Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. പി എം മാത്യു വെല്ലൂർ അന്തരിച്ചു; സംസ്ക്കാരം നാളെ മാവേലിക്കരയിൽ

പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. പി എം മാത്യു വെല്ലൂർ അന്തരിച്ചു; സംസ്ക്കാരം നാളെ മാവേലിക്കരയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ പി എം മാത്യു വെല്ലൂർ അന്തരിച്ചു. തിരുവനന്തപുരത്ത് പ്ലാമുട് ചാരാച്ചിറയിലെ വീട്ടിലായിരുന്നു അന്ത്യം. 87 വയസ്സുണ്ട്. വാർദ്ധക്യ സഹജമായ അവശതകൾ കാരണം ഏറെ നാളായി വിശ്രമത്തിലായിരുന്നു ഡോ പി എം മാത്യു വെല്ലൂർ. സംസ്ക്കാരം നാളെ മാവേലിക്കരയിൽ നടക്കും.

മനഃശാസ്ത്ര ചികിത്സകനും ആദ്യകാല മനഃശാസ്ത്ര മാസികകളുടെ പത്രാധിപരുമായിരുന്നു ഡോ.പി.എം. മാത്യു വെല്ലൂർ (ജനനം: 31 ജനുവരി 1933). മാവേലിക്കരയാണ് ജന്മദേശം. കേരളാ സർവകലാശാലയിൽ നിന്നും എം.എ. ബിരുദവും ഡോക്ടറേറ്റും ലഭിച്ചു. ചികിത്സാ മനഃശ്ശാസ്ത്രത്തിൽ ഡിപ്ലോമ. 'ലൈംഗിക ബലഹീനതയുള്ളവരുടെ വ്യക്തിത്വം' എന്ന പ്രബന്ധത്തിനായിരുന്നു ഡോക്ടറേറ്. വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയിരുന്നു. മെഡിക്കൽ കോളജിൽ അദ്ധ്യാപകനായും പ്രവർത്തിച്ചു. മനഃശ്ശാസ്ത്രം മാസികയുടെയും കുടുംബജീവിതം മാസികയുടെയും ആദ്യകാല പത്രാധിപർ. സർവവിജ്ഞാനകോശത്തിൽ മനഃശാസ്ത്ര വിഭാഗത്തിന്റെ എഡിറ്ററായി അഞ്ചുവർഷം. 1975 മുതൽ തിരുവനന്തപുരത്തുള്ള മനഃശാസ്ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് എന്ന സ്ഥാപനത്തിന്റെയും ഡയറക്ടറായും പ്രവർത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP