Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലൈഫ് മിഷൻ ഫയലുകൾ തിടുക്കത്തിൽ വിജിലൻസ് സ്വന്തമാക്കി; വിജിലൻസിന്റെ ഈ നീക്കം സംശയാസ്പദം; അഴിമതിയിൽ പങ്കില്ലെങ്കിൽ സർക്കാർ എന്തിന് സിബിഐയെ എതിർക്കുന്നുവെന്ന് രമേശ് ചെന്നിത്തല; കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ യുഡിഎഫ് പ്രത്യക്ഷസമരങ്ങൾ നിർത്തുന്നതായി പ്രതിപക്ഷ നേതാവ്

ലൈഫ് മിഷൻ ഫയലുകൾ തിടുക്കത്തിൽ വിജിലൻസ് സ്വന്തമാക്കി; വിജിലൻസിന്റെ ഈ നീക്കം സംശയാസ്പദം; അഴിമതിയിൽ പങ്കില്ലെങ്കിൽ സർക്കാർ എന്തിന് സിബിഐയെ എതിർക്കുന്നുവെന്ന് രമേശ് ചെന്നിത്തല; കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ യുഡിഎഫ് പ്രത്യക്ഷസമരങ്ങൾ നിർത്തുന്നതായി പ്രതിപക്ഷ നേതാവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ യുഡിഎഫ് പ്രത്യക്ഷസമരങ്ങൾ നിർത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് യുവജന സംഘടനങ്ങൾ നടത്തിയ സമരങ്ങൾ വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സമരത്തിൽ പങ്കെടുത്തവർക്ക് കോവിഡ് പോസിറ്റീവായതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു.

ലൈഫ് മിഷൻ ഫയലുകൾ തിടുക്കത്തിൽ വിജിലൻസ് സ്വന്തമാക്കുകയായിരുന്നു. വിജിലൻസിന്റെ ഈ നീക്കം സംശയാസ്പദമെന്നും രമേശ് ചെന്നിത്തല. അദ്ദേഹം. അഴിമതിയിൽ പങ്കില്ലെങ്കിൽ സർക്കാർ എന്തിന് സിബിഐയെ എതിർക്കുന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

കേന്ദ്ര ഏജൻസികൾക്കെതിരായി സിപിഎം സെക്രട്ടറിയുടെ ആരോപണം ഉയർന്നുവന്നത് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് മകനെ ചോദ്യം ചെയ്തപ്പോഴല്ലേയെന്നും ചെന്നിത്തല ചോദിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP