Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പറഞ്ഞു കേട്ടതിനേക്കാളും ഭീകരമാണ് കോവിഡ് ശരീരത്തിൽ പ്രവേശിച്ചു പ്രവർത്തിച്ചു തുടങ്ങിയാൽ; പാട്ടും കളിയും അല്ല കോവിഡ്, വൈറസ് പ്രവർത്തിച്ചാൽ നേരിടേണ്ടിവരുന്ന ഭയാനകത പറഞ്ഞാൽ അറിയത്തില്ല.. ഒരു കോവിഡ് രോ​ഗിയുടെ അനുഭവം; ബുർഹൻ തളങ്കര എഴുതുന്നു

പറഞ്ഞു കേട്ടതിനേക്കാളും ഭീകരമാണ് കോവിഡ് ശരീരത്തിൽ പ്രവേശിച്ചു പ്രവർത്തിച്ചു തുടങ്ങിയാൽ; പാട്ടും കളിയും അല്ല കോവിഡ്, വൈറസ് പ്രവർത്തിച്ചാൽ നേരിടേണ്ടിവരുന്ന ഭയാനകത പറഞ്ഞാൽ അറിയത്തില്ല.. ഒരു കോവിഡ് രോ​ഗിയുടെ അനുഭവം; ബുർഹൻ തളങ്കര എഴുതുന്നു

ബുർഹൻ തളങ്കര

ഒരു അപകടം നേരിട്ട് ചികിത്സയിൽ വിട്ടിലിരിക്കുമ്പോളാണ് നാളിതുവരെ അകറ്റി നിർത്തിയ കോവിഡ് കൂടി ഒപ്പം കൂടിയത്. കുറച്ചു ദിവസങ്ങളായി കട്ടിലിൽ വേദനസഹിച്ചു കിടക്കുന്നതുകൊണ്ട് സമ്പർക്ക പട്ടികയിൽ ആരും കടന്നു വന്നിട്ടില്ല. പിന്നെ ഇത് എപ്പോൾ എവിടെവച്ച് കടന്നു വന്നുവെന്ന് ചോദിച്ചാൽ ഒരു നിശ്ചയവുമില്ല എന്നാണ് ഉത്തരം. കോവിഡെന്നാൽ പാട്ടും കളിയുമല്ല അതിനപ്പുറം തീഷ്ണമായ വേദന തന്നെയാണ് ശരീരത്തിന് ഇത് സമ്മാനിക്കുന്നുത്. അനുഭവം കൊണ്ട് പറയുകയാണ് സുഹൃത്തുക്കളെ... കോവിഡ് നിങ്ങൾ നവമാധ്യമങ്ങളിൽ കാണുന്നതുപോലെ ഒരു പാട്ടും കളിയും അല്ല.

പൊള്ളലേറ്റ് ആശുപത്രിയിലെ ചികിത്സയും കഴിഞ്ഞു വീട്ടിൽ വിശ്രമിക്കുമ്പോളാണ് കടുത്ത പനി നേരിട്ടത് , ഒരു വൈകുന്നേരം മൂന്നു മണിക്ക് ആരംഭിച്ച പനി അടുത്തദിവസം ഉച്ചവരെ നീണ്ടുപോയപ്പോൾ കോവിഡാണോയെന്ന സംശയം ഉടലെടുക്കുകയും സ്വകാര്യാശുപത്രിയിൽ ആൻറിജൻ ടെസ്റ്റിന് വിധേയമാക്കുകയും ചെയ്തു. തുടർന്ന് 45 മിനിറ്റ് കൊണ്ട് തന്നെ പോസിറ്റീവയാ വിവരം ലാബിൽ നിന്ന് സാദിക്ക് വിളിച്ചറിയിക്കുകയും ചെയ്തു.

മാലിക് ദിനാർ ആശുപത്രിയിലെ ഡോക്ടർ റാഫി വാട്സ്ആപ്പ് സന്ദേശത്തിലൂടെ മരുന്നുകൾ കുറിച്ച് തരുകയും സുഹൃത്ത് ഖലീൽ മരുന്നുകൾ വീട്ടിലെത്തുകയും ചെയ്തു . എന്നാൽ പിന്നീടുള്ള 48 മണിക്കൂറും ഇപ്പോഴും കഠിനമായ പ്രയാസത്തോടെയാണ് കടന്നു പോകുന്നത്. പലപ്പോഴും കോവിഡ് കേന്ദ്രങ്ങളിൽ പാട്ടും മറ്റു കളികളും കാണുന്നവർ ഇത് ഇത്രയേ ഉള്ളൂവെന്ന് ചിന്തിക്കുന്നണ്ടെങ്കിൽ അറിയുക. തലക്കകത്ത് ഉണ്ടാകുന്ന പെരുപ്പം, പേശികളിലെ വേദന, ശ്വാസം കഴിക്കാനുള്ള പ്രയാസം, ശരീരത്തിലെ താപനില വർദ്ധിക്കുക, ഉറക്കമില്ലായ്മ, രുചിക്കുറവ്, നന്നയി ഭക്ഷണം കഴിക്കാൻ സാധിക്കാത്തത് തുടങ്ങി വലിയ പ്രയാസങ്ങളാണ് ഞാനിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. പൊള്ളലേറ്റതിന്റെ വേദന മറുഭാഗത്തും ഉണ്ട്.

ഇതൊക്കെ ഇപ്പോൾ എഴുതാൻ കാരണം കോവിഡിനെ പ്രതിരോധിക്കാനുള്ള ഒരു പ്രതിരോധ സംവിധാനങ്ങളിലും നമ്മൾ ഉപേക്ഷ കാണിക്കരുത്. പറഞ്ഞു കേട്ടതിനേക്കാൾ കണ്ടതിനേക്കാളും ഭീകരമാണ് കോവിഡ് ശരീരത്തിൽ പ്രവേശിച്ചു പ്രവർത്തിച്ചു തുടങ്ങിയാൽ ഉണ്ടാകുന്നതന്ന് സ്വന്തം അനുഭവത്തിൽ നിന്നാണ് പറയുന്നത്. ഒരുപാട് പ്രയാസപ്പെട്ട് ഇത്രമാത്രം എഴുതിയതു തന്നെ കോവിഡിനെ നിസ്സാരമായി കാണുന്നവർ ഒന്നു മാറി ചിന്തിച്ചു മുൻകരുതൽ എടുക്കണമെന്ന ആഗ്രഹം കൊണ്ടാണ് ..അതിനു വേണ്ടി മാത്രമാണ്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP