Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അജണ്ട മാറ്റിവെച്ചത് എന്തിനെന്ന് ചോദിച്ച യൂഡിഫ് കൗൺസിലർക്ക് കിട്ടിത് മുഖത്ത് തല്ല്; പിന്നെ തെറിയും വാടാപോടാ വിളികളുമായി ചവിട്ടും തൊഴിയുമായി കൂട്ടത്തല്ല്; ഉന്തിലും തള്ളിലും പെട്ട് പലരും നിലത്തുവീണു; ഒടുവിൽ എല്ലാം കോമ്പ്രമൈസ് ആക്കുപ്പോഴും നാണക്കേട് ബാക്കി; സിപിഎം ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷനിൽ സാമൂഹിക അകലം പാലിച്ച് നടന്ന കൂട്ടത്തല്ലെന്ന് ട്രോളി സോഷ്യൽ മീഡിയയും

അജണ്ട മാറ്റിവെച്ചത് എന്തിനെന്ന് ചോദിച്ച യൂഡിഫ് കൗൺസിലർക്ക് കിട്ടിത് മുഖത്ത് തല്ല്; പിന്നെ തെറിയും വാടാപോടാ വിളികളുമായി ചവിട്ടും തൊഴിയുമായി കൂട്ടത്തല്ല്; ഉന്തിലും തള്ളിലും പെട്ട് പലരും നിലത്തുവീണു; ഒടുവിൽ എല്ലാം കോമ്പ്രമൈസ് ആക്കുപ്പോഴും നാണക്കേട് ബാക്കി; സിപിഎം ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷനിൽ സാമൂഹിക അകലം പാലിച്ച് നടന്ന കൂട്ടത്തല്ലെന്ന് ട്രോളി സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് : ഈ കോവിഡ് കാലത്ത് സ്‌കുൾ കുട്ടികളെ ലജ്ജിപ്പിക്കുന്ന രീതിയിൽ കൂട്ടത്തല്ല് നടത്തുന്ന കൗൺസിലർമാർ ജനാധിപത്യ കേരളത്തിന് നാണക്കേട് ആവുകയാണ്. ഇന്നലെ കോഴിക്കോട് കോർപ്പറേഷനിൽ നടന്നത് ആരെയും ലജ്ജിപ്പിക്കുന്ന കാര്യങ്ങൾ ആയിരുന്നു. ഒരു അജൻഡ മാറ്റിവെച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കൗൺസിലർമാർ തമ്മിൽ അടിയും തെറിവിളിയും ഉണ്ടായത്. ഉന്തും തള്ളിനുമിടെ യുഡിഎഫ് കൗൺസിലർ പിഎം നിയാസ് നിലത്ത് വീണു. തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗത്തിലാണ് സഭയ്ക്ക് നാണക്കേടാവും വിധത്തിൽ അടിപിടിയുണ്ടായത്.

മെഡിക്കൽകോളേജ് റസ്റ്റ് ഹൗസ് കെട്ടിടത്തിൽ ഒരു സ്വകാര്യവ്യക്തി ഷീറ്റിട്ടതിന് തറവാടക നിശ്ചയിച്ച അജൻഡ സിപി.എം കൗൺസിലർമാരുടെ ആവശ്യത്തെത്തുടർന്ന് മാറ്റിവെച്ചതിനെ യുഡിഎഫ്. കൗൺസിലർമാർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. യോഗത്തിൽ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി മേയർ പക്ഷപാതിത്വം കാണിക്കുകയാണെന്നും എന്തുകൊണ്ടാണ് അജൻഡ മാറ്റിവെച്ചതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പിഎം നിയാസും ഷമീൽ തങ്ങളും രംഗത്തിറങ്ങി. ഇതിനെ എതിർത്ത് ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെവി ബാബുരാജുൾപ്പെടെയുള്ള ഭരണപക്ഷ കൗൺസിലർമാർ എഴുന്നേറ്റതോടെ തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. അടിപിടിക്കിടെ നിയാസ് നിലത്ത് വീണു. ഇതോടെ ബഹളം കൂടി. പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാക്‌പോരായി.

കൗൺസിൽ യോഗം നിർത്തിവെക്കുകയാണെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് അയവ് വന്നത്. തുടർന്ന് കൗൺസിൽപാർട്ടി നേതാക്കൾ ചർച്ചചെയ്ത് രമ്യതയിലെത്തി അരമണിക്കൂർ കഴിഞ്ഞാണ് യോഗം പുനരാരംഭിച്ചത്. ബാബുരാജ് തന്നെ മർദിക്കുകയായിരുന്നുവെന്നാണ് നിയാസ് ആരോപിക്കുന്നത്. എന്നാൽ ഉന്തും തള്ളിനുമിടെ കൈ തട്ടിപ്പോയതാണെന്ന് ബാബുരാജ് പറഞ്ഞു. തർക്കം അടിപിടിയിലെത്തിയത് ദൗർഭാഗ്യകരമായിപ്പോയെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടെന്നും പ്രശ്നങ്ങളെല്ലാം പരിഹരിച്ച് രമ്യതയിലെത്തിയെന്നും ഡെപ്യൂട്ടി മേയർ മീരാദർശക് പറഞ്ഞു.

മഹിളാമാളിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ട റിപ്പോർട്ട് കൗൺസിലിൽ വെക്കാത്തതിനെ യു.ഡി.എഫ്. അംഗം ഷമീൽ തങ്ങൾ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഏത് കൗൺസിൽ യോഗത്തിൽ റിപ്പോർട്ട് വെക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന ഭരണകക്ഷി കൗൺസിലർമാരുടെ മറുപടി നേരത്തേ തർക്കത്തിനിടയാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് അടിപിടിയുണ്ടായത്.തങ്ങൾ ചോദിക്കുന്ന കാര്യങ്ങൾക്കൊന്നും കൃത്യമായ മറുപടിയില്ലെന്നും പക്ഷേ, ഭരണകക്ഷി കൗൺസിലർമാരുടെ താത്പര്യങ്ങൾക്കനുസരിച്ച് അജൻഡ മാറ്റിവെക്കുകയാണെന്നും യു.ഡി.എഫ്. ആരോപിച്ചു. അഴിമതി മൂടിവെക്കാനാണ് ശ്രമം. ഇത് ചോദ്യം ചെയ്തതാണ് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചതെന്നും യു.ഡി.എഫ്. ആരോപിക്കുന്നു. സംഭവമറിഞ്ഞെത്തിയ യു.ഡി.എഫ്. പ്രവർത്തകർ ടാഗോർ ഹാളിന് പുറത്ത് പ്രതിഷേധിച്ചു. പിന്നീട് പൊലീസ് എത്തി അവരെ അറസ്റ്റ് ചെയ്ത് നീക്കി.

പക്ഷപാതിത്വം ചോദ്യം ചെയ്തതിന് സിപിഎമ്മിന്റെ കൗൺസിൽപാർട്ടി നേതാവ് കൂടിയായ ബാബുരാജിന്റെ നേതൃത്വത്തിൽ തന്നെ മർദിക്കുകയായിരുന്നുവെന്നാണ് യുഡിഎഫ് കൗൺസിലർ പി എം നിയാസ് പ്രതികരിക്കുന്നത്. 'സംഭവത്തിൽ അദ്ദേഹം മാപ്പുപറഞ്ഞെങ്കിലും നടപടി ശരിയായില്ല. മാത്രമല്ല യോഗം നടന്ന ടാഗോർ ഹാളിന് പുറത്ത് പ്രതിഷേധിച്ചവരെ എൽ.ഡി.എഫ്. കൗൺസിലർമാർ കൂക്കിവിളിക്കുകയും ചെയ്തു.'- നിയാസ് ചൂണ്ടിക്കാട്ടി.

എന്നാൽ പി.എം. നിയാസിനെ മർദിച്ചിട്ടില്ലെന്നും ഉന്തും തള്ളിനുമിടെ കൈതട്ടിപ്പോവുകമാത്രമാണ് ചെയ്തത് എന്നും ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെവി ബാബുരാജ് പറഞ്ഞു. അജൻഡ മാറ്റിവെക്കുന്നത് സാധാരണയാണ്, ഇത് എന്താണ് ചോദ്യംചെയ്യാൻ കാരണമെന്ന് വ്യക്തമല്ലെും അദ്ദേഹം പറഞ്ഞു.

കൗൺസിലർമാർ തമ്മിൽ പിന്നീട് കോമ്പ്രമൈസ് ആയെങ്കിലും അടി വീഡിയോ നവമാധ്യമങ്ങളിൽ വൈറലായി. സിപിഎം ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷനിൽ സാമൂഹിക അകലം പാലിച്ച് നടന്ന കൂട്ടത്തല്ലെന്നാണ് സോഷ്യൽ മീഡിയ ഇതിൻെ ട്രോളുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP