Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിഗ്രഹ നിർമ്മാണ ശാല ആക്രമിച്ച് പഞ്ചലോഹ വിഗ്രഹം കവർന്നെന്ന് പരാതി; കടത്തിക്കൊണ്ടു പോയത് രണ്ട് കോടി രൂപ വിലവരുന്ന അയ്യപ്പ വിഗ്രഹം

വിഗ്രഹ നിർമ്മാണ ശാല ആക്രമിച്ച് പഞ്ചലോഹ വിഗ്രഹം കവർന്നെന്ന് പരാതി; കടത്തിക്കൊണ്ടു പോയത് രണ്ട് കോടി രൂപ വിലവരുന്ന അയ്യപ്പ വിഗ്രഹം

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ: വിഗ്രഹനിർമ്മാണ ശാലയിൽ അതിക്രമിച്ചു കടന്ന സംഘം പഞ്ചലോഹ വിഗ്രഹം കവർന്നെന്നു പരാതി. രണ്ട് കോടി രൂപ വിലമതിക്കുന്ന അയ്യപ്പ വിഗ്രഹം കവർന്നതായാണ് പരാതി കാരയ്ക്കാട്ട് എംസി റോഡരികിലെ വിഗ്രഹ നിർമ്മാണ ശാലയിൽ നിന്നാണ് ആക്രമികൾ വിഗ്രഹം കടത്തിക്കൊണ്ടു പോയത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. ചെങ്ങന്നൂർ തട്ടാവിളയിൽ മഹേഷ് പണിക്കർ, പ്രകാശ് പണിക്കർ എന്നിവരുടെ ഉടമസ്ഥതയിലുള്ള പണിക്കേഴ്‌സ് ഗ്രാനൈറ്റ്‌സിലാണ് സംഭവം.

ഒട്ടേറെ ബൈക്കുകളിലായി എത്തിയ സംഘം നിർമ്മാണ ശാലയിലേക്ക് ഇരച്ചു കയറുകയായിരുന്നെന്ന് ഉടമകൾ പറഞ്ഞു. ഇവിടെയുണ്ടായിരുന്ന ആറ് തൊഴിലാളികളെ മർദിച്ച് അവശരാക്കി പഞ്ചലോഹത്തിൽ നിർമ്മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹം കവരുകയായിരുന്ന് ഇവർ പറഞ്ഞു. അക്രമികളെ തടയാനെത്തിയ മഹേഷിനും പ്രകാശിനും മർദനമേറ്റു. ഓഫിസിന്റെ ജനാലച്ചില്ലുകൾ തല്ലിത്തകർത്തു. പ്രകാശിന്റെ കഴുത്തിൽ കിടന്ന ഒന്നര പവൻ തൂക്കമുള്ള സ്വർണമാലയും നഷ്ടമായെന്നും പറയുന്നു.

സ്ഥാപനത്തിൽ നേരത്തെ ജോലി ചെയ്തിരുന്ന കാരയ്ക്കാട് സ്വദേശിയുടെ നേതൃത്വത്തിലാണ് അക്രമിസംഘം എത്തിയതെന്ന് ഉടമകൾ പറയുന്നു. ഒന്നര മാസത്തോളം ഇയാൾ ഇവിടെ ജോലി ചെയ്തിരുന്നു. പരുക്കേറ്റ തൊഴിലാളികളെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിലെ സിസി ടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല.

ലണ്ടനിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി നിർമ്മിച്ചതാണ് പഞ്ചലോഹ വിഗ്രഹം. ഒരു കിലോയിലേറെ സ്വർണം മാത്രം ഉപയോഗിച്ചിട്ടുണ്ട്. രാതിക്കാരുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും നഷ്ടം കണക്കാക്കാനായിട്ടില്ലെന്നും പൊലീസ് പറയുന്നു. തൊഴിൽതർക്കമാണ് പ്രശ്‌നത്തിനു പിന്നിലെന്ന് സംശയമുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ചെങ്ങന്നൂർ ഡിവൈഎസ്‌പി പി.വി.ബേബി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP