Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിവിൽ സർവീസിന്റെ ഭാഗമായിട്ടും അവധിയെടുക്കാതെ ഫയർമാൻ ജോലി ചെയ്തു; ഫയർമാനെന്ന നിലയിൽ അവസാന ദിവസം ജോലി ചെയ്ത്തത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അണുനശീകരണ പ്രവർത്തനങ്ങളിൽ; ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച്, ഫയർമാനായി ജോലി ചെയ്ത ആശിഷ് ദാസ് ഐഎഎസ് പരിശീലനത്തിനായി മുസ്സൂറിയിലേക്ക് തിരിക്കും

സിവിൽ സർവീസിന്റെ ഭാഗമായിട്ടും അവധിയെടുക്കാതെ ഫയർമാൻ ജോലി ചെയ്തു; ഫയർമാനെന്ന നിലയിൽ അവസാന ദിവസം ജോലി ചെയ്ത്തത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അണുനശീകരണ പ്രവർത്തനങ്ങളിൽ; ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച്, ഫയർമാനായി ജോലി ചെയ്ത ആശിഷ് ദാസ് ഐഎഎസ് പരിശീലനത്തിനായി മുസ്സൂറിയിലേക്ക് തിരിക്കും

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: ജീവിതത്തിൽ കഷ്ടപ്പാടുകളോട് പടവെട്ടിയാണ് ആശിഷ് ദാസ് എന്ന യുവാവ് സിവിൽ സർവീസ് നേടിയെടുത്തത്. സിവിൽ സർവീസ് പരീക്ഷയിൽ 291ാം റാങ്ക് നേടി ഐഎഎസിനു സിലക്ഷൻ ലഭിച്ച ആശിഷ് ഫയർമാൻ ജോലിയിലെ അവസാനദിവസത്തെ ചുമതലയും ഭംഗിയായി നിർവഹിച്ചാണു വീട്ടിലേക്കു മടങ്ങിയത്. ഇനി അദ്ദേഹം ഫയർമാനായിരുന്ന ഐഎഎസുകാരൻ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അണുനശീകരണ പ്രവർത്തനങ്ങളാണ് ഇന്നലെ നടത്തിയത്. ഒക്ടോബർ അഞ്ചിനാണു പത്തനാപുരം അഗ്‌നിരക്ഷാ നിലയത്തിൽനിന്നുള്ള യാത്രയയപ്പ്.

രാവിലെ അഗ്‌നിരക്ഷാ കേന്ദ്രത്തിന്റെ ജീപ്പിൽ 2 സഹപ്രവർത്തകരോടൊപ്പമാണ് ആശിഷ് എത്തിയത്. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിൽ ചിലർ തിരിച്ചറിഞ്ഞു കുശലം ചോദിക്കുമ്പോഴും വിനയത്തോടെ മറുപടി. സിവിൽ സർവീസിന്റെ ഭാഗമായിട്ടും ഫയർമാന്റെ ചുമതലകളിൽനിന്നു മാറിനിൽക്കുകയോ വൈമനസ്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നു സഹപ്രവർത്തകർ പറഞ്ഞു. ഒക്ടോബർ 9നാണു പരിശീലനത്തിനായി ആശിഷ് മസൂറിയിലേക്കു പോകുക.

സിവിൽ സർവീസ് പരീക്ഷ പലർക്കും ബാലികേറാമലയായപ്പോഴാണ് സിവിൽ സർവീസ് ആർക്കും നേടാനാവുമെന്ന് തെളിയിച്ചു കൊണ്ട് ആശിഷ് രംഗത്തെത്തിയത്. ഇത്തവണ റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിരുന്നതായാണ് ആശിഷ് ദാസ് പറഞ്ഞിരിക്കുന്നത്. സിവിൽ സർവീസിന് വേണ്ടി ആറ് വർഷത്തോളമായി പരിശീലിക്കുകയായിരുന്നു. അഞ്ച് പ്രാവശ്യം പരീക്ഷയെഴുതിയിരുന്നു. ഇത് അഞ്ചാമത്തെ പരിശ്രമമാണ്. ആദ്യത്തെ മൂന്ന് തവണ പ്രിലിമിനറി പരീക്ഷയിൽ പുറത്തായി. നാലാമത്തെ തവണ ഇന്റർവ്യൂ വരെ എത്തിയിരുന്നു. ഇന്റർവ്യൂ വരെ എത്തിയ ശേഷം പുറത്തായപ്പോൾ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. വളരെയധികം വിഷമിച്ച അവസരമായിരുന്നു അത്.

വളരെ രഹസ്യമായിട്ടായിരുന്നു ആശിഷ് പരീക്ഷയ്ക്ക് വേണ്ടി ഒരുങ്ങിയത്. കൂടെ ജോലി ചെയ്യുന്നവരിൽ പലരും കഴിഞ്ഞ തവണ മെയിൻ എക്‌സാം പാസായപ്പോഴാണ് അറിഞ്ഞിരുന്നത്. പ്ലസ്ടുവിന് ശേഷം ഹോട്ടൽ മാനേജ്‌മെന്റാണ് പഠിച്ചത്. അതിന് ശേഷം മൂന്ന് വർഷം കുറച്ച് ജോലികൾ ചെയ്തിരുന്നു. പിന്നീടാണ് സർക്കാർ ജോലിയിലേക്ക് എത്തുന്നത്. ചെറുപ്പത്തിൽ തന്നെ സിവിൽ സർവീസ് മോഹം ഉണ്ടായിരുന്നില്ല. ഫയർഫോഴ്‌സിലെ ട്രെയിനിങ്ങ് കാലഘട്ടത്തിൽ ഒരു പരീക്ഷ എഴുതുകയും അതിൽ ഫസ്റ്റ് റാങ്ക് കിട്ടുകയും ചെയ്തിരുന്നു.

അതു തനിക്കു യോജിച്ച മേഖലയല്ലെന്ന തിരിച്ചറിവിനെത്തുടർന്നാണു മറ്റു ജോലികൾക്കു ശ്രമിക്കാൻ തീരുമാനിച്ചതെന്നാണ് ആശിഷ് പറയുന്നത്. സിവിൽ സർവീസ് എന്ന ചിന്ത ഉണ്ടാകുന്നത് അങ്ങനെയാണ്. സിവിൽ സർവീസ് അക്കാദമിയിലും മറ്റു അക്കാദമികളിലും പരിശീലനം നടത്തി. ആറു വർഷത്തെ പരിശ്രമത്തിനൊടുവിലാണു സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ച് അഭിമുഖത്തിനായി ആശിഷ് ചെല്ലുന്നത്. വ്യക്തിപരമായ വിനോദങ്ങൾ, ജോലി സംബന്ധമായ കാര്യങ്ങൾ എന്നിവയാണ് അഭിമുഖം നടത്തുന്ന ബോർഡ് കൂടുതലായി ചോദിച്ചറിഞ്ഞത്. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയുടെ പ്രത്യേകതകളെക്കുറിച്ചും ചോദ്യമുണ്ടായി. അഭിമുഖത്തിനു തയ്യാറെടുക്കുന്നതിനു കുറച്ചു ദിവസങ്ങളേ ലഭിച്ചുള്ളൂ. തിരുവനന്തപുരത്ത് ഐഎഎസ് അക്കാദമി നടത്തുന്ന ഷിനാസാണ് അഭിമുഖ പരീക്ഷയ്ക്ക് തന്നെ സജ്ജമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP