Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദി: നാടുകടത്തൽ കേന്ദ്രങ്ങളിൽ നിന്ന് ആയിരത്തിലേറെ ഇന്ത്യക്കാരെ മോചിപ്പിച്ച് നാട്ടിലെത്തിച്ചു; ശനിയാഴ്ച ജിദ്ദയിൽ നിന്ന് ഡൽഹിയിലെത്തിയത് മലയാളി ഉൾപ്പെടെ 351 പേർ; ജിദ്ദയിൽ അവശേഷിക്കുന്നവരുടെ നാടണയൽ വൈകാതെ സാധ്യമാക്കാൻ ശ്രമമെന്ന് കോൺസൽ ഹംന മറിയം

സൗദി: നാടുകടത്തൽ കേന്ദ്രങ്ങളിൽ നിന്ന് ആയിരത്തിലേറെ ഇന്ത്യക്കാരെ മോചിപ്പിച്ച് നാട്ടിലെത്തിച്ചു; ശനിയാഴ്ച ജിദ്ദയിൽ നിന്ന് ഡൽഹിയിലെത്തിയത് മലയാളി ഉൾപ്പെടെ 351 പേർ; ജിദ്ദയിൽ അവശേഷിക്കുന്നവരുടെ നാടണയൽ വൈകാതെ സാധ്യമാക്കാൻ ശ്രമമെന്ന് കോൺസൽ ഹംന മറിയം

അക്‌ബർ പൊന്നാനി

ജിദ്ദ: സൗദി അറേബ്യയിലെ നാടുകടത്തൽ (ഡീപോർട്ടേഷൻ സെന്റർ) കേന്ദ്രങ്ങളിൽ വിവിധ കാരണങ്ങളാൽ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലേയ്ക്ക് എത്തിക്കാൻ റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും നടത്തുന്ന തീവ്രശ്രമങ്ങളുടെ ഫലമായി 351 പേർ കൂടി ശനിയാഴ്ച വൈകീട്ട് സ്വന്തം രാജ്യമണഞ്ഞു. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഒരു പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ ആയിരത്തിലേറെ ഇന്ത്യക്കാരാണ് സൗദിയിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ നിന്ന് മോചിതരായി ഇതിനകം സ്വന്തം രാജ്യത്ത് എത്തികഴിഞ്ഞത്. 

ജിദ്ദയിൽ നിന്ന് പ്രാദേശിക സമയം രാവിലെ ഒമ്പതരയ്ക്ക് ഡൽഹിയിലേക്ക് പുറപ്പെട്ട പ്രത്യേക വിമാനം വൈകീട്ട് നാലരയോടെ ഡൽഹിയിൽ എത്തി. ശനിയാഴ്ച നാടഞ്ഞവരിൽ ഒരാളാണ് മലയാളി. ഇതിനു മുമ്പ് രണ്ടു ബാച്ചുകളിലായി എഴുനൂറ്റി അമ്പതോളം ഇന്ത്യക്കാർ നാട്ടിലെത്തിയിരുന്നു. മെയ് മാസത്തിൽ റിയാദിൽ ഹൈദരാബാദിലേയ്ക്കും ഈ മാസം ഇരുപത്തിമൂന്നിനു റിയാദിൽ നിന്ന് ചെന്നൈയിലേയ്ക്കും നാടുകടത്ത് കേന്ദ്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരുടെ സംഘങ്ങൾ മടങ്ങിയിരുന്നു.

ജിദ്ദയുടെ അധികാര പരിധിയിലുള്ള നാട് കടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന മുഴുവൻ ഇന്ത്യക്കാരെയും എത്രയും വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതരെന്നും ഇതിനായുള്ള അടുത്ത വിമാനം വൈകാതെ ഏർപ്പെടുത്തുമെന്നും കോണ്‌സുലേറ്റിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ - കൊമേഴ്സ്യൽ വിഭാഗം കോൺസൽ ഹംന മറിയം പറഞ്ഞു.

സൗദിയിലെയും ഇന്ത്യയിലെയും ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ നാട് കടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന മുഴുവൻ ഇന്ത്യക്കാരെയും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് സൗദിയിലെ ഇന്ത്യൻ അധികൃതർ. ഇക്കാര്യത്തിൽ സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകൾ, സൗദി എയർലൈൻസ്, ജനറൽ അഥോറിറ്റി ഫോർ സിവിൽ ഏവിയേഷൻ, സിവിൽ ഏവിയേഷൻ മന്ത്രാലയം, ഡൽഹി ഗവർമെന്റ്, ഇന്ത്യയിലെ സൈനിക കാര്യ വകുപ്പ് എന്നിവയിൽ നിന്ന് മികച്ച സഹകരണത്തിനും പിന്തുണയ്ക്കും കോൺസുലേറ്റ് പ്രസ്താവന കൃതജ്ഞത രേഖപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP