Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൊറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവിന്മേലുള്ള കൂട്ടുപലിശ ഒഴിവാക്കിയേക്കും; തീരുമാനം രണ്ടുദിവസത്തിനകം; കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു

മൊറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവിന്മേലുള്ള കൂട്ടുപലിശ ഒഴിവാക്കിയേക്കും; തീരുമാനം രണ്ടുദിവസത്തിനകം; കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മൊറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവിന്മേലുള്ള കൂട്ടുപലിശ ഒഴിവാക്കുന്ന കാര്യത്തിൽ രണ്ടോ മൂന്നോ ദിവസത്തിനകം തീരുമാനമുണ്ടാകും. ഇക്കാര്യം കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. കൂട്ടുപലിശ ഒഴിവാക്കുന്ന കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ കേന്ദ്രസർക്കാർ തീരുമാനം എടുക്കുന്നത് സംബന്ധിച്ച് അന്തിമ ഘട്ടത്തിലാണെന്നും കോടതിയെ അറിയിച്ചു.

മൊറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവിന്മൽ കൂട്ടുപലിശ ഈടാക്കിയ ബാങ്കുകളുടെ നടപടിക്കെതിരെ വിവിധ വ്യവസായശാലകളും വ്യാപാരി അസോസിയേഷനുകളും സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്ന സുപ്രീംകോടതി. ഒക്ടോബർ അഞ്ചിന് വിഷയത്തിൽ അന്തിമ വിധി ഉണ്ടാകുമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായുള്ള ബെഞ്ച് കേന്ദ്രസർക്കാരിനെ അറിയിച്ചു.

കൂട്ടുപലിശ സംബന്ധിച്ച് എന്തു നയതീരുമാനമായാലും തിങ്കളാഴ്ചക്കകം അറിയിക്കണം. ഇത് ഹർജിക്കാരെ വ്യാഴാഴ്ചക്കകം അറിയിക്കുകയും വേണം. വിഷയം നീട്ടിക്കൊണ്ടുപോകാൻ ഉദ്ദേശിക്കുന്നില്ല. തിങ്കളാഴ്ച തന്നെ ഇതിൽ വിധി ഉണ്ടാകുമെന്നും ജസ്റ്റിസ് ആർ സുഭാഷ് റെഡ്ഡിയും എം ആർ ഷായും ഉൾപ്പെടുന്ന ബെഞ്ച് വ്യക്തമാക്കി. രണ്ടോ മൂന്നോ ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

മൊറട്ടോറിയം കാലത്തിന് ശേഷം തിരിച്ചടവ് മുടങ്ങിയ വായ്പകളെ നിഷ്‌ക്രിയാസ്തിയായി പ്രഖ്യാപിക്കാൻ പാടില്ലെന്ന് സെപ്റ്റംബർ 10ന് ഇടക്കാല ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. മൊറട്ടോറിയം കാലത്തെ വായ്പ ഗഡുകൾക്ക് മേൽ കൂട്ടുപലിശ ഈടാക്കുന്ന കാര്യം പഠിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിച്ചതായും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP