Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിൽ ചീങ്കണ്ണി; ഒരിക്കൽ പ്രദേശവാസിയുടെ കാറിന് മുൻപിൽ; ജാഗ്രതാ നിർദേശവുമായി അധികൃതർ

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിൽ ചീങ്കണ്ണി; ഒരിക്കൽ പ്രദേശവാസിയുടെ കാറിന് മുൻപിൽ; ജാഗ്രതാ നിർദേശവുമായി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു മുകളിലായി ചാലക്കുടിപുഴയിൽ ചീങ്കണ്ണിയെ കണ്ടത് നാട്ടുകാരെ ആശങ്കയിലാക്കുന്നു. ശുദ്ധജലത്തിൽ കാണപ്പെടുന്ന മഗ്ഗർ ക്രോക്കഡൈൽ ഇനത്തിൽപ്പെട്ട ചീങ്കണ്ണിയെയാണ് വെള്ളച്ചാട്ടത്തിന്റെ മുകളിലായി കണ്ടെത്തിയത്.

വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗങ്ങളിൽ ഇവയെ അടുത്തിടെ കണ്ടെത്തിയിരുന്നു. 1 മാസം മുൻപു തുമ്പൂർമൂഴി വിനോദകേന്ദ്രത്തിനു സമീപം ആനമല പാതയിൽ ചീങ്കണ്ണിയെ കണ്ടിരുന്നു. രാത്രിയിൽ പ്രദേശവാസിയായ യുവാവിന്റെ കാറിനു മുൻപിലായി കണ്ട ചീങ്കണ്ണി നാട്ടുകാരെ ഭയപ്പാടിലാക്കിയിരുന്നു.

പുഴയിൽ ചീങ്കണ്ണിയെ കണ്ടിട്ടുണ്ടെങ്കിലും പ്രളയത്തിനു മുൻപു വരെ വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തു കണ്ടിരുന്നില്ലെന്നാണ് ആദിവാസി വിഭാഗക്കാരായ മീൻപിടുത്തക്കാർ പറയുന്നത്. പറമ്പിക്കുളം മേഖലയിൽ വ്യാപകമായി കാണപ്പെടുന്ന ഇവ ശക്തമായ മലവെള്ളപ്പാച്ചിലിൽപ്പെട്ടു വെള്ളച്ചാട്ടത്തിന്റെ മുകളിൽ എത്തിയതാകാമെന്നാണ് വനം വകുപ്പ് നിഗമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP