Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു സമയത്ത് 64 ലക്ഷ്യങ്ങൾ കേന്ദ്രീകരിക്കാനും ഒറ്റ സമയം 12 ലക്ഷ്യം ഭേദിക്കാനുമാകുന്ന ആകാശ് മിസൈൽ; നിർഭയ് സബ്സോണിക് മിസൈൽ ആയിരം കിലോമീറ്ററിനകത്തുള്ള ശത്രുവിന്റെ കേന്ദ്രം തകർക്കും; യുദ്ധ വിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കാൻ ബ്രഹ്മോസും തയ്യാർ; എല്ലാം പ്രയോഗിക്കുക ഗുരുതര സാഹചര്യങ്ങളിൽ മാത്രം; ലഡാക്കിൽ രണ്ടും കൽപ്പിച്ച് ഇന്ത്യയും; ചൈനീസ് വെല്ലുവിളി നേരിടാൻ മിസൈൽ കരുത്തും തയ്യാർ

ഒരു സമയത്ത് 64 ലക്ഷ്യങ്ങൾ കേന്ദ്രീകരിക്കാനും ഒറ്റ സമയം 12 ലക്ഷ്യം ഭേദിക്കാനുമാകുന്ന ആകാശ് മിസൈൽ; നിർഭയ് സബ്സോണിക് മിസൈൽ ആയിരം കിലോമീറ്ററിനകത്തുള്ള ശത്രുവിന്റെ കേന്ദ്രം തകർക്കും; യുദ്ധ വിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കാൻ ബ്രഹ്മോസും തയ്യാർ; എല്ലാം പ്രയോഗിക്കുക ഗുരുതര സാഹചര്യങ്ങളിൽ മാത്രം; ലഡാക്കിൽ രണ്ടും കൽപ്പിച്ച് ഇന്ത്യയും; ചൈനീസ് വെല്ലുവിളി നേരിടാൻ മിസൈൽ കരുത്തും തയ്യാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇപ്പോഴും ഇന്ത്യ കണക്കു കൂട്ടുന്നത് ചൈനയുമായുള്ള യുദ്ധം വിദൂരമല്ലെന്ന വസ്തുത. അങ്ങനെ ചൈന പ്രകോപനവുമായി വന്നാൽ പ്രയോഗിക്കാൻ ബ്രഹ്മോസും നിർഭയും ആകാശും അടക്കമുള്ള മിസൈലുകൾ ഇന്ത്യയും വിന്യസിച്ചുവെന്നാണ് റിപ്പോർട്ട്. 500 കി.മീ ദൂരപരിധിയുള്ള ബ്രഹ്മോസ്, 800 കി.മീ ദൂരപരിധിയുള്ള നിർഭയ് തുടങ്ങിയ ക്രൂയിസ് മിസൈലുകളും സർഫസ് ടു എയർ മിസൈലായ ആകാശും എന്തിനും റെഡിയാണ്.

അക്‌സായ് ചിന്നിൽ മാത്രമല്ല, യഥാർഥ നിയന്ത്രണരേഖയിലെ (എൽഎസി) 3488 കിലോമീറ്റർ വരുന്ന അതിർത്തിയിലുള്ള കഷ്ഗർ, ഹോട്ടൻ, ലാസ, ന്യിൻങ്ചി മേഖലകളിലും ചൈനീസ് സേന ആയുധവ്യൂഹം വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ മുൻകരുതലെടുക്കൽ. ചൈനയുടെ സിൻജിയാങ്, ടിബറ്റൻ മേഖലകളിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) സൈന്യം വിന്യസിച്ചിരിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനാണ് ഇന്ത്യയും തയ്യാറെടുപ്പ് നടത്തുന്നത്. പിഎൽഎയുടെ മിസൈലുകൾക്ക് 2000 കിലോമീറ്ററോളം ദൂരപരിധിയുണ്ടെങ്കിലും ഇന്ത്യയുടെ സൂപ്പർസോണിക് ബ്രഹ്മോസ്, സബ്‌സോണിക് നിർഭയ്, ആകാശ് എന്നിവയ്ക്ക് അവയെ തടുക്കാനാകുമെന്നാണ് വിലയിരുത്തൽ. ടിബറ്റിലെയും സിൻജിയാങ്ങിലെയും ചൈനീസ് വ്യോമതാവളങ്ങളെ ആക്രമിക്കാനും ഇതിലൂടെ കഴിയും.

സുഖോയ് എസ്യു30 എംകെഐ യുദ്ധവിമാനത്തിൽനിന്ന് വിക്ഷേപിക്കാവുന്ന തരത്തിൽ ആവശ്യമായ എണ്ണം ബ്രഹ്മോസ് മിസൈലുകൾ ലഡാക്കിലുണ്ട്. കാർ നിക്കോബാർ വ്യോമതാവളത്തിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് യുദ്ധക്കപ്പലിനെയും ഇവ ലക്ഷ്യമിടും. ചൈനയുടെ ഏതു നീക്കത്തിനെയും പ്രതിരോധിക്കാൻ ഇന്ത്യയുടെ ഏറ്റവും ശക്തമായ മിസൈൽ വ്യൂഹങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. ഗുരുതരമായ സാഹചര്യങ്ങളിൽ മാത്രമേ ഇന്ത്യ ഈ മിസൈലുകൾ ഉപയോഗിക്കൂ.

ഇന്ത്യൻ വ്യോമസേനയുടെ ബ്രഹ്മോസാണ് കൂട്ടത്തിലെ മാരക പ്രഹര ശേഷിയുള്ളത്. ചൈനീസ് സേനകൾക്കെതിരെ സിൻജിയാംഗ് മേഖലകളിലും ടിബറ്റൻ പരിധികളിലും നാശം വിതയ്ക്കാൻ ഇന്ത്യൻ മിസൈലുകൾ പര്യാപ്തമാണ്. ആകാശത്ത് നിന്ന് ആകാശത്തേയ്ക്കും ആകാശത്ത് നിന്ന് കരയിലേക്കും തൊടുക്കാൻ ശേഷിയുള്ളതാണ് ബ്രഹ്മോസ്. 300 കിലോഗ്രാം വരെ ഭാരമുള്ള പോർമുന വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. ചൈനയെ ലക്ഷ്യമാക്കി ആൻഡമാൻ നിക്കോബാർ സൈനിക കേന്ദ്രത്തിലും ഇന്ത്യൻ മിസൈലുകൾ ഏതു നിമിഷവും തൊടുക്കാൻ പാകത്തിന് സജ്ജമാണ്. നിർഭയ് സബ്സോണിക് മിസൈൽ ആവശ്യം വന്നാൽ ആയിരം കിലോമീറ്ററിനകത്തുള്ള ശത്രുവിന്റെ കേന്ദ്രം തകർക്കും. ആകാശ് മിസൈൽ നിയന്ത്രിത സംവിധാനം ഒരു സമയത്ത് 64 ലക്ഷ്യങ്ങൾ കേന്ദ്രീകരിക്കാനും ഒറ്റ സമയം 12 ലക്ഷ്യം ഭേദിക്കാനുമാകും.

ചൈന , പാക് വെല്ലുവിളികളെ നേരിടാൻ ഇന്ത്യ പ്രതിരോധ തന്ത്രങ്ങൾക്ക് മൂർച്ഛ കൂട്ടുകയാണ് . പ്രതിരോധ മേഖല ഓരോ ദിവസവും പുതിയ സംവിധാനങ്ങളും പദ്ധതികളുമാണ് ആസൂത്രണം ചെയ്യുന്നത്. ഇതിൽ ഏറെ പ്രധാനപ്പെട്ടതും , യുദ്ധമേഖലയിൽ ഇന്ത്യയ്ക്ക് നിർണ്ണായകമായതുമായ ബ്രഹ്മോസ് 2 വിന്റെ പരീക്ഷണമാണ് നിലവിൽ ഡി ആർ ഡി ഒ യുടെ പ്രതീക്ഷകളെ ഏറെ ഉയർത്തുന്നത്.. ഇന്ത്യയുടെ ആദ്യ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടന്നതിനു പിന്നാലെയാണ് ബ്രഹ്മോസ് 2 വിന്റെ റിപ്പോർട്ടും പുറത്തു വരുന്നത് . അതിർത്തിയിലെ സംഘർഷം ഒരോ ദിവസവും കൂടുന്നതിനിടെയാണ് ഇന്ത്യയുടെ പുതിയ പരീക്ഷണമെന്നതും ശ്രദ്ധേയമാണ്.

ഹൈപ്പർസോണിക് ആന്റി-ഷിപ്പ് മിസൈൽ നിർമ്മാണവുമായി ഡിആർഡിഒ നിലവിൽ മുന്നോട്ട് പോകുകയാണ് . അധികം വൈകാതെ ഇതിന്റെ പരീക്ഷണം നടക്കുമെന്നാണ് സൂചന . ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ പറക്കുന്നതാണ് ബ്രഹ്മോസ് 2 . മാക് 3 ആണ് വേഗം. റഷ്യയുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത ഇത് പി -800 ഒനിക്‌സ് മിസൈലിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടാതെ ഉയർന്ന ക്രൂസിങ് വേഗത്തിൽ എത്താൻ ഒരു റാംജെറ്റ് ഉപയോഗിക്കുന്നു.

ഒരു തരം ജെറ്റ് എൻജിനാണ് റാംജെറ്റുകൾ. എന്നാൽ ഊർജ്ജം ഉൽപാദിപ്പിക്കാൻ ആരംഭിക്കുന്നതിന് ഇത് ശബ്ദത്തിന്റെ വേഗത്തിൽ സഞ്ചരിക്കേണ്ടതുണ്ട്. ഇക്കാരണത്താൽ അവയെ വേഗത്തിലാക്കാൻ ഒരു ലോഞ്ച് ബൂസ്റ്ററും ആവശ്യമാണ്. സൂപ്പർസോണിക് ജ്വലന റാംജറ്റിനെ സൂചിപ്പിക്കുന്ന ഒരു സ്‌ക്രാംജെറ്റ് ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ഇത് ഒരു റാംജെറ്റിനേക്കാൾ ലളിതമാണ്, പക്ഷേ ലക്ഷ്യത്തിലേക്ക് ഇതിലും വേഗത്തിൽ പോകാനും സാധ്യമാക്കും.

റഷ്യൻ 3 എം 22 സിർക്കോൺ ആണ് ഹൈപ്പർസോണിക് ആന്റി-ഷിപ്പ് മിസൈലിന്റെ നിലവിലെ അളവ് കോൽ. ഇത് ഇപ്പോൾ യുദ്ധക്കപ്പലുകളിലും അന്തർവാഹിനികളിലും സേവനത്തിലേക്ക് ഉപയോഗിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP