Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണിയെന്ന് മുഖ്യസാക്ഷി; ഫോണിലൂടെയും കത്തിലൂടെയും ഭീഷണിയെന്ന് വിപിൻലാൽ; സാക്ഷി മൊഴി നൽകാനുള്ള ദിവസം അടുത്തു വരുന്നതിനിടെയാണ് ഭീഷണി വരുന്നതെന്നും യുവാവ്; പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി പൊലീസ്; ജയിലിൽ വെച്ച് കേസിലെ മുഖ്യ പ്രതി സുനിൽ കുമാർ അടക്കമുള്ളവരെ കത്തെഴുതാൻ സഹായിച്ചതും വിപിൻ; കൃത്യം നടത്തിക്കഴിഞ്ഞെന്നും ഇനി ലഭിക്കേണ്ട പണം ലഭിക്കണമെന്നും പറയുന്ന കത്ത് കേസിൽ വഴിത്തിരിവുമായി

നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണിയെന്ന് മുഖ്യസാക്ഷി; ഫോണിലൂടെയും കത്തിലൂടെയും ഭീഷണിയെന്ന് വിപിൻലാൽ; സാക്ഷി മൊഴി നൽകാനുള്ള ദിവസം അടുത്തു വരുന്നതിനിടെയാണ് ഭീഷണി വരുന്നതെന്നും യുവാവ്; പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി പൊലീസ്; ജയിലിൽ വെച്ച് കേസിലെ മുഖ്യ പ്രതി സുനിൽ കുമാർ അടക്കമുള്ളവരെ കത്തെഴുതാൻ സഹായിച്ചതും വിപിൻ; കൃത്യം നടത്തിക്കഴിഞ്ഞെന്നും ഇനി ലഭിക്കേണ്ട പണം ലഭിക്കണമെന്നും പറയുന്ന കത്ത് കേസിൽ വഴിത്തിരിവുമായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റാൻ ഭീഷണിയെന്ന് മുഖ്യസാക്ഷി. ഫോണിലൂടെയും കത്തിലൂടെയും തനിക്ക് ഭീഷണി സന്ദേശങ്ങൾ പതിവായി എത്തുന്നുവെന്നാണ് മുഖ്യസാക്ഷി വിപിൻ ലാൽ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വിപിൻലാൽ പൊലീസിൽ പരാതി നൽകി. പൊലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്തണമെന്നാണ് പ്രധാന ഭീഷണിയിനെന്നാണ് വിപിൻലാൽ പരാതിയിൽ പറയുന്നത്. ഫോണിലൂടേയും കത്തിലൂടേയും ഭീഷണിയുണ്ടെന്നാണ് വിപിൻലാൽ പരാതിയിൽ പറയുന്നത്. പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. സാക്ഷി മൊഴി നൽകാനുള്ള ദിവസം അടുത്തു വരുന്നതിനിടെയാണ് തനിക്ക് ഭീഷണി വരുന്നതെന്ന് വിപിൻ പരാതിയിൽ പറയുന്നു.

കാസർഗോഡ് സ്വദേശിയാണ് വിപിൻ ലാൽ. വിപിന്റെ പരാതിയിൽ ബേക്കൽ പൊലീസ് 195 എ, 506 വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കേസിൽ ആരേയും പ്രതിചേർത്തിട്ടില്ലെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളിൽ ഒരാളാണ് വിപിൻലാൽ. വിപിൻ ലാലാണ് നേരത്തെ ജയിലിൽ വെച്ച് ഈ കേസിലെ മുഖ്യ പ്രതികളായ സുനിൽ കുമാർ അടക്കമുള്ളവരെ കത്തെഴുതാൻ സഹായിച്ചത്. കൃത്യം നടത്തിക്കഴിഞ്ഞെന്നും ഇനി ലഭിക്കേണ്ട പണം ലഭിക്കണമെന്നും പറയുന്ന കത്ത് അന്ന് വലിയ വിവാദമായിരുന്നു. കേസിൽ പൾസർ സുനിയും ദിലീപും തമ്മിലുള്ള കണക്ഷനിൽ നിർണായക വിവരമായിരുന്നു ഈ കത്തിലൂടെ പുറത്തുവന്നത്.

ഈ മാസം 24നും 25നും തന്റെ വിലാസത്തിൽ ഭീഷണിക്കത്തും കിട്ടി ഇതോടെയാണ് പരാതി നൽകാൻ തീരുമാനിച്ചത്. ബേക്കൽ പൊലീസ് ഭീഷണിപ്പെടുത്തൽ, വാജ്യ തെളിവ് ചമക്കൽ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്ത് അന്വേഷണം തുടങ്ങി. എന്നാൽ ആരെയും പ്രതിചേർത്തിട്ടില്ല. കേസിന്റെ ആദ്യ ഘട്ട അന്വേഷണത്തിൽ പൊലീസ് വിപിൻ ലാലിനെ പത്താം പ്രതിയാക്കിയെങ്കിലും പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു. ഈ മാസം അവസാനം വിപിൻ ലാലിന്റെ സാക്ഷി വിസ്താരം നടത്താൻ നശ്ചയിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലാണ് മൊഴി തിരുത്താൻ ഭീഷണിയെന്ന് പരാതിയുമായി സാക്ഷി രംഗത്ത് വരുന്നത്.

അതേസമയം നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കേസിലെ പ്രധാന സാക്ഷിയെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ അപേക്ഷ നൽകിയത്. അഭിഭാഷകൻ വഴിയാണ് ദിലീപ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നത്.

ദിലീപിന് എതിരായ മൊഴി നൽകിയ ചില സാക്ഷികൾ കോടതിയിൽ മൊഴിമാറ്റിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിയതിനെ തുടർന്നാണ് പ്രോസിക്യൂഷൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിച്ചത്. തൃശൂർ ടെന്നീസ് ക്ലബിൽ വച്ച് ദിലീപും പൾസർ സുനിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നൽകിയ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്. നിലവിൽ ഈ കേസിൽ രഹസ്യ വിചാരണ നടക്കുന്നതിനാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ഇതിനു മുൻപ് ഈ കേസുമായി ബന്ധപ്പെട്ട സാക്ഷികളുടെ മൊഴികൾ വാർത്തയാക്കരുതെന്ന് ദിലീപ് കോടതിയിൽ ആവശ്യപെട്ടിരുന്നു. നടനും താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹിയുമായ ഇടവേള ബാബു, നടി ബിന്ദു പണിക്കർ, നടി ഭാവ എന്നിവർ കൂറുമാറിയിരുന്നു. ഇവർ ആദ്യം നൽകിയ മൊഴിയും വിചാരണ സമയത്ത് നൽകിയ മൊഴിയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേതുടർന്നാണ് സാക്ഷികളുടെ മൊഴികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP