Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗാന്ധിജയന്തി ദിനത്തിൽ ഇന്ത്യൻ ഭരണഘടനയിലെ അടിസ്ഥാന കടമകളുടെ സാമൂഹിക പ്രാധാന്യം എന്ന വിഷയത്തിൽ വെബിനാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസസ് സൊസൈറ്റിയും തിരുവനന്തപുറം യൂണിവേഴ്‌സിറ്റി കോളേജും സംയുക്തമായി ലോ ആൻഡ് ജസ്റ്റിസ് റിസർച്ച് ഫൗണ്ടേഷന്റെ സഹകരണത്തോടെ ഗാന്ധിജയന്തി ദിനത്തിൽ വെബിനാർ സംഘടിപ്പിക്കും. രണ്ടു സെഷനുകളിലായി അടിസ്ഥാന കടമകളെ സംബന്ധിച്ച് വിഷയാവതരണം നടക്കും. രാവിലെ 11 - ന് ആരംഭിക്കുന്ന ആദ്യ സെഷൻ കേരള ലീഗൽ സർവ്വീസസ് അഥോറിറ്റി മെമ്പർ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ കെ.ടി.നിസാർ അഹമ്മദ് ഉദ്ഘാടനം ചെയ്യും. യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പൽ ഉൃ . ഉണ്ണികൃഷ്ണൻ അധ്യക്ഷനായിരിക്കും. മുൻ ദേശീയ ജുഡീഷ്യൽ അക്കാദമി ഡയറക്ടറും എൻ.എൽ.എസ്‌ഐ.യു. ബെംഗളൂരു മുൻ വൈസ് ചാൻസലറുമായ പ്രൊഫ. മോഹൻ ഗോപാൽ' ഇന്ത്യൻ ഭരണഘടനയിലെ അടിസ്ഥാന കടമകളുടെ സാമൂഹിക പ്രാധാന്യം'എന്ന വിഷയം അവതരിപ്പിക്കും. തിരുവനന്തപുരം ജില്ലാ ലീഗൽ സർവ്വീസസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എ.ജുബിയ, കേരള ലീഗൽ സർവ്വീസ് അഥോറിറ്റി മെമ്പർ പ്രൊഫ.സുഹൃത് കുമാർ, യൂണിവേഴ്‌സിറ്റി കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ.ആർ.മനോജ് എന്നിവർ സംസാരിക്കും. തുടർന്ന് അടിസ്ഥാന കടമകളെ കുറിച്ചുള്ള അക്കാദമിക സെഷൻ നടക്കും. അടിസ്ഥാന കടമകൾ എത്രത്തോളം അടിസ്ഥാനമാണ് എന്ന വിഷയം എൻ.യു.എ.എൽ.എസ് മുൻ വൈസ് ചാൻസലറും മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവുമായ പ്രൊഫ. എൻ.കെ.ജയകുമാർ അവതരിപ്പിക്കും.എൽ.ജെ.ആർ.എഫ്. വൈസ് പ്രസിഡന്റും റിസോഴ്‌സ് പേഴ്‌സണുമായ ആർ.എസ്.വിശ്രുത് , എൽ.ജെ.ആർ.എഫ്. ജോയിന്റ് സെക്രട്ടറി സന്ദീപ് ചന്ദ്രശേഖരൻ എന്നിവർ സംസാരിക്കും. വെബിനാറിൽ പങ്കെടുക്കുന്നവർക്കെല്ലാം ഇ.സർട്ടിഫിക്കറ്റ് നൽകുമെന്നും എൽ.ജെ.ആർ.എഫ്. സംസ്ഥാന പ്രസിഡന്റ് അഡ്വ. തേജസ് പുരുഷോത്തമൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP