Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കന്മദത്തിലെ മുത്തശ്ശി യാത്രയായി; മലയാള സിനിമയിലെ മുത്തശ്ശി സാന്നിധ്യം നടി ശാരദാ നായർ അന്തരിച്ചു; അനുശോചനം അറിയിച്ച് ഫെഫ്കയും

മറുനാടൻ ഡെസ്‌ക്‌

നടി ശാരദ നായർ (92) അന്തരിച്ചു. കന്മദം സിനിയമിലെ മുത്തശ്ശി കഥാപാത്രത്തിലൂടെ ശ്രദ്ധേയയാണ് ശാരദ. തത്തമംഗലം കാദംബരിയിൽ പരേതാനായ പുത്തൻവീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ് പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നായർ.

മോഹൻലാലിനേയും മഞ്ജു വാര്യറേയും പ്രധാന കഥാപാത്രമാക്കി അവതരിപ്പിച്ച ലോഹിതാദ് ചിത്രം കന്മദത്തിലെ മുത്തശ്ശിയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. മഞ്ജുവാര്യരുടെ മുത്തശ്ശിയായിരുന്നു ശാരദ നായർ വേഷമിട്ടത്. 1999 ൽ അനിൽ ബാബുവിന്റെ സംവിധാനത്തിലൊരുങ്ങിയ ജയറാം-മോഹിനി ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശിവേഷമിട്ടിരുന്നു.

സിനിമയിൽ മോഹിനിയുടെ മുത്തശ്ശിയായിട്ടായിരുന്നു വേഷമിട്ടത്. വിട പറഞ്ഞ കലാകാരിക്ക് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ അനുശോചനം അർപ്പിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP