Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകെ പരിശോധനക്കായി സ്വീകരിച്ചത് 2500 സാമ്പിളുകൾ; 2000 പേർക്കും നൽകിയത് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഒരാൾക്ക് ഫീസ് 2750 രൂപ; വ്യാജ കോവിഡ് 19 സർട്ടിഫിക്കറ്റ് നൽകി വളാഞ്ചേരിയിലെ അർമ ലാബ് നേടിയത് 55 ലക്ഷം രൂപ; ശേഖരിക്കുന്ന സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാതെ ലാബിൽ വെച്ച് നശിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകും; ഓഗസ്റ്റ് 16ന് ശേഷം അർമ ലാബിൽ പരിശോധന നടത്തിയവർ വെട്ടിലായി; തട്ടിപ്പ് പുറത്ത് വന്നത് ഇങ്ങനെ

ആകെ പരിശോധനക്കായി സ്വീകരിച്ചത് 2500 സാമ്പിളുകൾ; 2000 പേർക്കും നൽകിയത് വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഒരാൾക്ക് ഫീസ് 2750 രൂപ; വ്യാജ കോവിഡ് 19 സർട്ടിഫിക്കറ്റ് നൽകി വളാഞ്ചേരിയിലെ അർമ ലാബ് നേടിയത് 55 ലക്ഷം രൂപ; ശേഖരിക്കുന്ന സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാതെ ലാബിൽ വെച്ച് നശിപ്പിച്ച് സർട്ടിഫിക്കറ്റ് നൽകും; ഓഗസ്റ്റ് 16ന് ശേഷം അർമ ലാബിൽ പരിശോധന നടത്തിയവർ വെട്ടിലായി; തട്ടിപ്പ് പുറത്ത് വന്നത് ഇങ്ങനെ

ജാസിം മൊയ്തീൻ

മലപ്പുറം: വ്യാജ കോവിഡ് 19 സർട്ടിഫിക്കറ്റ് നൽകി വളാഞ്ചേരിയിലെ അർമ ലാബ് തട്ടിയെടുത്തത് 55 ലക്ഷം രൂപയെന്ന് പൊലീസ്. ആകെ 2500 സാമ്പിളുകളാണ് ഇവിടെ പരിശോധനയ്ക്കായി സ്വീകരിച്ചത്. ഇതിൽ 496 സാമ്പിളുകൾ മാത്രമെ പരിശോധിച്ചിട്ടുള്ളൂ. ബാക്കി രണ്ടായിരത്തിലധികം ആളുകൾക്ക് നൽകിയത് വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളാണ്. ഒരാളിൽ നിന്നും ഫീസായി സ്വീകരിച്ചത് 2750 രൂപയാണ്. കോഴിക്കോട് മൈക്രോ ലാബുമായി സഹകരിച്ചായിരുന്നു പരിശോധന നടത്തിയിരുന്നത്.

എന്നാൽ ശേഖരിക്കുന്ന സാമ്പിളുകൾ വളാഞ്ചേരിയിലെ ലാബിൽ വെച്ച് തന്നെ നശിപ്പിച്ചതിന് ശേഷം വ്യാജസർട്ടിഫിക്കറ്റുകൾ നൽകുകയായിരുന്നു. ആകെ 496 സാമ്പിളുകൾ മാത്രമാണ് കോഴിക്കോട് മൈക്രോ ലാബിലേക്ക് അയച്ചത്. അർമ ലാബിൽ നിന്നും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോടെ വിദേശത്തേക്ക് പോയ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.

ഈ മാസം 14ന് പെരിന്തൽമണ്ണ തൂത സ്വദേശി അബ്ദുൽ അസീസിന്റെ സ്രവം അർമ ലാബിൽ ശേഖരിച്ചിരുന്നു. അടുത്ത ദിവസം ഫലം വാങ്ങാനെത്തിയ അസീസിന് മൈക്രോ ഹെൽത്ത് ലാബിലെ സൈറ്റിൽ കയറി നെഗറ്റിവായ മറ്റൊരു വ്യക്തിയുടെ സർട്ടിഫിക്കറ്റ് തിരുത്തി നൽകുകയാണ് ചെയ്തത്. എന്നാൽ അടുത്ത ദിവസം ആരോഗ്യ വകുപ്പിൽ കോവിഡ് സ്ഥീരീകരിച്ച വിവരം അസീസിനെ അറിയിക്കുകയും ചെയ്തു.

ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന വിവരം അസീസ് അറിയുന്നത്. അർമ ലാബിൽ നിന്നും ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റുമായി നിരവധി പേർ ഇതിനോടകം തന്നെ വിദേശത്തേക്ക് പോയിട്ടുണ്ട്. ഇവരിൽ ചിലർക്ക് അവിടെയെത്തിയ ഉടൻ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതും തട്ടിപ്പ് പുറം ലോകമറിയാൻ കാരണമായി. ഇതോടെ പൊലീസ് ലാബിനെതിരെ കേസെടുക്കുകയും ലാബ് അടച്ചുപൂട്ടുകയുമായിരുന്നു.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്രോ ലാബിലേക്ക് സാമ്പിളുകൾ ശേഖരിച്ച് അയക്കുകയും അവരിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭ്യമാക്കി വിതരണം ചെയ്യുകയുമായിരുന്നു അർമ ലാബ് ചെയ്തിരുന്നത്. കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റുകളാണ് അർമലാബ് വ്യാജമായി നിർ്മ്മിച്ചു നൽകിയത്.എന്നാൽ അർമ ലാബിന്റെ തട്ടിപ്പുകൾ തങ്ങൾ അറിഞ്ഞിരുന്നില്ല എന്നാണ് മൈക്രോ ലാബ് അധികൃതർ വ്യക്തമാക്കുന്നത്. ത്ട്ടിപ്പ് പുറത്തായതോടെ മൈക്രോലാബിന്റെ സർട്ടിഫിക്കറ്റുകളും അംഗീകരിക്കേണ്ടതില്ലെന്ന നിർദ്ദേശം എയർലൈൻ കമ്പനികൾക്ക് നൽകിയിട്ടുണ്ട്.

ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെയും ഇന്നുമായി യാത്ര ചെയ്യേണ്ടിയിരുന്ന നിരവധി പ്രവാസികളുടെ യാത്ര മുടങ്ങി. സർട്ടിഫിക്കറ്റുകൾക്ക് മൂല്യമില്ലെന്ന കാര്യം യാത്രക്കാരെ നേരത്തെ അറിയിച്ചില്ല എന്ന പരാതിയുമുണ്ട്. മൈക്രോലാബിന്റെ സർട്ടിഫിക്കറ്റുകൾ അഗീകരിക്കേണ്ടതില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയവും തീരുമാനിച്ചിട്ടുണ്ട്. അർമലാബിന്റെ നടത്തിപ്പുകാരിലൊരാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ബാക്കി ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇവരുടെ രോഗം ഭേദമാകുന്ന മുറക്ക് അവരെയും അറസ്റ്റ് ചെയ്യും. ഓഗസ്റ്റ് 16ന് ശേഷം അർമ ലാബിൽ നിന്നും പരിശോധന നടത്തിയവർ വളാഞ്ചേരി പൊലീസുമായി ബന്ധപ്പെടണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP