Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സീറ്റുകൾ ഒന്നിടവിട്ട്, സിനിമാ തിയേറ്ററുകൾ തുറക്കാൻ സാധ്യതയേറി; അൺലോക്ക് -5 മാർഗനിർദ്ദേശം ഒക്ടോബർ ഒന്നു മുതൽ; ടൂറിസം മേഖലയിലും കൂടുതൽ ഇളവുകൾ അനുവദിച്ചേക്കും; ഭാഗികമായി സ്‌കൂളുകൾ തുറക്കാനും അനുവദിച്ചേക്കും

സീറ്റുകൾ ഒന്നിടവിട്ട്, സിനിമാ തിയേറ്ററുകൾ തുറക്കാൻ സാധ്യതയേറി; അൺലോക്ക് -5 മാർഗനിർദ്ദേശം ഒക്ടോബർ ഒന്നു മുതൽ; ടൂറിസം മേഖലയിലും കൂടുതൽ ഇളവുകൾ അനുവദിച്ചേക്കും; ഭാഗികമായി സ്‌കൂളുകൾ തുറക്കാനും അനുവദിച്ചേക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒക്ടോബർ ഒന്നിന് രാജ്യത്ത് നിലവിൽ വരുന്ന അൺലോക്ക്- 5 മാർഗനിർദേശത്തിൽ കൂടുതൽ ഇളവുകൾക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. സിനിമാ തീയറ്ററുകൾ അടക്കം തുറന്നേക്കുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. സിനിമാ തിയേറ്ററുകൾ, ടൂറിസം മേഖല എന്നിവിടങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. അതേസമയം സെപ്റ്റംബർ 21 മുതൽ സ്‌കൂളുകൾ ഭാഗികമായി തുറക്കാൻ അനുവദിച്ച തീരുമാനം തുടരാനാണ് സാധ്യത.

കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ നിന്ന് ഘട്ടം ഘട്ടമായി പുറത്തേയ്ക്ക് വരികയാണ് രാജ്യം. സമ്പദ്വ്യവസ്ഥ പൂർവ്വസ്ഥിതിയിലാകാൻ ലക്ഷ്യമിട്ട് അൺലോക്ക്- 4 മാർഗനിർദേശത്തിൽ നിരവധി ഇളവുകളാണ് പ്രഖ്യാപിച്ചത്. പൊതു പരിപാടികളിൽ 100 പേർക്ക് വരെ പങ്കെടുക്കാം എന്നത് ഉൾപ്പെടെയുള്ള ഇളവുകളാണ് ഇതിൽ പ്രധാനം. സ്‌കൂളുകൾ ഭാഗികമായി തുറക്കാനും അനുവദിച്ചു. 9 മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്‌കൂളുകളിൽ പോകാനാണ് ഉപാധികളോടെ അനുമതി നൽകിയത്. എന്നാൽ ആറുമാസമായി അടഞ്ഞു കിടക്കുന്ന സിനിമാ തിയേറ്ററുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല.

നിയന്ത്രണങ്ങളോടെ തിയേറ്ററുകൾ തുറക്കാൻ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 21 മുതൽ ഓപ്പൺ എയർ തിയേറ്ററുകൾ തുറക്കാൻ അനുവദിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നോടെ സിനിമാ തിയേറ്ററുകളും നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ ഉടൻ തന്നെ പുറത്തുവരും. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒന്നിടവിട്ടുള്ള സീറ്റുകളിൽ ആളുകളെ ഇരുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ആലോചിച്ച് വരുന്നത്. പശ്ചിമ ബംഗാളിൽ ഒക്ടോബർ ഒന്നുമുതൽ സിനിമ ഹാളുകൾ പ്രവർത്തിച്ചു തുടങ്ങുമെന്ന് മമത സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗൺ ഏറ്റവുമധികം ബാധിച്ചത് ടൂറിസം മേഖലയിലാണ്. താജ്മഹൽ ഉൾപ്പെടെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ അനുവദിച്ചിട്ടുണ്ട്. അൺലോക്ക്- 5 മാർഗനിർദേശത്തിൽ മേഖലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അതേസമയം സെപ്റ്റംബർ 21 മുതൽ സ്‌കൂളുകൾ ഭാഗികമായി തുറക്കാൻ അനുവദിച്ച തീരുമാനം തുടരാനാണ് സാധ്യത. 9 മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്‌കൂളുകളിൽ പോകുന്നതിന് ഉപാധികളോടെ നൽകിയ അനുമതി തുടരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ മാളുകൾ, ഹോട്ടലുകൾ, ജിമ്മുകൾ തുടങ്ങിയവ തുറന്ന് പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട്. സമ്പദ്വ്യവസ്ഥയെ പൂർവ്വസ്ഥിതിയിൽ ആക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ സ്വീകരിച്ചത്. ഇത് അൺലോക്ക്- 5 മാർഗനിർദേശത്തിലും തുടരാനാണ് സാധ്യത. കഴിഞ്ഞ ദിവസം രോഗവ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP