Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യാക്കോബായ സഭാ വിശ്വാസികളുടെ ആരാാധനാ ഹാളിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; മദ്ബഹയിൽ സ്ഥാപിച്ചിരുന്ന ആരാധന സാമഗ്രികൾ നശിപ്പിച്ചു

യാക്കോബായ സഭാ വിശ്വാസികളുടെ ആരാാധനാ ഹാളിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; മദ്ബഹയിൽ സ്ഥാപിച്ചിരുന്ന ആരാധന സാമഗ്രികൾ നശിപ്പിച്ചു

സ്വന്തം ലേഖകൻ

പെരുമ്പാവൂർ: പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിലെ യാക്കോബായ സഭാ വിശ്വാസികളുടെ ആരാാധനാ ഹാളിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. പള്ളി ഓർത്തഡോക്‌സ് സഭയ്ക്കു കൈമാറിയതിനു ശേഷം യാക്കോബായ സഭാ വിശ്വാസികൾ ആരാധനയ്ക്കായി ഉപയോഗിച്ചിരുന്ന ഹാളാണ് സാമൂഹിക വിരുദ്ധർ കേടുപാടുകൾ വരുത്തിയത്. മദ്ബഹയിൽ സ്ഥാപിച്ചിരുന്ന മൈക്കും ഇലക്ട്രിക് വയറും മെഴുകുതിരി സ്റ്റാൻഡ് അടക്കം എല്ലാ ആരാധന സാമഗ്രികളും നശിപ്പിച്ചു.

ഇന്നലെ രാവിലെ വികാരിയുടെ നേതൃത്വത്തിൽ കുർബാനയ്ക്ക് എത്തിയപ്പോഴാണ് ഹാൾ അലങ്കോലമാക്കിയ നിലയിൽ കണ്ടത്. മൈക്കും വയറും അടക്കം ചില സാമഗ്രികൾ ഹാളിനു പുറത്തു നിന്നു പൊലീസ് കണ്ടെടുത്തു. തുടർന്ന് സമീപമുള്ള സാന്തോം മലങ്കര കത്തോലിക്ക പള്ളിയിൽ യാക്കോബായ വിശ്വാസികൾ കുർബാന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലം പരിശോധിച്ചു. അന്വേഷണം ഊർജിതമാക്കിയതായും തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

പള്ളിക്കു സമീപമുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് വിശ്വാസികൾക്ക് ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഹാളിനു പിൻവശത്തു കൂടിയാണ് ശനിയാഴ്ച രാത്രി സാമൂഹിക വിരുദ്ധർ അകത്തു കടന്നതെന്നാണ് സംശയം. ആരാധന തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണമെന്ന് യാക്കോബായ സഭ ആരോപിച്ചു. യാക്കോബായ സഭ പ്രതിഷേധ യോഗവും ടൗൺ ചുറ്റി റാലിയും നടത്തി. മാത്യൂസ് മാർ അന്തീമോസ്, മാത്യൂസ് മാർ അപ്രേം, വികാരി ഫാ.സാബു മുടവൂർ , യൂത്ത് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഫാ.ബേസിൽ ജേക്കബ് തെക്കിനാലിൽ എന്നിവർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP