Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയെ ക്രൂരമായി മർദിക്കുന്ന വീഡിയോ വൈറലായതോടെ മധ്യപ്രദേശ് ഡിജിപിയുടെ തൊപ്പി തെറിച്ചു; അച്ഛൻ അമ്മയെ തല്ലുന്ന വീഡിയോ ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചു നൽകിയത് മകൻ

ഭാര്യയെ ക്രൂരമായി മർദിക്കുന്ന വീഡിയോ വൈറലായതോടെ മധ്യപ്രദേശ് ഡിജിപിയുടെ തൊപ്പി തെറിച്ചു; അച്ഛൻ അമ്മയെ തല്ലുന്ന വീഡിയോ ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചു നൽകിയത് മകൻ

സ്വന്തം ലേഖകൻ

ഭോപാൽ: ഭാര്യയെ ക്രൂരമായി മർദിച്ച മധ്യപ്രദേശ് ഡിജിപിയുടെ തൊപ്പി തെറിച്ചു. ഭാര്യയെ തല്ലുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് ഡിജിപ്പ് കർശന നടപടി നേരിടേണ്ടി വന്നത്. പ്രോസിക്യൂഷന്റെ ചുമതലയുള്ള ഡിജിപിയും 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനുമായ പുരുഷോത്തം ശർമയ്ക്കാണ് കർശന നടപടി നേരിടേണ്ടി വന്നത്.

അച്ഛൻ അമ്മയെ തല്ലുന്ന വിഡിയോ ഇൻകംടാക്‌സിലെ ഡപ്യൂട്ടി കമ്മിഷണറായ മകനാണ് സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും അയച്ചു കൊടുക്കുക ആയിരുന്നു. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും എല്ലാ ചുമതലകളിൽ നിന്നും പുരുഷോത്തം ശർമയെ നീക്കിയതായും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.

മറ്റൊരു സ്ത്രീയുമായുള്ള ബന്ധം പിടിക്കപ്പെട്ടതിനെത്തുടർന്നുള്ള തർക്കമാണ് അടിയിൽ കലാശിച്ചതെന്നാണ് ആരോപണം. എന്നാൽ, 32 വർഷമായി ഒപ്പം താമസിക്കുന്ന ഭാര്യയാണെന്നും ഇതു കേവലം കുടുംബ വഴക്കാണെന്നുമുള്ള നിലപാടുമായി പുരുഷോത്തം ശർമ രംഗത്തെത്തി. ഇക്കാലമത്രയും തന്റെ പണം കൊണ്ട് ഭാര്യ വിദേശയാത്ര ഉൾപ്പെടെ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നും താനൊരു പീഡകനായിരുന്നുവെങ്കിൽ ഇത്രകാലം ഒപ്പം താമസിക്കുമായിരുന്നോയെന്നുമാണ് അദ്ദേഹത്തിന്റെ ന്യായം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP