Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടുക്കി രാമക്കൽമേട്ടിൽ സൗരോർജ പാനലുകൾ ശക്തമായ കാറ്റിൽ തകർന്നു; വനത്തിലേക്ക് പറന്നുപോയത് കോടികൾ മുടക്കി നിർമ്മിച്ച പാനലുകൾ

മറുനാടൻ ഡെസ്‌ക്‌

കട്ടപ്പന: ഇടുക്കി രാമക്കൽമേട്ടിൽ സൗരോർജ പവർ പ്ലാന്റിലെ നിരവധി സോളാർ പാനലുകൾ ശക്തമായ കാറ്റിൽ നശിച്ചു. കോടികൾ മുടക്കി സ്ഥാപിച്ച വൈദ്യുതി പദ്ധതിയിലെ സോളാർ പാനലുകളാണ് കാറ്റിൽ തമിഴ്‌നാട്ടിലെ വനമേഖലയിലേക്ക് പറന്നുപോയത്. പദ്ധതി പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു.

നെടുങ്കണ്ടത്തിനു സമീപം രാമക്കൽമേട് ആമപ്പാറ മലനിരകളിൽ സ്ഥാപിച്ച സോളാർ പാനലുകളാണ് കാറ്റിൽ പറന്നുപോയത്. കുറച്ച് പാനലുകൾ വനത്തിൽനിന്ന് തിരിച്ച് എത്തിച്ചുവെങ്കിലും ഇവ ഒരു ഭാഗത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ശക്തമായ കാറ്റടിക്കുന്ന പ്രദേശത്ത് സോളാർ പാനലുകൾ പറന്നുപോകാൻ കാരണം നിർമ്മാണത്തിലെ അശാസ്ത്രീയത ആണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

അമ്പതിലധികം വരുന്ന പാനലുകൾ പറന്നുപോയതായി പ്രദേശവാസികൾ പറയുന്നു. അതേസമയം പറന്നുപോയ പാനലുകൾക്ക് പകരം പുതിയവ സ്ഥാപിക്കുമെന്നാണ് അനർട്ട് അധികൃതർ പറയുന്നത്. സൗരോർജത്തിൽനിന്നും കാറ്റിൽനിന്നും ഒരേസമയം വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി കണ്ടെത്തിയ കേരളത്തിലെ ഏക പ്രദേശമാണ് രാമക്കൽമേട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP