Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദീപികാ പദുക്കോൺ അടക്കമുള്ള നടിമാരെ വീണ്ടും ചോദ്യം ചെയ്‌തേക്കും; നടിമാരുടെ കഴിഞ്ഞ മൂന്ന് വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും നീക്കം: ലഹരി ഇടപാടിൽ അഭിനേതാക്കളടക്കം കൂടുതൽ ഉന്നതരെന്ന് എൻസിബി

ദീപികാ പദുക്കോൺ അടക്കമുള്ള നടിമാരെ വീണ്ടും ചോദ്യം ചെയ്‌തേക്കും; നടിമാരുടെ കഴിഞ്ഞ മൂന്ന് വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും നീക്കം: ലഹരി ഇടപാടിൽ അഭിനേതാക്കളടക്കം കൂടുതൽ ഉന്നതരെന്ന് എൻസിബി

സ്വന്തം ലേഖകൻ

മുംബൈ: ബോളിവുഡിനെ പിടിച്ചു കുലുക്കിയ ലഹരി ഇടപാടിൽ ദീപികാ പദുക്കോൺ അടക്കമുള്ള നടിമാരെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ദീപിക പദുക്കോൺ, സാറ അലി ഖാൻ, രാകുൽ പ്രീത് സിങ്, ശ്രദ്ധ കപൂർ എന്നീ നാലു പേരെ വീണ്ടും ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്. ഇവരുടെ മൊബബൈൽ ഫോണിൽ നിന്നുള്ള വിിവരങ്ങൾ എൻസിബി അന്വേഷിച്ച് വരികയാണ്. ഈ വിവരങ്ങൾ കേസിൽ നർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ. നടിമാരുടെ കഴിഞ്ഞ 3 വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും നീക്കമുണ്ട്.

അതേസമയം ലഹരി കേസുമായി ബന്ധുള്ള അഭിനേതാക്കളും നിർമ്മാതാക്കളുമായ ഏഴു പേരുടെ പട്ടിക നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) തയാറാക്കി. അടുത്ത ദിവസങ്ങളിൽ അന്വേഷണ സംഘം ഇവർക്ക് സമൻസ് അയച്ചേക്കും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP