളിലായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോയുടെയും വിഡിയോയുടെയും പേരിലാണു ഭീഷണിയെന്നു നടിയുടെ ഓഫിസ് അറിയിച്ചു.

ഷൂട്ടിങ്ങിനായി 27ന് ലണ്ടനിലേക്ക് പോയ താരം ഇപ്പോൾ അവിടെയാണുള്ളത്. നിരന്തരം വധഭീഷണി ലഭിച്ചതിന് പിന്നാലെ നടിയുടെ ഓഫിസാണു വധഭീഷണിയെപ്പറ്റി അധികൃതരെ അറിയിച്ചിരിക്കുന്നത്. ബംഗാൾ സർക്കാരുമായും വിദേശകാര്യ മന്ത്രാലയവുമായും സംസാരിച്ചിട്ടുണ്ടെന്നും അധിക സുരക്ഷയുടെ ഭാഗമായി ലണ്ടനിലെ ഇന്ത്യൻ എംബസി നടപടി സ്വീകരിച്ചതായും നടിയോട് അടുത്തവൃത്തങ്ങൾ ദേശീയ മാധ്യമത്തോടു പറഞ്ഞു.

പരസ്യ ഫോട്ടോഷൂട്ടിന്റെ വിഡിയോയും ഫോട്ടോയുമാണു നുസ്രത്ത് ജഹാൻ പങ്കുവച്ചത്. ദേവിയായി വസ്ത്രം ധരിച്ച്, ത്രിശൂലം കയ്യിലേന്തിയുള്ള ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യയിൽനിന്നും ബംഗ്ലാദേശിൽനിന്നും ഭീഷണികൾ വന്നുതുടങ്ങിയെന്നാണു പരാതി. എന്നാൽ 'മതനിരപേക്ഷവും സമഗ്രവുമായ കാഴ്ചപ്പാടിനാണു നുസ്രത്ത് ജഹാൻ നിലകൊണ്ടിട്ടുള്ളത്. ഈ ട്രോളുകളും ഭീഷണികളും അവരെ പിന്തിരിപ്പിക്കില്ല' അടുത്ത സുഹൃത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP