Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോശിക്ക് വാശി വന്നാൽ എതിരാളിയുടെ ആശ തീർന്നു; ജനത്തെ പൊറുതിമുട്ടിക്കുന്ന ഹർത്താലിനെതിരെ നൽകിയ റിട്ടിൽ സുപ്രീം കോടതി പുറപ്പെടുവിച്ചത് ചരിത്രവിധി; കേന്ദ്ര ഏജൻസികൾ ഇഴകീറി പരിശോധിക്കുന്ന യുഎഇയിൽ നിന്നുള്ള ഖുറാന്റെയും ഈന്തപ്പഴത്തിന്റെയും വരവിൽ എഫ്‌സിആർഐ ചട്ടലംഘനങ്ങൾ ആദ്യം കണ്ടതും ജേക്കബ് കോശിയുടെ കണ്ണ്; മന്ത്രി ജലീലിന്റെ മാരത്തൺ ചോദ്യം ചെയ്യലിലേക്കും ബിനീഷിന്റെ കടലാസ് കമ്പനികളിലേക്കും നോട്ടമെത്തിയതും ഈ സുപ്രീം കോടതി അഭിഭാഷകന്റെ മിടുക്ക്; മാവേലിക്കരക്കാരന്റെ നിയമയുദ്ധങ്ങൾ

കോശിക്ക് വാശി വന്നാൽ എതിരാളിയുടെ ആശ തീർന്നു; ജനത്തെ പൊറുതിമുട്ടിക്കുന്ന ഹർത്താലിനെതിരെ നൽകിയ റിട്ടിൽ സുപ്രീം കോടതി പുറപ്പെടുവിച്ചത് ചരിത്രവിധി; കേന്ദ്ര ഏജൻസികൾ ഇഴകീറി പരിശോധിക്കുന്ന യുഎഇയിൽ നിന്നുള്ള ഖുറാന്റെയും ഈന്തപ്പഴത്തിന്റെയും വരവിൽ എഫ്‌സിആർഐ ചട്ടലംഘനങ്ങൾ ആദ്യം കണ്ടതും ജേക്കബ് കോശിയുടെ കണ്ണ്; മന്ത്രി ജലീലിന്റെ മാരത്തൺ ചോദ്യം ചെയ്യലിലേക്കും ബിനീഷിന്റെ കടലാസ് കമ്പനികളിലേക്കും നോട്ടമെത്തിയതും ഈ സുപ്രീം കോടതി അഭിഭാഷകന്റെ മിടുക്ക്; മാവേലിക്കരക്കാരന്റെ നിയമയുദ്ധങ്ങൾ

എം മനോജ് കുമാർ

തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലും പിണറായി സർക്കാരും നടത്തിയ യുഎഇ കോൺസുലേറ്റ് ഇടപാടിലെ അപകടങ്ങൾ ആദ്യം തിരിച്ചറിഞ്ഞത് സുപ്രീംകോടതി അഭിഭാഷകൻ ജേക്കബ് കോശി. ജലീലിന്റെ നടപടിക്രമങ്ങൾ വിശദമായി പരിശോധിച്ച് എഫ്‌സിആർഎ ചട്ടങ്ങൾ ലംഘിച്ചു എന്ന് കണ്ടെത്തുകയും ധനകാര്യ-വിദേശ കാര്യമന്ത്രാലയങ്ങൾക്ക് പരാതി നൽകുകയും ചെയ്തത് ജേക്കബ് കോശിയാണ്. എഫ്‌സിആർഎ ചട്ടലംഘനം ഇത്ര ശക്തമായ കുരുക്കാണ് എന്ന് പിണറായി സർക്കാരിനെ
ബോധിപ്പിച്ചത് ഈ അഭിഭാഷകന്റെ പരാതിയാണ്. ഒരു വിദേശ രാജ്യവുമായി ഇടപെടുമ്പോൾ സംസ്ഥാനം എന്ന നിലയിൽ കേരളം അധികാര പരിധി ലംഘിച്ചു. ഒരു വിദേശ രാജ്യവുമായി ഇടപെടുമ്പോൾ സംസ്ഥാനം എന്ന നിലയിൽ കേരളം അധികാര പരിധി ലംഘിച്ചു. ഒരു വിദേശ രാജ്യവുമായി നേരിട്ട് ഇടപെടാൻ കേരളത്തിനു കഴിയില്ല.

വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് രണ്ടു ഇടപെടലുകളും മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനും മന്ത്രി എന്ന നിലയിൽ കെ.ടി.ജലീലും നടത്തിയിട്ടുള്ളത്. ഇപ്പോൾ ഈന്തപ്പഴം, ഖുറാൻ കടത്ത്, സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ പദ്ധതി തുടങ്ങിയ വിവാദങ്ങൾക്ക് മുകളിലെല്ലാം തന്നെ കേന്ദ്ര ഏജൻസികൾ റാകിപ്പറക്കുകയുമാണ്.അതി ഗുരുതരമായ ഈ ചട്ടലംഘനം കാര്യകാരണ സഹിതം ചൂണ്ടിക്കാട്ടിയ ജേക്കബ് കോശിയുടെ പരാതിയാണ് വിദേശധനകാര്യ മന്ത്രാലയങ്ങൾ ഇഴകീറി പരിശോധിക്കുകയും തുടർ നടപടികൾക്ക് തുടക്കമിടുകയും ചെയ്തത്. .

യുഎഇ കോൺസുലേറ്റ് വഴിയെത്തിയ ഈന്തപ്പഴത്തിൽ സ്വർണക്കടത്തു നടന്നിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നു കസ്റ്റംസ്, വിദേശകാര്യ മന്ത്രാലയം, എൻഐഎ, സിബിഐ, വിദേശ സംഭാവന നിയന്ത്രണ അഥോറിറ്റി എന്നിവിടങ്ങളിലെല്ലാം പരാതി നൽകിയതു കോശി ജേക്കബാണ്. ഈന്തപ്പഴവും ഖുറാനും കടത്താൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയുണ്ടായിരുന്നോ എന്ന കോശി ജേക്കബിന്റെ ചോദ്യവും ജലീലിനു കുരുക്കായി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പേരിലുള്ള തട്ടിപ്പു കമ്പനികളുടെ വിശദാംശങ്ങൾ തേടിയെടുത്തു കേന്ദ്ര ധനകാര്യ സെക്രട്ടറിക്കും കമ്പനികാര്യ സെക്രട്ടറിക്കും കോശി ജേക്കബ് പരാതി നൽകിയിരുന്നു. ബിനീഷിനെ ചോദ്യം ചെയ്ത അന്വേഷണ ഏജൻസികൾക്കു മുന്നിൽ കോശി ജേക്കബിന്റെ പരാതിയുടെ കോപ്പിയുമുണ്ടായിരുന്നു.

യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാനെ പോലുള്ള നേതാക്കൾ മന്ത്രി ജലീലിനെതിരെ പരാതി നൽകിയതായി മാധ്യമങ്ങളോട് വ്യക്തമാക്കുകയും പിന്നീട് പരാതി നൽകിയില്ലെന്നു തുറന്നു പറയുകയും ചെയ്തിരുന്നു. പക്ഷെ ജേക്കബ് കോശിയുടെ പരാതി ആദ്യമേ ലഭിച്ചിരുന്നതിനാൽ മന്ത്രാലയങ്ങൾ അന്വേഷണത്തിനു തുടക്കമിടുകയും തങ്ങൾ അന്വേഷണം തുടങ്ങിയതായി അഭിഭാഷകനെ അറിയിക്കുകയും ചെയ്തു. ചെറുതായി തുടങ്ങിയ ഈ അന്വേഷണമാണ് ഈന്തപ്പഴത്തിലേക്കും സിആപ്റ്റിലേക്കും മന്ത്രി ജലീലിലേക്കും ബിനീഷ് കോടിയേരിയിലേക്കും ചിറകടിച്ച് പറന്നു തുടങ്ങിയത്. ഇപ്പോൾ ഈന്തപ്പഴവും ഖുറാനും അതിനൊപ്പം കോഴിക്കൊടേക്ക് പോന്നുവെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്ന ഇരുപത് കിലോ ഗോൾഡിനെ കുറിച്ചൊക്കെ അന്വേഷണം സവിസ്തരം നടക്കുകയാണ്. എൻഐഎ അടക്കം കേന്ദ്രത്തിന്റെ എട്ടു ഏജൻസികളാണ് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട നേരിട്ട് അന്വേഷണം നടത്തുന്നത്.

മുഖ്യമന്ത്രിയുടെയും മന്ത്രി ജലീലിന്റെയും ചട്ടലംഘനം ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് നേരിട്ടാണ് കോശി ജേക്കബ് പരാതി നൽകിയത്. ചട്ടലംഘനം ചൂണ്ടിക്കാട്ടി പരാതി നൽകിയാൽ അത് സംബന്ധിച്ച് ഉടനടി നടപടി സ്വീകരിക്കുന്നതാണ് കേന്ദ്രത്തിന്റെ കീഴ്‌വഴക്കം. ഇതനുസരിച്ചുള്ള നടപടികളാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും വന്നത്. മന്ത്രി ജലീൽ നടത്തിയ എഫ്സിആർഎ ചട്ടലംഘനത്തിലാണ് കേന്ദ്രം അന്വേഷണം നടത്തിയത്. ഇതാണ് പിന്നീട് അന്വേഷണ ഏജൻസികൾ നേരിട്ട് ഏറ്റെടുത്തത്. സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണം നടത്തിയതും മതഗ്രന്ഥമായ ഖുറാൻ യുഎഇയിൽ നിന്നും എത്തിച്ചു എന്ന് തുറന്നു സമ്മതിച്ചതുമാണ് ഖലീലിനു വിനയായത്.

മതഗ്രന്ഥങ്ങൾ ഇറക്കുമതി ചെയ്യാൻ ആർക്കും അനുമതിയില്ല എന്ന കാര്യം മന്ത്രി ജലീൽ പരിഗണിച്ചില്ല. ഈ പ്രശ്‌നത്തിൽ മന്ത്രിക്ക് എതിരെ കസ്റ്റംസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോൺസുലേറ്റ് വഴിയിലൂടെ മന്ത്രി തന്നെ ഖുറാൻ എത്തിച്ചതോടെ ഗുരുതരമായ ചട്ടലംഘനം മന്ത്രിയുടെ ഭാഗത്ത് നിന്നും വരുകയും ചെയ്തു. ഒരു വിദേശ രാജ്യവുമായി അഞ്ച് ലക്ഷത്തിനു മുകളിൽ ഇടപാട് നടന്നാൽ അത് എഫ്സിആർഎ ചട്ടലംഘനമായി. ഈന്തപ്പഴത്തിന്റെയും സ്വന്തം മണ്ഡലത്തിൽ കിറ്റ് വിതരണത്തിന്റെയും കാര്യത്തിൽ ജലീലിനു ഇതാണ് കുരുക്കായി മാറിയത്. കോശി ജേക്കബ് അടുത്ത ഉന്നം വച്ചിരിക്കുന്നത് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ.സമ്പത്തിന്റെ കാര്യത്തിലാണ്. ഡൽഹിയിലെ പ്രതിനിധി ഡൽഹിയിൽ വരാതെ കേരളത്തിൽ നിന്നും ശമ്പളം വാങ്ങിക്കുന്ന കാര്യത്തിൽ ഗവർണർക്ക് ജേക്കബ് കോശി പരാതി നൽകിയിട്ടുണ്ട്.

കേരളത്തിൽ ഏറെ ചർച്ചയായ ഹർത്താൽ നിരോധനം സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിക്കു പിന്നിലും കോശി ജേക്കബായിരുന്നു. സുപ്രീം കോടതിയിൽ കോശി ജേക്കബ് സമർപ്പിച്ച റിട്ട് ഹർജിയിലാണ് 2017ൽ ഹർത്താലുകൾ നിരോധിച്ച സുപ്രധാന വിധിയുണ്ടായത്. മാവേലിക്കര ചെട്ടികുളങ്ങര മാമ്മൂട്ടിൽ കുടുംബാംഗമായ കോശി ജേക്കബ് ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുത്തിയോട്ടവും കെട്ടുകാഴ്ചയും യുനെസ്‌കോയുടെ ലോകപൈതൃക പരിഗണന പട്ടികയിലെത്തിക്കുന്നതിലും നിർണായക പങ്കു വഹിച്ചു. മലയാള മനോരമയുടെ ബാലജനസഖ്യത്തിലൂടെയാണു കോശി ജേക്കബ് പൊതുരംഗത്തെത്തിയത്. ബാലജനസഖ്യം കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. മാവേലിക്കര ബിഷപ്പ് മൂർ കോളജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായിരുന്നു. അലഹബാദ് സർവകലാശാലയിൽ നിന്ന് എംഎയും എൽഎൽഎബിയും പാസായി. എൻഎസ്‌യു ദേശീയ നിർവാഹക സമിതി അംഗമായിരുന്നു. സുപ്രീം കോടതിയിലും ഡൽഹി ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP