Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാർഷിക ബില്ലുകൾ ഭരണഘടനാ വിരുദ്ധം; ടിഎൻ പ്രതാപൻ സുപ്രീം കോടതിയിൽ

കാർഷിക ബില്ലുകൾ ഭരണഘടനാ വിരുദ്ധം; ടിഎൻ പ്രതാപൻ സുപ്രീം കോടതിയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിവാദമായ കാർഷിക ബില്ലുകൾക്കെതിരെ കോൺഗ്രസ് എംപി ടിഎൻ പ്രതാപൻ സുപ്രീം കോടതിയെ സമീപിച്ചു. കർഷകരുടെ മൗലിക അവകാശങ്ങൾ ഹനിക്കുന്ന ബില്ലുകളെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് പ്രതാപൻ ഹർജി നൽകി.

കാർഷിക ബില്ലുകൾ കർഷകർക്കുള്ള മരണശിക്ഷയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. കർഷകരുടെ ശബ്ദം പാർലമന്റിന് അകത്തും പുറത്തും ഹനിക്കപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് ജനാധിപത്യം മരിച്ചു എന്നതിനു തെളിവാണ് ഇതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

പാർലമന്റ് പാസാക്കിയ കർഷക ബില്ലുകൾക്ക് ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകിയിരുന്നു. ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആൻഡ് കൊമേഴ്സ് (പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ), ഫാർമേഴ്സ് അഗ്രീമെന്റ് ഓൺ പ്രൈസ് അഷുറൻസ് ആൻഡ് ഫാം സർവീസ് ആക്ട്, എസ്സൻഷൻ കമ്മോദിറ്റീസ് ആക്ട് എന്നിവയ്ക്കാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP