Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഓസ്‌ട്രേലിയയിൽ അന്തരിച്ച അസം മുൻ മുഖ്യമന്ത്രി അൻവാര തൈമൂറിന് ആദരാഞ്ജലികളുമായി രാഷ്ട്രീയ നേതാക്കൾ; അസം മുഖ്യമന്ത്രിയായ ഏകവനിതയുടെ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ഓസ്‌ട്രേലിയയിൽ അന്തരിച്ച അസം മുൻ മുഖ്യമന്ത്രി അൻവാര തൈമൂറിന് ആദരാഞ്ജലികളുമായി രാഷ്ട്രീയ നേതാക്കൾ; അസം മുഖ്യമന്ത്രിയായ ഏകവനിതയുടെ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

സ്വന്തം ലേഖകൻ

ഗുവാഹത്തി: ഓസ്‌ട്രേലിയയിൽ തിങ്കളാഴ്ച അന്തരിച്ച അസം മുൻ മുഖ്യമന്ത്രി അൻവാര തൈമൂറിന് ആദരാഞ്ജലികളുമായി രാഷ്ട്രീയ നേതാക്കൾ. 83 വയസ്സായിരുന്ന അൻവരാ തൈമൂറിന്റെ മരണം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. അസമിൽ മുഖ്യമന്ത്രിയായ ഏക വനിതയാണ്. നാലു തവണ കോൺഗ്രസ് എംഎൽഎയും ആയിരുന്നു. അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ അടക്കം നിരവധി രാഷ്ട്രീയ നേതാക്കൾ അൻവാരാ തൈമൂറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

1980 ഡിസംബർ മുതൽ 1981 ജൂൺ വരെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്നു. നാലു പ്രാവശ്യം നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട തൈമൂർ പൊതുമരാമത്ത്, കൃഷി വകുപ്പുകളുടെ മന്ത്രിയുമായിരുന്നു. രാജ്യസഭാംഗവുമായിട്ടുണ്ട്. 2011ൽ കോൺഗ്രസ് വിട്ട് എഐയുഡിഎഫിലെത്തി. രാഷ്ട്രീയത്തിലെത്തും മുൻപ് കോളജ് അദ്ധ്യാപികയായിരുന്നു. 2018ൽ തൈമൂറിന്റെ പേര് പൗരത്വ രജിസ്റ്ററിനു (എൻസിആർ) പുറത്തായതു വിവാദമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP