Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

‌സ്ത്രീകൾക്കെതിരെ അശ്ലീല വീഡിയോ പ്രചാരണം: വിജയ് പി.നായർ ഒളിവിൽ കഴിഞ്ഞത് വീട്ടിൽ തന്നെ; തിരുവനന്തപുരത്ത് കല്ലിയൂരിലെ വീട്ടിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്; ഒളിവിൽ പോയതായി അഭ്യൂഹം പരന്നത് തമ്പാനൂരിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ കണ്ടെത്താതിരുന്നപ്പോൾ; ചുമത്തിയത് ഐടി ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ; കുറ്റവാളികളെ പിടികൂടിയതിൽ സന്തോഷമെന്നും തങ്ങൾക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും ഭാഗ്യലക്ഷ്മിയും ദിയ സനയും

‌സ്ത്രീകൾക്കെതിരെ അശ്ലീല വീഡിയോ പ്രചാരണം: വിജയ് പി.നായർ ഒളിവിൽ കഴിഞ്ഞത് വീട്ടിൽ തന്നെ; തിരുവനന്തപുരത്ത് കല്ലിയൂരിലെ വീട്ടിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ്; ഒളിവിൽ പോയതായി അഭ്യൂഹം പരന്നത് തമ്പാനൂരിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ കണ്ടെത്താതിരുന്നപ്പോൾ; ചുമത്തിയത് ഐടി ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ; കുറ്റവാളികളെ പിടികൂടിയതിൽ സന്തോഷമെന്നും തങ്ങൾക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും ഭാഗ്യലക്ഷ്മിയും ദിയ സനയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അശ്ലീല വീഡിയോ യൂട്യൂബിലുടെ പ്രചരിപ്പിക്കുകയും സ്ത്രീകളെ താറടിച്ചുകാണിക്കുകയും ചെയ്ത യുട്ഊബർ വിജയ്.പി.നായർ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടിൽ നിന്നാണ് വിജയയെ പിടികൂടിയത്. വിജയ്‌ക്കെതിരെ ഐടിനിയമപ്രകാരം ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയിരുന്നു. വിജയ് നായർ സുഗത്കുമാരി, ഭാഗ്യലക്ഷ്മി എന്നിവരെ തന്റെ വീഡിയോകളിലൂടെ അപമാനിച്ചിരുന്നു.ഇതേതുടർന്ന് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ സ്്ത്രീകൾ ഇയാളുടെ തമ്പാനൂരിലെ ലോഡ്ജിലെത്തി ഇയാളെ ചോദ്യം ചെയ്യുകയും കയ്യേറ്റത്തിലേക്ക് നീങ്ങുകയും ചെയ്തു. നേരത്തെ വിജയ് പി നായർ ഒളിവിൽ പോയതായി അഭ്യൂഹം പരന്നിരുന്നു. മ്യൂസിയം പൊലീസ് ലോഡ്ജിൽ പരിശോധന നടത്തി. ഇന്നലെ മുതൽ ലോഡ്ജിൽ ഇല്ലെന്ന് മറ്റ് മുറികളിൽ താമസിക്കുന്നവർ പറയുകയും ചെയ്തിരുന്നു.

വിജയ് നായരെ കസ്റ്റഡിയിൽ എടുത്തതിൽ സന്തോഷമുണ്ടെന്ന് ഭാഗ്യലക്ഷ്മിയും ദിയ സനയും പ്രതികരിച്ചു.തങ്ങൾക്കെതിരെയുള്ള കേസ് നിയമപരമായി നേരിടുമെന്നും അവർ അറിയിച്ചു. വിജയയുടെ ഡോക്ടറേറ്റ് വ്യാജമെന്ന ആക്ഷേപത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചു.

കേസിന് കാരണമായ യൂട്യൂബിലെ വീഡിയോ പരിശോധിച്ച് ഹൈടെക് സെൽ ചുമതലയുള്ള ഡിവൈഎസ്‌പി ഇ.എസ്. ബിജുമോനാണ് ഐ.ടി ആക്ട് ചുമത്താമെന്ന ശുപാർശ മ്യൂസിയം പൊലീസിന് നല്കിയത്. ലൈംഗിക അധിക്ഷേപമുള്ള ഉള്ളടക്കം പ്രസിദ്ധീകരിച്ചതിനുള്ള 67, 67 (അ) വകുപ്പുകളാണ് ചുമത്തിയത്. അഞ്ച് വർഷം തടവും പത്ത് ലക്ഷം പിഴയും ശിക്ഷ ലഭിക്കുന്നതിനൊപ്പം ജാമ്യം കിട്ടാനും വഴിയില്ല. ആദ്യം നിസാരവകുപ്പ് ചുമത്തിയ പൊലീസ്, പഴി കേട്ടതോടെയാണ് കേസ് പരിഷ്‌കരിക്കുന്നത്.

ഐ.ടി ആക്ട് ചുമത്തിയതിന് പിന്നാലെ അറസ്റ്റ് ചെയ്യാൻ വിജയ് താമസിച്ചിരുന്ന ലോഡ്ജിലെത്തിയെങ്കിലും അവിടെയുണ്ടായിരുന്നില്ല. ഇതിനൊപ്പം ക്ലിനിക്കൽ സൈക്കോളജിയിൽ ഡോക്ടറേറ്റ് ഉണ്ടെന്ന പ്രതിയുടെ അവകാശവാദവും കുരുക്കായേക്കും.

എന്നാൽ ഇങ്ങിനെ ഒരു യൂണിവേഴ്‌സിറ്റിയില്ലെന്നും പണം കൊടുത്ത് ഡോക്ടറേറ്റ് വാങ്ങിയതാവാമെന്നുമാണ് ആക്ഷേപം. ഇന്ത്യൻ അസോസിയേഷന് ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നൽകിയ തെളിവുകൾ തമ്പാനൂർ പൊലീസ് പരിശോധിച്ചു തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP