Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രവാസിയുടെ 'കർണികാരം' - കെ എസ് ചിത്രയുടെ പാട്ട് കേരളത്തിനു സമർപ്പിച്ചു

പ്രവാസിയുടെ 'കർണികാരം' - കെ എസ് ചിത്രയുടെ പാട്ട് കേരളത്തിനു സമർപ്പിച്ചു

സ്വന്തം ലേഖകൻ

മസ്‌കറ്റിലെ പ്രവാസി മലയാളിയായ രാമചന്ദ്രൻ നായർ രചനയും, സംവിധാനവും നിർവഹിച്ച 'കർണികാരം' എന്ന വിഡിയോ ആൽബം സെപ്റ്റംബർ 14ന് റിലീസ് ചെയ്തു.

മലയാളത്തിന്റെ പ്രിയ ഗായിക കെ. എസ് .ചിത്രയുടെ യുട്യൂബ് ചാനലുകളായ 'കെ.എസ്. ചിത്ര, ഓഡിയോട്രാക്സ് എന്നീ ചാനലുകൾ വഴിയാണ് ആൽബം റിലീസ് ചെയ്തത്..

കെ.എസ് .ചിത്ര തന്നെയാണ് ഇതിലെ ഗാനം ആലപിച്ചിരിക്കുന്നത് .

'കർണികാര'ത്തിൽ പിറന്ന നാടിന്റെ നന്മയും, സൗന്ദര്യവും ആണ് വിഷയം. കേരളത്തെപ്പറ്റി നിരവധി പാട്ടുകളുണ്ടായിട്ടുണ്ടെങ്കിലും എത്രയൊക്കെ പറഞ്ഞാലും കേട്ടാലും മതിവരാത്തതാണ് സ്വന്തം നാടിന്റെ സവിശേഷതകൾ. ലോകത്തു എവിടെ ചെന്നാലും മലയാളികൾ ആ പ്രകൃതിരമണീയതയും പാരമ്പര്യവും സമൃദ്ധിയും എന്നും ഓർക്കും, ഇഷ്ടപ്പെടും.

ഒരു പ്രവാസിയുടെ മനസ്സിലും ആത്മാവിലും സ്വന്തം നാടിന്റെ ഓർമകൾ എത്രത്തോളം ഉണ്ടെന്നത് ഈ വരികളിൽ നമുക്ക് കാണാം. അതുകൊണ്ടു തന്നെ ഈ ഗാനം നമ്മുടെ സ്വന്തം മലയാള നാടിനെപ്പറ്റിയാണ്, കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട്.

പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകൻ ദീപാങ്കുരൻ ആണ് സംഗീത സംവിധാനം നിർവഹിച്ചത്.

ഗീതു അജയ് നൃത്ത സംവിധാനം ചെയ്ത 'കർണികാര'ത്തിൽ ഗീതുവിനോടൊപ്പം ദിൽശ്രീ എസ്. അജിത്, അനിക മനോജ്, നാദശ്രീ രഘുനാഥ്, ആതിര രാമചന്ദ്രൻ എന്നിവരാണ് മറ്റു നർത്തകിമാർ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP