Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐപിഎസ് ഓഫീസറാക്കാം എന്ന് പറഞ്ഞ് യുവാവിൽ നിന്നും വാങ്ങിയത് 3.5 കോടി രൂപ; കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വ്യാജ നിയമന ഉത്തരവും കൈമാറി; ഒടുവിൽ നടിയും ഭർത്താവും അറസ്റ്റിലായത് യുവാവ് പരാതി നൽകിയതോടെ

ഐപിഎസ് ഓഫീസറാക്കാം എന്ന് പറഞ്ഞ് യുവാവിൽ നിന്നും വാങ്ങിയത് 3.5 കോടി രൂപ; കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വ്യാജ നിയമന ഉത്തരവും കൈമാറി; ഒടുവിൽ നടിയും ഭർത്താവും അറസ്റ്റിലായത് യുവാവ് പരാതി നൽകിയതോടെ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ജോലി തട്ടിപ്പ് കേസിൽ ടെലിവിഷൻ നടിയും ഭർത്താവും അറസ്റ്റിൽ. ടെലിവിഷൻ താരം 28 വയസുള്ള സ്പാന റാൽഹാൻ, ഭർത്താവ് പുനീത് കെ റാൽഹാൻ എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലെ ഓഷിവാരയിൽ ദമ്പതികളുടെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം മുംബൈ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 3.5 കോടി രൂപ കബളിപ്പിച്ചു എന്ന യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.പഞ്ചാബിലെ ജലന്ധറിലാണ് സംഭവം.

ഐപിഎസ് ഓഫീസറായി നിയമനം തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം നൽകിയാണ് നടിയും ഭർത്താവും ചേർന്ന് 3.5 കോടി രൂപ തട്ടിയെടുത്തത്. ജലന്ധർ പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ നിയമനം നൽകാമെന്നും ഇരുവരും യുവാവിന് വാ​ഗ്ദാനം നൽകിയിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അടക്കം വ്യാജ നിയമന ഉത്തരവുകൾ യുവാവിന് കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഐപിഎസ് ഉദ്യോഗസ്ഥനായി നിയമനം തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് കോടികൾ തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. പഞ്ചാബ് പൊലീസിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുംബൈയിലെ ഓഷിവാരയിൽ ദമ്പതികളുടെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം മുംബൈ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഏതാനും ടെലിവിഷൻ പരിപാടികളിൽ സ്പാന റാൽഹാൻ പങ്കെടുത്തിട്ടുണ്ട്. ദമ്പതികൾക്കെതിരെ വഞ്ചന, വിശ്വാസ ലംഘനം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. ദമ്പതികൾക്കെതിരെ ജലന്ധർ മജിസ്‌ട്രേറ്റ് ജാമ്യമില്ലാ കുറ്റം ചുമത്തി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പ്രതികളെ പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്ന് കോടികൾ നഷ്ടപ്പെട്ട യുവാവ് ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയുടെ രൂക്ഷ വിമർശനത്തെ തുടർന്ന് പ്രത്യേക അന്വേഷണത്ത സംഘത്തിന് രൂപം നൽകിയാണ് പഞ്ചാബ് പൊലീസ് അന്വേഷിച്ചത്. തുടർന്നാണ് പ്രതികൾ മുംബൈയിൽ താമസിക്കുന്നതായുള്ള വിവരം ലഭിച്ചത്.

“ജലന്ധർ പൊലീസിന്റെ അഭ്യർത്ഥനപ്രകാരം ഞങ്ങൾ പ്രതി ദമ്പതികളെ കണ്ടെത്തി ജലന്ധർ പൊലീസിന് കൈമാറി, അവരെ ട്രാൻസിറ്റ് റിമാൻഡിൽ കൊണ്ടുപോയി,” യൂണിറ്റ് 10 ലെ ഇൻസ്പെക്ടർ വിനയ് ഗോർപുഡെ പറഞ്ഞു. ദമ്പതികളെ അറസ്റ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടതോടെ, ജലന്ധർ ഹൈക്കോടതി ഇരുവർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ദമ്പതികൾക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ ലംഘനം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ജലന്ധർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥനായി നിയമിക്കുമെന്ന് വാഗ്ദാനം നൽകി 3.5 കോടി രൂപയാണ് പരാതിക്കാരനെ കബളിപ്പിച്ചത്. പ്രതിരോധ മന്ത്രാലയത്തിന്റെയും ഹൈദരാബാദിലെ നാഷണൽ പൊലീസ് അക്കാദമിയുടെയും വ്യാജ നിയമന കത്തുകളും അവർ നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP