Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സി.എഫ് തോമസിന്റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ അനുശോചിച്ചു

സ്വന്തം ലേഖകൻ

മനാമ: കേരള കോൺഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎ‍ൽഎയുമായിരുന്ന സി.എഫ് തോമസിന്റെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. കേരള രാഷ്ട്രീയത്തിൽ സംശുദ്ധ വ്യക്തിത്വത്തിനുടമയായിരുന്ന സി.എഫ് തോമസ് എല്ലാ കാലത്തും ധാർമികമൂല്യം കാത്തുസൂക്ഷിച്ചിരുന്നു. രാഷ്ട്രീയത്തിനുപ്പുറം വ്യക്തി ബദ്ധങ്ങൾക്കേറെ വിലകൊടുത്ത അദ്ദേഹം മുസ്ലിം ലീഗ് നേതാക്കളുമായി അടുത്തബന്ധമാണ് സൂക്ഷിച്ചിരുന്നത്.

സാധാരണക്കാർക്കിടയിൽനിന്ന് പ്രവർത്തനങ്ങളിലൂടെ ഉയർന്നുവന്ന സി.എഫ് തോമസ് നാടിനും സമൂഹത്തിനും വേണ്ടി രോഗാവസ്ഥയിൽ പോലും പ്രവർത്തനസജ്ജമായി മുന്നിലുണ്ടായിരുന്നു. ജനപ്രിയ സാമാജികനായ സി.എഫ് തോമസിന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചനക്കുറിപ്പിൽ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP