Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോഴും ലൈസെൻസിങ് ഡീലിംഗിലൂടെ കോടികൾ എത്തുമ്പോഴും കഴിഞ്ഞ 15 വർഷത്തിനിടയിൽ പത്തു വർഷവും ട്രംപ് ആദായനികുതി അടച്ചില്ല; രണ്ടു വർഷം അടച്ചത് വെറും 750 ഡോളർ വീതം; അമേരിക്കൻ പ്രസിഡണ്ട് നികുതി വെട്ടിക്കുന്ന കള്ളനെന്ന് തെളിയിച്ച് ന്യുയോർക്ക് ടൈംസ്; പി. സി ജോർജ്ജ് സ്‌റ്റൈലിൽ തിരിച്ച് തെറിവിളിച്ച് ട്രംപും; മാധ്യമങ്ങൾ എങ്ങനെയാകണം എന്നതിന് ഒരു കിടിലൻ അമേരിക്കൻ പാഠം

ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോഴും ലൈസെൻസിങ് ഡീലിംഗിലൂടെ കോടികൾ എത്തുമ്പോഴും കഴിഞ്ഞ 15 വർഷത്തിനിടയിൽ പത്തു വർഷവും ട്രംപ് ആദായനികുതി അടച്ചില്ല; രണ്ടു വർഷം അടച്ചത് വെറും 750 ഡോളർ വീതം; അമേരിക്കൻ പ്രസിഡണ്ട് നികുതി വെട്ടിക്കുന്ന കള്ളനെന്ന് തെളിയിച്ച് ന്യുയോർക്ക് ടൈംസ്; പി. സി ജോർജ്ജ് സ്‌റ്റൈലിൽ തിരിച്ച് തെറിവിളിച്ച് ട്രംപും; മാധ്യമങ്ങൾ എങ്ങനെയാകണം എന്നതിന് ഒരു കിടിലൻ അമേരിക്കൻ പാഠം

മറുനാടൻ മലയാളി ബ്യൂറോ

മാധ്യമ സിൻഡിക്കേറ്റുകളേക്കുറിച്ചും, വ്യാജവാർത്തി ചമയ്ക്കുന്നതിനെ കുറിച്ചുമൊക്കെ നേതാക്കൾ ആരോപണങ്ങൾ ഉയർത്തുന്നത് മലയാളികൾക്ക് സുപരിചിതമാണ്. ഇപ്പോഴിതാ അമേരിക്കയിലും അത് തുടങ്ങിയിരിക്കുന്നു. 2016 ലും പിന്നെ 2017 ലും ട്രംപ് വെറും 750 ഡോളർ മാത്രമാണ് വരുമാന നികുതി അടച്ചെതെന്ന ന്യു യോർക്ക് ടൈംസിന്റെ ആരോപണത്തിനെതിരെയാണ് ട്രംപ് പ്രതികരിച്ചത്. ഇത് വ്യാജ വാർത്തയാണെന്നും കാശുവാങ്ങി അവർ വാർത്തകൾ ചമയ്ക്കുകയാണ് എന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്.

കഴിഞ്ഞ 18 വർഷങ്ങളിൽ 11 വർഷവും ട്രംപ് നികുതി നൽകിയിട്ടില്ല എന്നാണ് പത്രത്തിൽ വന്ന റിപ്പോർട്ടിൽ പറയുന്നത്. അദ്ദേഹത്തിന്റെ ഗോൾഫ് കോഴ്സ് ഉൾപ്പടെയുള്ള ബിസിനസ്സുകളിൽ വൻ നഷ്ടം രേഖപ്പെടുത്തിക്കൊണ്ട് അദ്ദേഹം നികുതി പരമാവധി കുറച്ചു എന്നാണ് ആരോപണം. റിയാലിറ്റി ടെലിവിഷൻ പ്രോഗ്രാമിൽ നിന്നും ലൈസൻസിങ്, എൻഡോഴ്സ്മെന്റ് ഡീലുകളിൽ നിന്നും ആയി 2018-ൽ 427.4 മില്ല്യൺ ഡോളർ ലഭിച്ച സന്ദർഭത്തിലാണ് ഇത് സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ട്രംപ് ഇപ്പോൾ 300 മില്ല്യൺ ഡോളറിന്റെ കടം തിരിച്ചടക്കാൻ ബുദ്ധിമുട്ടുകയാണെന്നും പറയുന്നുണ്ട്.

ഈ റിപ്പോർട്ടിനെതിരെയാണ് ട്രംപ് രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ചത്. ശതകോടീശ്വരനെന്നും, റിയൽ എസ്റ്റേറ്റ് മൊഗൾ എന്നും സ്വയം വിശേഷിപ്പിച്ച് പ്രസിഡണ്ട് പദത്തിലേക്കുള്ള തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയം കൈവരിച്ച ട്രംപ് പറയുന്നത് അദ്ദേഹം നികുതികൾ എല്ലാം തന്നെ അടച്ചിട്ടുണ്ട് എന്നാണ്. എന്നാൽ അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. അതേസമയം, നികുതി പരമാവധി കുറയ്ക്കാൻ ബിസിനസ്സുകളിൽ നഷ്ടം കാണിച്ചു എന്നാണ് ന്യുയോർക്ക് ടൈംസ് പറയുന്നത്.

2018-ൽ ട്രംപ് രേഖപ്പെടുത്തിയിരിക്കുന്നത് 47.4 മില്ല്യൺ ഡോളറിന്റെ നഷ്ടമാണ്. അതേസമയം ആ വർഷം ഒരു ഫിനാൻഷ്യൽ ഡിസ്‌ക്ലോസർ പ്രകാരം അദ്ദേഹത്തിന്റെ വരുമാനം 434.9 മില്ല്യൺ ഡോളറാണ്. തന്റെ സാമ്പത്തിക രേഖകൾക്കായുള്ള അന്വേഷണത്തേ ലോകത്തിലെ ഏറ്റവും നീണ്ട വേട്ടയാടൽ എന്ന് നേരത്തെ ട്രംപ് വിശേഷിപ്പിച്ചിരുന്നു. തന്റെ ടാക്സ് റിട്ടേൺസ് പരസ്യപ്പെടുത്താതിരുന്ന ഒരേയൊരു ആധുനിക പ്രസിഡണ്ടും ട്രംപാണ്.

വന്നിരിക്കുന്ന വാർത്ത പൂർണ്ണമായിട്ടല്ലെങ്കിൽ, അതിലെ മിക്ക കാര്യങ്ങളും വ്യാജമാണെന്നാണ് ട്രംപിന്റെ അഭിഭാഷകൻ അലൻ ഗാർടെൻ പറയുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആയിരക്കണക്കിന് മില്ല്യൺ ഡോളർ അദ്ദേഹം വ്യക്തിഗത നികുതിയായി സർക്കാരിന് നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. 2015-ൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിനു ശേഷവും ലക്ഷക്കണക്കിന് ഡോളർ വ്യക്തിഗത നികുതിയായി നൽകിയിട്ടുണ്ട്.

ടാക്സ് റിട്ടേൺ ഡാറ്റയിൽ നിന്നും ലഭിച്ചതെന്ന് ന്യുയോർക്ക് ടൈംസ് അവകശപ്പെടുന്ന ഈ വെളിപ്പെടുത്തൽ ഏറ്റവും സുപ്രധാനമായ ഒരു സമയത്താണ് പുറത്തുവന്നിരിക്കുന്നത്. ആദ്യത്തെ പ്രെസിഡെൻഷ്യൽ ഡിബേറ്റ് ചൊവ്വാഴ്‌ച്ചയാണ് നടക്കുന്നത്. മാത്രമല്ല, തെരഞ്ഞെടുപ്പിന് ഇനി ആഴ്‌ച്ചകൾ മാത്രമേ ബാക്കിയുള്ളു. ഞായറാഴ്‌ച്ച പുറത്തുവിട്ട രേഖകൾ കാണിക്കുന്നത് ദി അപ്രന്റീസ് എന്ന ഷോയുടെ ആവശ്യത്തിനായി ചെലവാക്കിയ 70,000 ഡോളറിൽ പോലും നികുതിയിളവ് ലഭിച്ചു എന്നാണ്.മാത്രമല്ല ടംപിന്റെ മകൾ ഇവങ്കയ്ക്ക് നൽകിയ കൺസൾട്ടിങ് ഫീസും കുടുംബത്തിന്റെ നികുതിഭാരം കുറയ്ക്കാൻ സഹായിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.

മിസ്സ് യൂണിവേഴ്സ് മത്സരത്തിൽ നിന്നും അതിന്റെ ഒരു സഹ-ഓണർ ആയ ട്രംപിന് 2.3 മില്ല്യൺ ഡോളർ ലഭിച്ചു എന്നാണ് കണക്ക്. എന്നാൽ, ഇതിനു മുൻപുള്ള പ്രസിഡണ്ട് സ്ഥാനാർത്ഥികൾ ചെയ്തിരുന്നതുപോലെ തന്റെ നികുതി സംബന്ധിക്കുന്ന വിവരങ്ങൾ പുറത്തുവിടാൻ ട്രംപ് തയ്യാറായിട്ടില്ല. അവയെല്ലാം ഓഡിറ്റിംഗിലാണ് എന്നാണ് ഇതിനു കാരണമായി പറയുന്നത്. ന്യുയോർക്ക് ടൈംസിന് ലഭിച്ച വിവരങ്ങളിൽ പക്ഷെ അദ്ദേഹത്തിന്റെ 2018-2019 ലെ വ്യക്തിഗത റിട്ടേണിന്റെ വിവരങ്ങളില്ല.

ഈ വാർത്ത പുറത്തുവന്ന ഉടനെ തന്റെ ടാക്സ് റിട്ടേൺ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഇതിന് ഒരു സമയപരിധി അദ്ദേഹം പറഞ്ഞില്ല. 2016-ലെ തെരഞ്ഞെടുപ്പു സമയത്തും അദ്ദേഹം സമാനമായ ഒരു പ്രസ്താവന നടത്തിയിരുന്നെങ്കിലും, ടാക്സ് റിട്ടേൻ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. 2016- ലെ ആദ്യ പ്രസിഡൻഷ്യൽ ഡിബേറ്റ് സമയത്ത് നികുതി നൽകാത്തതിനാലാകും ട്രംപ് അത് പ്രസിദ്ധപ്പെടുത്താതെന്ന് എതിർ സ്ഥാനാർത്ഥിയായിരുന്ന ഹിലാരി ക്ലിന്റൺ പറയുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP