Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൊഴി മാറ്റിയാൽ ലക്ഷങ്ങൾ നൽകാമെന്നും വീട് വച്ച് നൽകാമെന്നും വാഗ്ദാനം ചെയ്തു; കാസർകോട് വന്ന് നിന്റെ ബന്ധുവിനേയും നിന്നെയും കണ്ടതല്ലേ; എന്നിട്ടും മൊഴി മാറ്റില്ലാ എന്നാണോ തീരുമാനം; അങ്ങനെയെങ്കിൽ ദിവസങ്ങൾ എണ്ണപ്പെട്ടു; നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ സമ്മർദ്ദമെന്ന് തുറന്നു പറഞ്ഞ് മാപ്പുസാക്ഷി വിപിൻലാൽ; പരാതി ഗൗരവത്തോടെ കണ്ട് പൊലീസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ പ്രോസിക്യൂഷൻ; നടിയെ ആക്രമിച്ച കേസിൽ വീണ്ടും ട്വിസ്റ്റ്

മൊഴി മാറ്റിയാൽ ലക്ഷങ്ങൾ നൽകാമെന്നും വീട് വച്ച് നൽകാമെന്നും വാഗ്ദാനം ചെയ്തു; കാസർകോട് വന്ന് നിന്റെ ബന്ധുവിനേയും നിന്നെയും കണ്ടതല്ലേ; എന്നിട്ടും മൊഴി മാറ്റില്ലാ എന്നാണോ തീരുമാനം; അങ്ങനെയെങ്കിൽ ദിവസങ്ങൾ എണ്ണപ്പെട്ടു; നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ സമ്മർദ്ദമെന്ന് തുറന്നു പറഞ്ഞ് മാപ്പുസാക്ഷി വിപിൻലാൽ; പരാതി ഗൗരവത്തോടെ കണ്ട് പൊലീസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ പ്രോസിക്യൂഷൻ; നടിയെ ആക്രമിച്ച കേസിൽ വീണ്ടും ട്വിസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ പൊലീസ് വേഗത്തിലാക്കും. ദിലീപിനെതിരായ മൊഴി മാറ്റിപ്പറയാൻ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തുവെന്നും നടനെതിരെ മൊഴി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും മാപ്പുസാക്ഷി വിപിൻ ലാൽ വെളിപ്പെടുത്തി കഴിഞ്ഞു. ഇത് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരാനാണ് പൊലീസിന്റെ തീരുമാനം.

2019 ജനുവരിയിലാണ് ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് ആളുകൾ സമീപിച്ചത്. ഒരു ബന്ധുവിനോടായിരുന്നു ഇത് ആവശ്യപ്പെട്ടത്. മൊഴിമാറ്റിയാൽ ലക്ഷങ്ങൾ നൽകാമെന്നും വീട് വച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്തുമെന്നും തങ്ങൾ ദിലീപിന്റെ ആളുകളാണെന്ന് അവർ വ്യക്തമാക്കിയതായും വിപിൻ പറയുന്നു. ഇതിനെ ഏറെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. കേസ് അട്ടിമറിക്കാനുള്ള പല സൂചനയും പൊലീസിന് മുമ്പിലുണ്ട്. അതുകൊണ്ട് തന്നെ ദിലീപിന്റെ ജാമ്യം റദ്ദാക്കലിൽ കോടതിക്ക് മുമ്പിൽ വലിയ വാദങ്ങൾ ഉയർത്താനാണ് പ്രോസിക്യൂഷൻ തീരുമാനം. മുമ്പ് ഇതേ കേസിൽ 82 ദിവസം ദിലീപ് ജയിലിൽ കിടന്നിരുന്നു.

'നൽകിയ മൊഴി മാറ്റിപ്പറയാൻ തയ്യാറല്ലെന്ന് അവരെ അറിയിച്ചു. ഇതിന് ശേഷമാണ് ഭീഷണിക്കത്തുകൾ എത്തുന്നത്. എറണാകുളം എംജി റോഡ്, ആലുവ എന്നിവിടങ്ങളിൽ നിന്നും പോസ്റ്റ് ചെയ്തതാണ് കത്തുകൾ. നവംബറിൽ കേസ് പരിഗണിക്കുമ്പോൾ മൊഴി മാറ്റിപ്പറയണമെന്നും ഇല്ലെങ്കിൽ കൊന്നുകളയുമെന്നുമാണ് കത്തിലുള്ളത്. കാസർകോട് വന്ന് നിന്റെ ബന്ധുവിനേയും നിന്നെയും കണ്ടതല്ലേ. എന്നിട്ടും മൊഴി മാറ്റില്ലാ എന്നാണോ തീരുമാനം. അങ്ങനെയെങ്കിൽ ദിവസങ്ങൾ എണ്ണപ്പെട്ടുവെന്നുമാണ് കത്തിലുള്ളത്. കുടുംബത്തിലേക്കാണ് കത്തുകൾ വരുന്നത്. കുടുംബത്തിനടക്കം പ്രതിസന്ധി വന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ഭീഷണിക്കത്തുകൾ പൊലീസിന് കൈമാറിയിട്ടുണ്ട്'.

വന്നത് ദിലീപിന്റെ ആളുകൾ തന്നെയെന്നാണ് വിശ്വസിക്കുന്നത്. അല്ലാതെ മറ്റാർക്കും ബന്ധപ്പെടേണ്ട കാര്യമില്ല. ദിലീപുമായി വ്യക്തി വൈരാഗ്യമൊന്നുമില്ല. സിനിമയിൽ കണ്ട പരിചയം മാത്രമാണുള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ദിലീപിന് പങ്കില്ലെന്നാണ് നേരത്തെ മാധ്യമങ്ങൾക്ക് മുന്നിൽ താൻ പറഞ്ഞിരുന്നത്. യഥാർത്ഥ മൊഴി അതല്ല. ഭയം കൊണ്ടാണ് അന്ന് അങ്ങനെ പറയേണ്ടി വന്നതെന്നും സഹതടവുകാരനായ സുനിൽകുമാറിന് കത്ത് എഴുതി നൽകുക മാത്രമാണ് താൻ ചെയ്തതെന്നും വിപിൻ ലാൽ കൂട്ടിച്ചേർത്തു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി സുനിൽകുമാറിന്റെ സഹ തടവുകാരനായിരുന്ന കാസർകോട് സ്വദേശിയായ വിപിൻ ലാൽ നിയമ വിദ്യാർത്ഥിയായിരുന്നു. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്വാധീനിക്കാൻ വന്ന ആളുകളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതും കേസിൽ നിർണ്ണായകമാകും. കേസിലെ നിർണായക സാക്ഷിയെ അഭിഭാഷകൻ മുഖേന സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പ്രോസിക്യൂഷൻ കണ്ടെത്തിയെന്നാണ് സൂചന.

കേസിലെ മുഖ്യ പ്രതി പൾസർ സുനിക്ക് നടൻ ദിലീപുമായി അടുപ്പമുണ്ടെന്നു സ്ഥാപിക്കാൻ പ്രോസിക്യൂഷൻ ആശ്രയിക്കുന്ന നിർണായക സാക്ഷിയാണിത്. ആരോപണ വിധേയനായ അഭിഭാഷകന് വിചാരണക്കോടതി നോട്ടീസ് അയച്ചു. അഭിഭാഷകനു പറയാനുള്ളതു രേഖപ്പെടുത്തിയ ശേഷം കോടതി തുടർ നടപടികളിലേക്കു കടക്കും. നേരത്തെ കേസിൽ ഉപാധികളോടെയായിരുന്നു ദിലീപിന് ജാമ്യം അനുവദിച്ചിരുന്നത്.

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നത് ജാമ്യവ്യവസ്ഥയിലെ പ്രധാന നിബന്ധനയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാകും പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുന്നത്. കേസിലെ മുഖ്യ പ്രതി പൾസർ സുനിക്ക് നടൻ ദിലീപുമായി അടുപ്പമുണ്ടെന്നു സ്ഥാപിക്കാൻ പ്രോസിക്യൂഷൻ ആശ്രയിക്കുന്ന നിർണായക സാക്ഷിയാണിത്. ആരോപണ വിധേയനായ അഭിഭാഷകന് വിചാരണക്കോടതി നോട്ടീസ് അയച്ചു. അഭിഭാഷകനു പറയാനുള്ളതു രേഖപ്പെടുത്തിയ ശേഷം കോടതി തുടർ നടപടികളിലേക്കു കടക്കും. നേരത്തെ കേസിൽ ഉപാധികളോടെയായിരുന്നു ദിലീപിന് ജാമ്യം അനുവദിച്ചിരുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നത് ജാമ്യവ്യവസ്ഥയിലെ പ്രധാന നിബന്ധനയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാകും പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് ദിലീപിനെതിരായ മൊഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് ചിലർ തന്നെ സമീപിച്ചതെന്ന് വിപിൻ ലാൽ പറയുന്നു. മൊഴി മാറ്റിയാൽ ലക്ഷങ്ങൾ നൽകാമെന്നും വീട് വച്ചുതരാമെന്നും വന്നവർ പറഞ്ഞു. ഇതിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് വിപിൻലാൽ പറയുന്നു. കഴിഞ്ഞ വർഷം നവംബറിൽ സുപ്രീംകോടതി നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചിരുന്നു. ആറ് മാസത്തിനകം വിചാരണ നടത്തി വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീംകോടതി വിചാരണ കോടതിക്ക് നിർദ്ദേശം നൽകി. തുടർന്ന് നടപടികൾ വേഗത്തിലാക്കവെയാണ് മാർച്ചിൽ കൊറോണ രോഗം വ്യാപിച്ചതും നടപടികൾ തടസപ്പെട്ടതും.

വിചാരണ നടപടികൾ തുടങ്ങിയ വേളയിലാണ് ദിലീപിന് വേണ്ടി ചിലർ വിപിൻ ലാലിനെ സമീപിച്ചത് എന്ന് അയാൾ പറയുന്നു. മൊഴി മാറ്റില്ലെന്ന് വ്യക്തമാക്കിയതോടെ ഭീഷണിയായി. പിന്നീട് എറണാകുളം ജില്ലയിൽ നിന്ന് ഭീഷണി കത്തുകൾ വരുന്നുണ്ടെന്നും ഇവ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും വിപിൻലാൽ പറയുന്നു. സ്വാധീനിക്കാൻ വന്നവരുടെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. നവംബറിൽ കേസുകൾ പരിഗണിക്കും. ഈ വേളയിൽ മൊഴി മാറ്റിപ്പറയണം. അല്ലെങ്കിൽ കൊന്നുകളയും എന്നാണ് ഭീഷണി കത്തുകളിലുള്ളതെന്ന് വിപിൻലാൽ പറയുന്നു. നേരത്തെ കേസിൽ പ്രതിയായിരുന്നു വിപിൻലാൽ. പിന്നീട് മാപ്പ് സാക്ഷിയാകുകയായിരുന്നു. ഇയാളുടെ രഹസ്യമൊഴി നേരത്തെ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.

കുടുംബത്തിനടക്കം പ്രതിസന്ധി വന്നതോടെയാണ് പൊലീസിൽ പരാതിപ്പെട്ടതെന്ന് വിപിൻ ലാൽ പറയുന്നു. വന്നത് ദിലീപിന്റെ ആളുകളാണ് എന്ന് വിശ്വസിക്കുന്നു. മറ്റാർക്കും ബന്ധപ്പെടേണ്ട കാര്യമില്ല. കേസിൽ ദിലീപിന് പങ്കില്ല എന്നാണ് നേരത്തെ മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞത്. യഥാർഥ മൊഴി അതല്ലെന്നും ഭയം കാരണമാണ് അങ്ങനെ പറയേണ്ടി വന്നതെന്നും വിപിൽ ലാൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP