Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കരിപ്പൂരിൽ മാസ്‌കിനുള്ളിലും സ്വർണക്കടത്ത്; എൻ 95 മാസ്‌കിലെ വാൾവിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് രണ്ട് ലക്ഷം രൂപയുടെ സ്വർണം

കരിപ്പൂരിൽ മാസ്‌കിനുള്ളിലും സ്വർണക്കടത്ത്; എൻ 95 മാസ്‌കിലെ വാൾവിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് രണ്ട് ലക്ഷം രൂപയുടെ സ്വർണം

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂരിൽ മാസ്‌കിനുള്ളിലും സ്വർണക്കടത്ത്. എൻ 95 മാസ്‌കിനുള്ളിലെ വാൾവിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് രണ്ട് ലക്ഷം രൂപയുടെ സ്വർണം. ദുബായിൽനിന്നും എത്തിയ കർണാടക സ്വദേശിയായ യാത്രക്കാരനാണ് നൂതനമായ രീതിയിൽ സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്. രണ്ട് ലക്ഷം രൂപയുടെ 40ഗ്രാം സ്വർണമാണ് യാത്രക്കാരൻ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.

ദുബൈയിൽ നിന്ന് കരിപ്പൂരിലെത്തിയ കർണാടക ബഡ്ക്കൽ സ്വദേശി അമ്മാറിൽ നിന്നാണ് 40 ഗ്രാം സ്വർണം പിടിച്ചത്.മുഖത്ത് ധരിച്ച മസാക്കനുള്ളിലെ വാൾവിനുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. എൻ 95 മാസ്‌കിനകത്താണ് സ്വർണം ഒളിപ്പിച്ചത്.

അതേ സമയം ഇന്നലെ ജിദ്ദയിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് 12 ലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയിരുന്നു..ഇന്നലെ ഇൻഡിഗോ വിമാനത്തിൽ കരിപ്പൂരിലെത്തിയ കോഴിക്കോട് പയ്യോളി സ്വദേശിയിൽ നിന്നാണ് 250 ഗ്രാം സ്വർണം പിടികൂടിയത്.ഇസ്തിരിപ്പെട്ടിക്കുള്ളിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സംശയം തോന്നിയ അധികൃതർ തുറന്ന് പരിശോധിച്ചതോടെയാണ് കള്ളക്കടത്ത് കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP