Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിജെപി ശത്രുവല്ലെന്ന് മുസ്ലിം ലീഗ് തന്നെ പ്രതികരിക്കുന്നു; എല്ലാ തീവ്രവാദ സംഘടനകളുമായും യുഡിഎഫ് കൂട്ടുകൂടുന്നു; വിശാലമായ മഴവിൽ സഖ്യം ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഇടതുപക്ഷ ഭരണം ഇനി ഉണ്ടാകാൻ പാടില്ല എന്ന ഉദ്ദേശത്തോടെ; ബിജെപി യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയാലും എൽഡിഎഫ് തുടർഭരണത്തിൽ വരുമെന്ന് കോടിയേരി

ബിജെപി ശത്രുവല്ലെന്ന് മുസ്ലിം ലീഗ് തന്നെ പ്രതികരിക്കുന്നു; എല്ലാ തീവ്രവാദ സംഘടനകളുമായും യുഡിഎഫ് കൂട്ടുകൂടുന്നു; വിശാലമായ മഴവിൽ സഖ്യം ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഇടതുപക്ഷ ഭരണം ഇനി ഉണ്ടാകാൻ പാടില്ല എന്ന ഉദ്ദേശത്തോടെ; ബിജെപി യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയാലും എൽഡിഎഫ് തുടർഭരണത്തിൽ വരുമെന്ന് കോടിയേരി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിജെപി യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയാലും എൽഡിഎഫ് തുടർഭരണത്തിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷത്തിന്റെ അക്രമ സമരങ്ങൾക്കെതിരെ ബഹുജന പ്രതിഷേധ സംഗമം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. എല്ലാ ജില്ല കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ബഹുജന പ്രതിഷേധം സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തിന് തുടർച്ചയുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയുള്ള ദുഷ്പ്രചരണങ്ങളും സമരങ്ങളുമാണ് ഇപ്പോൾ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇനിയൊരു എൽഡിഎഫ് സർക്കാർ വന്നാൽ തങ്ങൾക്ക് നിലനിൽപ്പില്ലെന്നാണ് പല യുഡിഎഫ് നേതാക്കന്മാരും പ്രതികരിച്ചുകൊണ്ടിരിക്കുന്നതെന്നും കോടിയേരി. പ്രതിപക്ഷ സമരങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ് വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ ആരുമായും കൂട്ട് കൂടണം. ബിജെപി ശത്രുവല്ലെന്ന് മുസ്ലിം ലീഗ് തന്നെ പ്രതികരിക്കുന്നു. എല്ലാ തീവ്രവാദ സംഘടനകളുമായും യുഡിഎഫ് കൂട്ടുകൂടുന്നു. ജമാഅത്തെ ഇസ്ലാമി എസ്.ഡി.പി ഐ ഇവരുമായെല്ലാം കൂട്ട് ഉണ്ടാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അവർ തന്നെ ആർ.എസ്.എസുമായും കൂട്ടുകൂടുന്നു. ഇങ്ങനെ വിശാലമായ മഴവിൽ സഖ്യം ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഇടതുപക്ഷ ഭരണം ഇനി ഉണ്ടാകാൻ പാടില്ല എന്ന ഉദ്ദേശത്തോടെ നടക്കുന്ന രാഷ്ട്രീയ സമരങ്ങളാണ്. അതുകൊണ്ട് തന്നെ ഈ സമരങ്ങളെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താൻ ജനങ്ങൾ മുന്നോട്ട് വരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

എൽഡിഎഫ് സർക്കാർ ഓരോ മേഖലയിലും വിജയിച്ചുകൊണ്ടിരുന്നപ്പോൾ ദുരന്തങ്ങൾ ഓരോന്ന് ഓരോന്നായി വന്നപ്പോൾ ഒരു സർക്കാർ എങ്ങനെ പ്രവർത്തിക്കണമെന്ന് പിണറായി വിജയൻ സർക്കാർ മാതൃക കാണിച്ചുവെന്നും കോടിയേരി വ്യക്തമാക്കി. സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷ ആരോപണങ്ങളെ കോടിയേരി നേരിട്ടത്.

കോൺഗ്രസ് ബിജെപിയുടെ ബി ടീമാറിയ മാറിയിരിക്കയാണെന്ന് കോടിയേരി പറഞ്ഞു. . കഴിഞ്ഞ ലോകസഭാ സമ്മേളനത്തിലും ഈ മാറ്റം പ്രകടമാണ്. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനുമാണ് ഇവിടെ സമരമെന്നപേരിൽ അക്രമങ്ങൾ നടത്തുന്നത്. ജനങ്ങളെ സംശയനിഴലിലാക്കാനാണ് അവർ ശ്രമിക്കുന്നത്. സമരങ്ങൾക്ക് ജനശ്രദ്ധ ലഭിക്കാതായപ്പോൾ അവർ അക്രമവുമായി മുന്നോട്ടുപോയി. അതൊന്നും ജനങ്ങൾക്കിടയിൽ വിലപോകില്ല. ഓരോവീട്ടിലേക്കും ഭഷ്യകിറ്റുമായെത്തുന്ന സർക്കാരാണ് ഭരണത്തിലുള്ളത്. ഇത്തരത്തിലുള്ള മറ്റേത് സർക്കാർ ഇന്ത്യയിലുണ്ട് . കോവിഡ് കാലത്തും ജനം പട്ടിണിയില്ലാതെ കഴിയുന്നത് അതുകൊണ്ടുകൂടിയാണ്. ഇനിയും നാലുമാസം ഈ ഭഷ്യകിറ്റുകൾ വീടുകളിൽ എത്തും.

സ്വർണക്കടത്ത് കേസിൽ സർക്കാരിന് ഒരു പങ്കുമില്ല. വിമാനത്താവളം നിന്ത്രിക്കുന്നത് കേന്ദ്ര സർക്കാരാണ്. സ്വർണം കൊടുത്തയച്ച ആളേയും യുഎഇ കോൺസുൽ ജനറലിനേയും ഇതുവരെ ചോദ്യംചെയ്യാൻ അന്വേഷണ ഏജൻസികൾ തയ്യാറായിട്ടില്ല.

പാവങ്ങൾക്ക് വീട് വെച്ചുകൊടുക്കുന്ന പദ്ധതി അട്ടിമറിക്കാനാണ് മറ്റൊരുശ്രമം. ഒരു എംഎൽഎ ആവശ്യപ്പെട്ടതുകൊണ്ടുമാത്രം വടക്കാഞ്ചേരി ഭവനപദ്ധതിക്കെതിരെ സിബിഐ കേസ് എടുക്കുമോ. ടൈറ്റാനിയം കേസ് പോലെ കേരളത്തിലെ ഗവർമെന്റ് ആവശ്യപ്പെട്ട കേസുകൾ പോലും സിബിഐ ഏറ്റെടുത്തിട്ടില്ല. ഇവിടടെ എംഎൽഎ ആവശ്യപ്പെട്ട കേസ് ഏറ്റെടുത്തത്. ഇതിന് പിന്നിലെല്ലാം രാഷ്ട്രീയ തീരുമാനമുണ്ട്. സർക്കാരിനെ അസ്ഥിരപെടുത്തണമെന്നുള്ള ബിജെപി യുഡിഎഫ് നീക്കമാണ് ഇതിന് പിന്നിൽ . കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP