Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് ബാധിച്ച് അയൽവാസി മരിച്ചു; ഖബറടക്കത്തിന് മുന്നിട്ടിറങ്ങി അൻവർസാദത്ത് എംഎൽഎ: മൃതദേഹം സംസ്‌ക്കരിക്കാൻ എംഎൽഎ മുന്നിട്ടിറങ്ങിയത് മൃതദേഹത്തിൽനിന്ന് രോഗം പകരില്ലെന്ന് പ്രചാരണം നടത്തിയിട്ടും ആളുകൾ ഭീതിയോടെ കാണുന്ന സാഹചര്യത്തിൽ

കോവിഡ് ബാധിച്ച് അയൽവാസി മരിച്ചു; ഖബറടക്കത്തിന് മുന്നിട്ടിറങ്ങി അൻവർസാദത്ത് എംഎൽഎ: മൃതദേഹം സംസ്‌ക്കരിക്കാൻ എംഎൽഎ മുന്നിട്ടിറങ്ങിയത് മൃതദേഹത്തിൽനിന്ന് രോഗം പകരില്ലെന്ന് പ്രചാരണം നടത്തിയിട്ടും ആളുകൾ ഭീതിയോടെ കാണുന്ന സാഹചര്യത്തിൽ

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് ബാധിച്ച് മരിച്ച അയൽവാസിയുടെ മൃതദേഹം ഖബറടക്കൻ പിപിഇ കിറ്റ് ധരിച്ച് ആലുവാ നിയോജകമണ്ഡലം എംഎൽഎ അൻവർ സാദത്ത്. മൃതദേഹത്തിൽനിന്ന് രോഗം പകരില്ലെന്ന് പ്രചാരണം നടത്തിയിട്ടും ആളുകൾ ഭീതിയോടെ കാണുന്ന സാഹചര്യത്തിലാണ് ബോധവത്ക്കരണവുമായി പിപിഇ കിറ്റ് അണിഞ്ഞ് എംഎൽഎ തന്നെ മൃതദേഹ സംസ്‌ക്കരിക്കാൻ മുന്നിട്ടിറങ്ങിയത്.

കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച ചെങ്ങമനാട് കപ്രശേരി കെ.എം. ബാവ(69)യുടെ മൃതദേഹം സംസ്‌കരിക്കാനാണ് അദ്ദേഹം മുന്നിട്ടിറങ്ങിയത്. ഞായറാഴ്ച ഉച്ചക്കാണ് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ബാവ രോഗം മൂർച്ഛിച്ച് മരണത്തിന് കീഴടങ്ങിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചുള്ള ഖബറടക്കത്തിന് ബാവയുടെ ബന്ധുക്കൾ മാർഗങ്ങൾ തേടുന്നതിനിടെയാണ് പറമ്പയം ജുമാമസ്ജിദിന് സമീപം താമസിക്കുന്ന അൻവർസാദത്ത് എംഎൽഎ പ്രദേശത്തെ യുവാക്കളോടൊപ്പം ഖബറടക്കം നടത്താൻ തയാറാണെന്ന് അറിയിച്ചത്.

ആശുപത്രിയിൽ നിന്ന് മൃതദേഹം എത്തിയപ്പോഴേയ്ക്ക് പിപിഇ കിറ്റ് ധരിച്ച എംഎൽഎ നാല് യുവാക്കളും സ്ഥലത്ത് തയാറായി നിന്നു. ബാവയുടെ മകൻ മുഹമ്മദ് ഹസൻ മയ്യത്ത് നമസ്‌ക്കാരത്തിന് നേതൃത്വം നൽകി. തുടർന്നാണ് 10 അടി താഴ്ചയിൽ നിർമ്മിച്ച ഖബറിലിറങ്ങി അൻവർസാദത്ത് എംഎൽഎയും മഹല്ലിലെ യുവാക്കളായ ഹുസൈൻ കല്ലറയ്ക്കൽ, ഹാറൂൺ കുന്നത്തുകുടി, അസ്‌ലം വെട്ടിമറ്റം, നാദിർഷ മാളിയേക്കൽ തുടങ്ങിയവരും ചേർന്ന് ഖബറടക്കം നടത്തിയത്.

കോവിഡ് രോഗ ലക്ഷണങ്ങളെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ബാവയെ് പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിനകം കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. അതിനിടെയാണ് രോഗം മൂർച്ഛിച്ച് ഞായറാഴ്ച മരണം സംഭവിക്കുകയും ചെയ്തത്. മരണം കോവിഡ് ബാധമൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഭാര്യ: പറമ്പയം കാങ്കുഴി കുടുംബാംഗം റംല. മറ്റു മക്കൾ: നൗഷൽ, അനൂപ്. മരുമക്കൾ: സബ്‌ന, അനീഷ, ഇർഫാന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP