Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെ.സി.എസ് ജോയിച്ചൻ ചെമ്മാച്ചേൽ മെമോറിയൽ കർഷകശ്രീ പുരസ്‌കാരം ബേബി: ജെസി മാധവപ്പള്ളിക്ക്

കെ.സി.എസ് ജോയിച്ചൻ ചെമ്മാച്ചേൽ മെമോറിയൽ കർഷകശ്രീ പുരസ്‌കാരം ബേബി: ജെസി മാധവപ്പള്ളിക്ക്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ മുൻ പ്രസിഡന്റും, മികച്ച കർഷകനും, ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ജോയിച്ചൻ ചെമ്മാച്ചേലിന്റെ അനുസ്മരണാർത്ഥം ഷിക്കാഗോ കെ.സി.എസ് നടത്തിവരുന്ന കർഷകശ്രീ പുരസ്‌കാരം തുടർച്ചയായ രണ്ടാം വർഷവും ബേബി - ജെസി മാധവപ്പള്ളി ദമ്പതികൾ കരസ്ഥമാക്കി. ടാജി- അനിത പാറേട്ട് ദമ്പതികൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജോയി - ഗ്രേസി വാച്ചാച്ചിറ, ബെന്നി- ജനി പാറേട്ട് ദമ്പതികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ തോമസ് കൈതമല, അജിമോൻ മേലാണ്ടശേരി എന്നിവർ സ്പെഷൽ ജൂറി അവാർഡും കരസ്ഥമാക്കി. തമ്പി ചെമ്മാച്ചേൽ സമ്മാനങ്ങൾ സ്പോൺസർ ചെയ്തു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് നിരവധി കുടുംബങ്ങൾ ആവേശപൂർവം പങ്കെടുത്ത ഈവർഷത്തെ മത്സരത്തിന്റെ വിധിനിർണയം നിർവഹിച്ചത് റെജി കോഴാംപ്ലാക്കിൽ, മത്തായിച്ചൻ ഇടുക്കുതറ എന്നിവരാണ്. കെ.സി.എസ് സെക്രട്ടറി റോയി ചേലമലയിൽ, ജോയിന്റ് സെക്രട്ടറി എന്നിവർ മത്സരത്തിന്റെ കോർഡിനേറ്റേഴ്സായി പ്രവർത്തിച്ചു.

കെ.സി.എസ് വിപുലമായി നടത്തിവരാറുള്ള ഓണാഘോഷം കോവിഡ് മൂലം വേണ്ടെന്നുവച്ചതിനാൽ, ഈവർഷത്തെ വിജയികൾക്ക് അവരുടെ കൃഷിയിടത്തിൽ എത്തി അവാർഡ് സമ്മാനിക്കുക എന്ന നൂതന രീതിയാണ് ഇത്തവണ സ്വീകരിച്ചത്. കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തിൽ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. സെക്രട്ടറി റോയി ചേലമലയിൽ, ജോയിന്റ് സെക്രട്ടറി ടോമി എടത്തിൽ, വിധികർത്താക്കളായ റെജി കോഴാംപ്ലാക്കിൽ, മത്തായിച്ചൻ ഇടുക്കുതറയിൽ എന്നിവരും വിജയികളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.

നാലു മാസംകൊണ്ട് ഷിക്കാഗോയുടെ മണ്ണിൽ പൊന്നുവിളയിച്ച മത്സരത്തിൽ പങ്കെടുത്ത എല്ലാ കർഷക കുടുംബങ്ങളേയും, വിജയികളായവരേയും കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തിൽ അഭിനന്ദിക്കുകയും, കഴിഞ്ഞ രണ്ടു വർഷവും സമ്മാനങ്ങൾ സ്പോൺസർ ചെയ്ത തമ്പി ചെമ്മാച്ചേലിനോട് നന്ദി അറിയിക്കുകയും ചെയ്തു.

കെ.സി.എസ് സെക്രട്ടറി റോയി ചേലമലയിൽ അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP