Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വന്തമായി വീടില്ലാത്ത പട്ടികജാതിക്കാരന് വീടുണ്ടെന്ന് വ്യാജസർട്ടിഫിക്കറ്റ് ചമച്ചു; അർഹതപ്പെട്ട ആനുകൂല്യം മുടക്കിയെന്ന് പരാതി; അങ്ങാടിപ്പുറം പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനും സിപിഎം നേതാവുമായ അബ്ദുൽ അസീസ് അറസ്റ്റിൽ; നടപടി രാവുണ്ണി പരാതിയിൽ ഉറച്ചുനിന്നതോടെ

സ്വന്തമായി വീടില്ലാത്ത പട്ടികജാതിക്കാരന് വീടുണ്ടെന്ന് വ്യാജസർട്ടിഫിക്കറ്റ് ചമച്ചു; അർഹതപ്പെട്ട ആനുകൂല്യം മുടക്കിയെന്ന് പരാതി; അങ്ങാടിപ്പുറം പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനും സിപിഎം നേതാവുമായ അബ്ദുൽ അസീസ് അറസ്റ്റിൽ; നടപടി രാവുണ്ണി പരാതിയിൽ ഉറച്ചുനിന്നതോടെ

ജംഷാദ് മലപ്പുറം

മലപ്പുറം: വ്യാജരേഖ ചമച്ച് പട്ടികജാതിവിഭാഗത്തിൽ പെട്ട കുടുംബനാഥന് അർഹതപ്പെട്ട ആനുകൂല്യം മുടക്കിയ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ. അങ്ങാടിപ്പുറം ഗാമ പഞ്ചായത്ത് സ്റ്റാൻ : കമ്മറ്റി ചെയർമാൻകൂടിയായ സി പി എം നേതാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തമായി വീടില്ലാത്ത പട്ടികജാതിക്കാരന് വീട് നിലവിലുണ്ട് എന്ന വ്യാജ സർട്ടിഫിക്കറ്റ് നൽകി ഭവന നിർമ്മാണത്തിനുള്ള പട്ടികജാതി വികസന വകുപ്പിന്റെ സഹായം മുടക്കിയ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ: കമ്മിറ്റി ചെയർമാനും സി പി എം നേതാവുമായ അബ്ദുൽ അസീസിനെ പൊലീസ്സ് അറസ്റ്റ് ചെയ്തു.

ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് പ്രതിയെ പെരിന്തൽമണ്ണ ഡിവൈഎസ്‌പി അറസ്റ്റ് ചെയ്തത്.വലമ്പൂരിലെ വാകശ്ശേരി രാവുണ്ണി എന്ന ബാലനെതിരായാണ് ഈ വ്യാജരേഖയുണ്ടാ ക്കിയിരുന്നത്.നേരത്തെ ഭവന പദ്ധതി ലീസ്റ്റിൽ 18-ാം നമ്പറുകാരനായി ഉൾപ്പെട്ടിരുന്ന രാവുണ്ണിക്ക് വീടിനുള്ള സഹായം ലഭിക്കാതിരിക്കുകയും രാവുണ്ണിക്ക് പുറകിലുള്ളവർക്ക് സഹായം ലഭിക്കുകയും ചെയ്തപ്പോൾ നടത്തിയ അന്വേഷണത്തിലാണ്, ബാലന് വീടുണ്ടെന്ന കാണിച്ച് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിൽ നിന്ന് കത്ത് പെരിന്തൽമണ്ണ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിച്ചതായി അറിയുന്നത് -തുടർന്ന് രാവുണ്ണി വിവരാവകാശ പ്രകാരം നൽകിയ അപേക്ഷകൾക്ക് ലഭിച്ച മറുപടിയിൽ നിന്നാണ് അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിൽ നിന്ന് അത്തരമൊരു കത്ത് ബ്ലോക്ക് പട്ടികജാതി വികസന ആഫീസിലേക്ക് നൽകിയിട്ടില്ല എന്ന വിവരം പുറത്തറിയുന്നത് - ഇതിന്റെ അടിസ്ഥാനത്തിൽ രാവുണ്ണി ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ കലക്ടർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർക്ക് പരാതി നൽകുകയുണ്ടായി.

പരാതി സംബന്ധിച്ച് സത്യാവസ്ഥ കണ്ടെത്തുന്നതിനു വേണ്ടി പൊലീസ് രണ്ടുവർഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് സ്റ്റാൻ: കമ്മറ്റി ചെയർമാനായ വി പി അബ്ദുൽ അസീസിനെ പ്രതിചേർത്തു പൊലീസ് കേസെടുക്കുകയായിരുന്നു. പട്ടികജാതി വിഭാഗത്തിൽപെട്ട വ്യക്തിയായതിനാൽ കേവലം വ്യാജരേഖ ചമയ്ക്കൽ എന്നതിനപ്പുറത്തേക്ക് പട്ടികജാതി ജാതി -പട്ടിക വർഗ്ഗ വിഭാഗങ്ങളോട് ഉള്ള അതിക്രമവുമായി ബന്ധപ്പെട്ട വകുപ്പ് കൂടി ചേർത്തു കൊണ്ടാണ് പൊലീസ് കേസെടുത്തത് - പട്ടികജാതി കമ്മീഷൻ, മനുഷ്യാവകാശ കമ്മിഷൻ തുടങ്ങിയവർക്കും രാവുണ്ണി പരാതി നൽകിയിരുന്നു.

കേസിൽ പ്രതി ചേർക്കപ്പെട്ട തോടെ രാവുണ്ണിക്ക് വീട് നൽകുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുകയും അബ്ദുൽ അസീസിനെ കേസിൽനിന്ന് രക്ഷപ്പെടുത്തുവാനും രാവുണ്ണിയെ കൊണ്ട് പരാതി പിൻവലിപ്പിക്കാനുമുള്ള ശക്തമായ സമ്മർദ്ദവും ചില കേന്ദ്രങ്ങൾ നടത്തുകയുണ്ടായി. രാവുണ്ണി പരാതിയിൽ ഉറച്ചു നിന്നതോടെ മുൻകൂർ ജാമ്യം ലഭിക്കുന്നതിനുവേണ്ടി ഹൈക്കോടതിയെ സമീപിച്ച അബ്ദുൽ അസീസിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളുകയും ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അസീസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു അസീസിനെ- മഞ്ചേരിയിലെ കോടതി 15' - ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP