Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത് തെളിവുകൾ വിശദമായി പരിശോധിക്കാതെയോ? എസ്എൻസി ലാവ്‌ലിൻ കേസ് നാളെ പരിഗണിക്കുമ്പോൾ ഈ വാദവുമായി എത്തുക സിബിഐ; ഹൈക്കോടതി വിധി വിവേചനപരമെന്ന് മൂന്നു ഉദ്യോഗസ്ഥരും; കേരളം തിരഞ്ഞെടുപ്പ് മൂഡിലേക്ക് നീങ്ങുമ്പോൾ കേസിന് കൈവരുന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യവും; കേസ് പരിഗണിക്കുക ജസ്റ്റിസ് യു.യു.ലളിതിന്റെ ബഞ്ച്

പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത് തെളിവുകൾ വിശദമായി പരിശോധിക്കാതെയോ? എസ്എൻസി ലാവ്‌ലിൻ കേസ് നാളെ പരിഗണിക്കുമ്പോൾ ഈ വാദവുമായി എത്തുക സിബിഐ; ഹൈക്കോടതി വിധി വിവേചനപരമെന്ന് മൂന്നു ഉദ്യോഗസ്ഥരും; കേരളം തിരഞ്ഞെടുപ്പ് മൂഡിലേക്ക് നീങ്ങുമ്പോൾ  കേസിന് കൈവരുന്നത് ഏറെ രാഷ്ട്രീയ പ്രാധാന്യവും; കേസ് പരിഗണിക്കുക ജസ്റ്റിസ് യു.യു.ലളിതിന്റെ ബഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. ജസ്റ്റീസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് വിനീത് ശരൺ, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരാണ് ബഞ്ചിൽ ഉൾപ്പെട്ട മറ്റു ജഡ്ജിമാർ. കേരളം തെരഞ്ഞെടുപ്പിലേക്ക് പോകുന്ന സാഹചര്യത്തിൽ കേസിന് ഏറെ രാഷ്ട്രീയ പ്രധാന്യമുണ്ട്

മുഖ്യമന്ത്രി പിണറായി വിജയൻ, കെ.മോഹന ചന്ദ്രൻ, എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ ഹർജി നൽകിയിട്ടുണ്ട്. ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയിൽ തുടരുന്ന കസ്തൂരിരങ്ക അയ്യർ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയെന്നാണ് സിബിഐ വാദിക്കുന്നത്.

കഴിഞ്ഞ തവണ ഹർജികൾ പരിഗണനയ്ക്ക് എടുത്തപ്പോൾ 2017 മുതൽ ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിച്ച ഹർജികളാണ് ഇതെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടുകയും ഹർജികൾ വീണ്ടും ജസ്റ്റിസ് രമണയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് തന്നെ കേൾക്കുമെന്ന് അറിയിക്കുകയായിരുന്നു. എന്നാൽ ജസ്റ്റിസ് ലളിതിന്റെ ബഞ്ച് തന്നെ കേൾക്കണമെന്ന് പിന്നീട് ജസ്റ്റിസ് രമണ അഭിപ്രായപ്പെട്ടു. ഇതോടെയാണ് വീണ്ടും ജസ്റ്റിസ് ലളിതിന്റെ ബഞ്ചിലേക്ക് തന്നെ വന്നത്.

അതേസമയം ഇപ്പോൾ സുപ്രീംകോടതി പൂർണമായി പ്രവർത്തനസജ്ജമല്ലെന്നും, വിർച്വൽ ആയാണ് കോടതി കേസ് കേൾക്കുന്നതെന്നും അതിനാൽ പൂർണമായും പ്രവർത്തനസജ്ജമായശേഷം മാത്രം കേസ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഒരു പ്രതിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യവും കോടതി പരിഗണിക്കും.

പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജല വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, എസ്എൻസി ലാവ്ലിനുമായി ഒപ്പിട്ട കരാറുകളിലെ വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന് കാരണമായത്. തെളിവില്ലെന്ന് കണ്ട് സിബിഐ പ്രത്യേക കോടതിയും, ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടർന്നാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP