Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നീതു മോളെ കാണാൻ ഈ ചേച്ചിയും വരുമെന്ന് രമ്യാ ഹരിദാസും; ഇങ്ങനെ ഒരു വിദ്യാർത്ഥിനിയും ഇല്ല... ഇങ്ങനെ ഒരു കത്തുമില്ല എന്നുറപ്പിക്കാൻ കാത്ത് നിൽപ്പിന് പിന്തുണയുമായി പെങ്ങളൂട്ടിയും; നീതു ജോൺസൺ, മങ്കര, വടക്കാഞ്ചേരി എന്ന വിലാസക്കാരിയെ കണ്ടെത്താനും കള്ളക്കളി പൊളിക്കാനും അനിൽ അക്കരയ്ക്ക് ആലത്തുർ എംപിയുടേയും പിന്തുണ; തുണിക്കടയിൽ ജോലി ചെയ്യുന്ന അമ്മയുടെ മകളെ അറിയാവുന്ന ആർക്കും ഇന്ന് എങ്കേക്കാട് മങ്കര റോഡിൽ രാവിലെ 9 മണി മുതൽ 11 മണിവരെ എത്താം

നീതു മോളെ കാണാൻ ഈ ചേച്ചിയും വരുമെന്ന് രമ്യാ ഹരിദാസും; ഇങ്ങനെ ഒരു വിദ്യാർത്ഥിനിയും ഇല്ല... ഇങ്ങനെ ഒരു കത്തുമില്ല എന്നുറപ്പിക്കാൻ കാത്ത് നിൽപ്പിന് പിന്തുണയുമായി പെങ്ങളൂട്ടിയും; നീതു ജോൺസൺ, മങ്കര, വടക്കാഞ്ചേരി എന്ന വിലാസക്കാരിയെ കണ്ടെത്താനും കള്ളക്കളി പൊളിക്കാനും അനിൽ അക്കരയ്ക്ക് ആലത്തുർ എംപിയുടേയും പിന്തുണ; തുണിക്കടയിൽ ജോലി ചെയ്യുന്ന അമ്മയുടെ മകളെ അറിയാവുന്ന ആർക്കും ഇന്ന് എങ്കേക്കാട് മങ്കര റോഡിൽ രാവിലെ 9 മണി മുതൽ 11 മണിവരെ എത്താം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അനിൽ അക്കര എംഎൽഎ കാത്തിരിക്കുന്ന നീതു ജോൺസനെ കാണാൻ രമ്യാ ഹരിദാസ് എംപിയും എത്തും. 'നീതു മോളെ കാണാൻ ഈ ചേച്ചിയും വരും. രാവിലെ അനിൽ അക്കര എംഎ‍ൽഎയും കൗൺസിലർ സൈറാബാനു ടീച്ചറും..കാത്തിരിക്കുന്ന വടക്കാഞ്ചേരി മങ്കരയിൽ. ഞാനും ഉണ്ടാകും.' രമ്യ ഹരിദാസ് പറയുന്നു. ഇതോടെ ലൈഫ് മിഷനിൽ അനിൽ അക്കരെ നടത്തിയ പോരാട്ടത്തെ തകർക്കാൻ നടത്തിയ സൈബർ സഖാക്കളുടെ നീക്കം അവർക്ക് തന്നെ തിരിച്ചടിയാകുകയാണ്.

നീതു ജോൺസനെ കാണാൻ ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ 11 മണിവരെയാണ് അനിൽ അക്കര എംഎൽഎ കാത്തുനിൽക്കുന്നത്. വീടില്ലെന്നും ലൈഫിൽ കിട്ടേണ്ട വീട് രാഷ്ട്രീയം കളിച്ച് ഇല്ലാതാക്കരുതെന്നും കത്തെഴുതിയ ആ പെൺകുട്ടിയെ കണ്ടെത്താനാണ് ശ്രമം. ഈ പെൺകുട്ടിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പരാതിക്കാരിയെ കാത്ത് അനിൽ അക്കര നടുറോഡിലെത്തുന്നത്. ഒരുപാട് തിരഞ്ഞിട്ടും ഈ പെൺകുട്ടിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് എംഎൽഎയുടെ പുതിയ നീക്കം.

'നീതു ജോൺസനെ കണ്ടെത്താൻ ഞാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നാളെ അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി ഞാനും കൗൺസിലർ സൈറബാനുടീച്ചറും എങ്കേക്കാട് മങ്കര റോഡിൽ ാവിലെ 9മണി മുതൽ 11വരെ ഞാൻ നീതുവിനെ കാത്തിരിക്കുന്നതാണ്. നീതുവിനും നീതുവിനെ അറിയുന്ന ആർക്കും ഈ വിഷയത്തിൽ എന്നെ സമീപിക്കാം.' അനിൽ അക്കരെ വിശദീകരിക്കുന്നു. ഇതിന് പിന്നാലെയാണ് രമ്യാ ഹരിദാസും അനിൽ അക്കരയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് വ്യക്തമാക്കി പോസ്റ്റിട്ടത്.

ലൈഫിൽ വീട് കാത്തിരിക്കുന്ന നീതു ഇതുവരെ എംഎൽഎയുടെ അടുത്ത് നേരിട്ടെത്തിയില്ല എന്നതും കത്തിനെ സംശയത്തിലാക്കിയിരുന്നു. തുണിക്കടയിൽ ജോലി ചെയ്യുന്ന അമ്മ സാറിനാണ് വോട്ടുചെയ്തതെന്നും ഞങ്ങൾക്ക് അടച്ചുറപ്പുള്ള വീടിലെന്നും കത്തിൽ പറഞ്ഞിരുന്നു. ഒടുവിൽ ലൈഫ് മിഷനിൽ വീടിനായി പേരുവന്ന സമയത്ത് രാഷ്ട്രീയം കളിച്ച് തകരർക്കരുത് എന്നായിരുന്നു നീതു ജോൺസൻ എന്ന പേരിൽ പ്രചരിച്ച കത്തിലെ ഉള്ളടക്കം. എന്നാൽ ഈ പെൺകുട്ടിയെ കണ്ടെത്താൻ ഇതുവരെ സ്ഥലം എംഎൽഎയ്‌ക്കോ കൗൺസിലർക്കോ സാധിച്ചില്ല.

തനിക്കെതിരെ വ്യാജ കത്ത് പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടിക്ക് അനിൽ അക്കരെ തയ്യാറെടുക്കുകയാണ്. ലൈഫ് മിഷനിൽ എംഎൽഎ വിമർശിക്കുന്ന തരത്തിലുള്ള ഇടപെടൽ കത്താണ് വ്യാജമെന്ന് എംഎൽ എ പറയുന്നത്. അനിൽ അക്കരക്കുള്ള പ്ലസ് ടു വിദ്യാർത്ഥിനിയുടെ കത്ത് വൈറൽ ആകുന്നു എന്ന തരത്തിൽ കത്ത് പ്രചരിച്ചിരുന്നു. നീതു ജോൺസൺ, മങ്കര, വടക്കാഞ്ചേരി എന്ന വിലാസത്തിൽ നിന്നുള്ള കത്ത്. ഇതിനുള്ള മറുപടിയും വൈറലായി. അതിന് ശേഷമാണ് ഇങ്ങനൊരു കുട്ടി തന്നെ ഇല്ലെന്ന് അനിൽ അക്കരെ തിരിച്ചറിയുന്നത്. ഈ സാഹചര്യത്തിലാണ് നിയമ നടപടിക്കും പുതിയ രാഷ്ട്രീയ ഇടപെടലിനും അനിൽ അക്കരെ എത്തുന്നത്. .

ഇങ്ങനെ ഒരു വിദ്യാർത്ഥിനിയും ഇല്ല. ഇങ്ങനെ ഒരു കത്തുമില്ല. എല്ലാം സിപിഎം നിർമ്മിതി. വ്യാജമായി കത്തെഴുതിയവർക്കെതിരെ നിയമനടപടി. നിഷ്‌ക്കളങ്കർക്ക് സ്നേഹവും-ഇതാണ് അനിൽ അക്കരെ കത്തിനെ കുറിച്ച് പ്രതികരിക്കുന്നത്.

അനിൽ അക്കരക്കുള്ള പ്ലസ് ടു വിദ്യാർത്ഥിനിയുടെ പേരിൽ പ്രചരിച്ച കത്തിന്റെ പൂർണ്ണ രൂപം

**********
ബഹുമാനപ്പെട്ട അനിൽ അക്കര സർ,

ഞാൻ നീതു ജോൺസൺ, വടക്കാഞ്ചേരി നഗരസഭയിൽ മങ്കര എന്ന സ്ഥലത്താണെന്റെ വീട്. ഇപ്പോൾ വടക്കാഞ്ചേരി ഗവൺമന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിദ്യാർത്ഥിനിയാണു. എനിക്ക് വീട്ടിൽ അമ്മയും ഒരനിയത്തിയുമാണുള്ളത്. പപ്പ കുറച്ചു കാലം മുന്നേ മരിച്ചു പോയി.

ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത്, നഗരസഭാ പുറമ്പോക്കിൽ വെച്ചുകെട്ടിയ ഒരു ഒറ്റമുറി വീട്ടിലാണ്. ടെക്സ്റ്റൈൽ ഷോപ്പിലെ അമ്മയുടെ ജോലിയാണു ഞങ്ങൾക്ക് ആകെയുള്ള വരുമാനം. അതിൽ നിന്നാണു ഞങ്ങളുടെ നിത്യജീവിതവും എന്റെയും അനിയത്തിയുടെയും പഠനച്ചിലവും നടന്നു പോകുന്നത്. രണ്ട് പെണ്മക്കളുമായി അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയേണ്ടി വരുന്നതിൽ അമ്മ ഒത്തിരി പ്രയാസപ്പെടുന്നുണ്ട്. പക്ഷേ ഇങ്ങനെ ജീവിക്കുന്ന ഞങ്ങൾക്ക് അടച്ചുറപ്പുള്ള ഒരു വീട് സ്വന്തമാക്കുക എന്നത് എത്രത്തോളം സാധിക്കുന്ന കാര്യമാണെന്ന് സാറിനും അറിയാമല്ലോ.

ഇപ്പോഴുള്ളതു പോലൊരു വീട്ടിൽ താമസിച്ചുകൊണ്ട് എനിക്കും അനിയത്തിക്കും പഠനത്തിലൊക്കെ എത്രത്തോളം ശ്രദ്ധിക്കാൻ സാധിക്കുമെന്ന് സാറിനും മനസിലാകുമല്ലോ. എനിക്ക് ഡിഗ്രി മലയാളം ലിറ്ററേച്ചർ എടുത്ത്, പിന്നീട് സിവിൽ സർവീസിനു ശ്രമിക്കണമെന്നാണാഗ്രഹം, മലയാളം ഐശ്ചീക വിഷയ്മായി പഠിച്ച് സിവിൽ സർവ്വീസ് ഒന്നാം റാങ്ക് നേടിയ ഹരിതാ മാഡം ആണെന്റെ റോൾ മോഡൽ.

ഇങ്ങനെയുള്ളപ്പോളാണു, ഞങ്ങളുടെ കാര്യങ്ങളെല്ലാം അറിയാവുന്ന ഞങ്ങളുടെ കൗൺസിലർ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷനിൽ നിർമ്മിക്കുന്ന ഫ്ളാറ്റിൽ ഞങ്ങളെയും ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി തന്നത്. അങ്ങനെ ഞങ്ങൾക്കും അടച്ചുറപ്പുള്ള ഒരു വീട്ടിൽ കിടക്കാമെന്ന് സ്വപ്നം കണ്ടു തുടങ്ങിയിരുന്നു.

എത്രയും വേഗം അങ്ങോട്ടേക്ക് മാറാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങൾക്ക്, പക്ഷേ, ഇപ്പോൾ വരുന്ന വാർത്തകൾ വലിയ നിരാശയാണു സമ്മാനിക്കുന്നത്. സാർ അടക്കമുള്ള ആളുകൾ ആ ഫ്ളാറ്റിനെതിരെ സമരം ചെയ്യുകയും അങ്ങനെ അതിന്റെ പണി നിന്നു പോവുകയും ചെയ്യുമെന്നാണു ഇപ്പോൾ എല്ലവരും പറയുന്നത്.

വലിയ തോതിൽ രാഷ്ട്രീയ ധാരണയൊന്നും ഉള്ള ഒരാളല്ല ഞാൻ, എങ്കിലും ഒരു കോൺഗ്രസ് അനുഭാവമുണ്ട്. എന്റെ അമ്മ എപ്പോളും കോൺഗ്രസിനാണു വോട്ട് ചെയ്യാറ്. കഴിഞ്ഞ പ്രാവശ്യം സർ 53 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ, സാറിനു കിട്ടിയ ഒരു വോട്ട് എന്റെ അമ്മയുടേതായിരുന്നു.

ഞങ്ങളെപ്പോലെ വീടില്ലാത്ത നിരവധി വിദ്യാർത്ഥികളുടെ, വീട്ടമ്മമാരുടെ, പാവപ്പെട്ട കുടുംബങ്ങളുടെ സ്വപ്നമാണു സർ, ഇപ്പോൾ അവിടെ ആ ഫ്ളാറ്റ് പണി നടക്കുമ്പോൾ പൂവണിഞ്ഞുകൊണ്ടിരിക്കുന്നത്. ഇപ്പോൾ വരുന്ന വാർത്തകളിൽ വലിയ ആശങ്കയുണ്ട് സർ. ഞങ്ങൾക്ക് ഒരു അഭ്യർത്ഥനയുണ്ട്, സർ എന്തു രാഷ്ട്രീയം വേണമെങ്കിലും കളിച്ചുകൊള്ളൂ, പക്ഷേ അത് ഞങ്ങളെ പോലുള്ള പാവങ്ങളുടെ വീടെന്ന സ്വപ്നം ചവിട്ടിയരച്ചുകൊണ്ടാകരുത്. ഞങ്ങളെ പോലുള്ള പാവങ്ങളുടെ നിസഹായതയും ഒരു വീടിനോടുള്ള അതിയായ ആഗ്രഹവും മനസിലാക്കി സർ, ആ ഫ്ളാറ്റ് പണി മുടക്കുന്നതിൽനിന്നും പിന്മാറുമെന്ന പ്രതീക്ഷയോടെ

നീതു ജോൺസൺ
മങ്കര, വടക്കാഞ്ചേരി

ഇതിന് അനിൽ അക്കരെ നൽകിയെന്ന തരത്തിൽ മറുപടിയും വൈറലായിരുന്നു

#മകളെമോൾക്ക്സ്വന്തംവീട്ഈസഹോദരൻഉറപ്പാക്കും
മകളെ ഇത് നിങ്ങളുടെ വീട് നഷ്ടപെടുത്താൻ വേണ്ടിയുള്ള പോരാട്ടമല്ല
നിങ്ങളെപ്പോലെ
ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പേര് പറഞ്ഞ് നടത്തുന്ന
തട്ടിപ്പിനെതിരായ പോരാട്ടമാണ്. ഈ പോരാട്ടത്തിൽ നിങ്ങളുടെ
വീട് നഷ്ടപെടില്ല, പക്ഷെ അതിന്റെ സുരക്ഷ
ഒരു പ്രശ്നമാണ്. ഇരുപതുകോടിയുടെ പദ്ധതിയിൽ നിന്ന് 4.5കോടി പോയാൽ പിന്നെ അവിടെ എന്ത് നിർമ്മതി നടക്കും.
എന്തായാലും മോൾക്ക്
ചേട്ടൻ ഒരു ഉറപ്പ് നൽകുന്നു
ഞാൻ ഇനി ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുൻപ്
നിങ്ങൾക്ക് സ്വന്തമായി
ഒരു വീടുണ്ടാക്കിത്തരും.
അതിന് മുൻപ് ഒരു കാര്യം ഞാൻ ഇതേ വരെ നിങ്ങളെ നേരിൽ കണ്ടിട്ടില്ല
ഒന്ന് വിളിക്കണം
എന്റെ ഫോൺ
9387103701
9387103702
ഇതാണ് എന്റെ നമ്പർ
നിങ്ങൾ എവിടെയാണെന്ന്
ഞാൻ മോളുടെ കത്തിലുള്ള
ഷഹറാഭാനു ടീച്ചറുമായി
സംസാരിച്ചു എന്നാൽ
നിങ്ങളെ ബന്ധപെടാൻ
ശ്രമിച്ചിട്ടും
കിട്ടിയില്ലായെന്നുപ്പറഞ്ഞു
അതുകൊണ്ടാണ് ഒന്ന് വിളിക്കാൻ പറഞ്ഞത്
വിളിക്കണം.
സ്നേഹപൂർവ്വം
അനിൽ അക്കര mla

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP